ആധാര്‍കാര്‍ഡ് സൗജന്യമായി പുതുക്കാനുള്ള സമയപരിധി ജൂണ്‍ 14 വരെ നീട്ടി
Perinthalmanna RadioDate: 12-03-2024ആധാര്‍കാര്‍ഡ് സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപിരിധി നീട്ടി യുഐഡിഎഐ. പത്ത് വര്‍ഷം മുമ്പ് ആധാര്‍ കാര്‍ഡ് എടുത്തവരും എന്തെങ്കിലും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇപ്പോള്‍ സൗജന്യമായി അത് ചെയ്യാവുന്നതാണ്. യുഐഡിഎഐ പോര്‍ട്ടല്‍ വഴിയും ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രം സന്ദര്‍ശിച്ചും ഇത് ഓണ്‍ലൈനായി ചെയ്യാം. പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി, ലിംഗഭേദം, ജനനത്തീയതി തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ക്ക് പുറമെ, ആളുകള്‍ക്ക് അവരുടെ നിലവിലുള്ള കാര്‍ഡുമായി പുതിയ വിരലടയാളം, ഐറിസ് തുടങ്ങിയ ബയോമെട്രിക്സ് വിവരങ്ങള്‍ ലിങ്ക് ചെയ്യാന്‍ കഴിയും.പുതുക്കിയ വിവരങ്ങളുടെ തെളിവായി ആവശ്യമായ രേഖകള്‍ വ്യക്തികള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. മാര്‍ച്ച് 14 വരെ ആയിരുന്നു സൗജന്യമായി ആധാര്‍ കാര്‍ഡ് പുതുക്കാനുള്ള സമയപരിധി. എന്നാല്‍ ഇപ്പോള്‍ സൗജന്യ ഓണ്‍ലൈന്‍ ഡ...





