Tag: 120325

വൈലോങ്ങര ഓരാടംപാലം ബൈപാസ്; ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാവും
Local

വൈലോങ്ങര ഓരാടംപാലം ബൈപാസ്; ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാവും

Perinthalmanna RadioDate: 12-03-2025അങ്ങാടിപ്പുറം: അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്കിന് പരിഹാരമാകുന്ന ഓരാടംപാലം- വെലോങ്ങര ബൈപാസ് പദ്ധതിക്ക് ഏറ്റെടുക്കേണ്ട ഭൂമി അളന്ന് വില നിശ്ചയിക്കുന്ന നടപടി ക്രമങ്ങൾ പൂർത്തിയായി. വളാഞ്ചേരി റോഡിൽ നിന്ന് അങ്ങാടിപ്പുറം ടൗണിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ അങ്ങാടിപ്പുറം ടൗണിൽ എത്താതെ നേരേ പുതിയ റോഡ് വഴി ദേശിയപാതയിൽ ഓരാടംപാലത്തിന് സമീപത്ത് എത്തുന്നതാണ് ബൈപാസ് പദ്ധതി. മലപ്പുറം, കോഴിക്കോട്, മഞ്ചേരി ഭാഗങ്ങളിൽ നിന്ന് വളാഞ്ചേരി യിലേക്ക് പോകേണ്ട വാഹനങ്ങളും അങ്ങാടിപ്പുറം ടൗണിലെത്താതെ വളാഞ്ചേരി റോഡിലേക്ക് പ്രവേശിക്കാം. ഇത് അങ്ങാടിപ്പുറം ടൗണിലെ ഗതാഗതക്കുരുക്ക് കുറക്കുമെന്നാണ് പ്രതിക്ഷ.ഭൂമി ഏറ്റെടുക്കലിന് സ്ഥലം അളന്ന് വിലയിട്ടു തുടങ്ങി. ഇതിന്റെ നടപടി ക്രമങ്ങൾ സങ്കീർണം ആയതിനാലാണ് പദ്ധതി നീണ്ടു പോവുന്നത്. രണ്ടു തവണ ഉടമകളുടെ യോഗം വിളിച്ചിരുന്നു.2022 ഒക്ടോബർ 26ന...
മുറിവേറ്റ നായയ്ക്ക് രക്ഷകരായി ട്രോമാകെയർ പ്രവർത്തകർ
Local

മുറിവേറ്റ നായയ്ക്ക് രക്ഷകരായി ട്രോമാകെയർ പ്രവർത്തകർ

Perinthalmanna RadioDate: 12-03-2025പെരിന്തൽമണ്ണ : പുഴക്കാട്ടിരി ആശുപത്രിപ്പടിയിൽ കഴുത്തിൽ കയറും ബെൽറ്റും കുടുങ്ങി മുറിവ് പറ്റിയനിലയിൽ ഉപേക്ഷിച്ച രാജപാളയം ഇനത്തിൽപ്പെട്ട വളർത്തുനായയ്ക്ക് രക്ഷകരായി ട്രോമാകെയർ പ്രവർത്തകർ. പുഴക്കാട്ടിരി പ്രദേശത്ത് ദിവസങ്ങളായി അലഞ്ഞുതിരിയുന്ന നായയെ നാട്ടുകാർ പലതവണ പിടികൂടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാരനായ ഉണ്ണിക്കൃഷ്ണൻ എന്നയാൾ മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരുമായി ബന്ധപ്പെട്ടു. യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് യാസർ എരവിമംഗലം, വാഹിദ അബു, ഫാറൂഖ് പൂപ്പലം എന്നിവർ സ്ഥലത്തെത്തി നെറ്റ് ഉപയോഗിച്ച് നായയെ സുരക്ഷിതമായി പിടികൂടി. കഴുത്തിൽ കുടുങ്ങിയ നിലയിൽ കാണപ്പെട്ട ബെൽറ്റും കയറും മുറിച്ചുനീക്കി പ്രാഥമിക ചികിത്സ നൽകി. വിദഗ്ധ ചികിത്സയ്ക്കായി നായയെ സ്വകാര്യ വൈറ്ററിനറി ഹോസ്പിറ...
വായന ലഹരിയാക്കുന്ന തലമുറയാണ് നാടിന് വേണ്ടതെന്ന് നജീബ് കാന്തപുരം എംഎൽഎ
Local

വായന ലഹരിയാക്കുന്ന തലമുറയാണ് നാടിന് വേണ്ടതെന്ന് നജീബ് കാന്തപുരം എംഎൽഎ

Perinthalmanna RadioDate: 12-03-2025പെരിന്തൽമണ്ണ : വായന ലഹരിയാക്കുന്ന ഒരു തലമുറ വളർന്നുവരുന്നത് വർത്തമാനകാലസമസ്യകൾക്കുള്ള പരിഹാരമാകുമെന്ന് നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു. എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽനിന്ന്‌ അനുവദിച്ച മൂന്നു ലക്ഷം രൂപ വിനിയോഗിച്ച് കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽനിന്ന് സ്കൂൾ ലൈബ്രറികൾക്കും പൊതുവായനശാലകൾക്കും വാങ്ങി നൽകുന്ന പുസ്തകങ്ങളുടെ വിതരണം പെരിന്തൽമണ്ണ വ്യാപാരഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നന്മയും സൗഹൃദവും വളർത്തുന്നതിലും നാടിനെ സാംസ്കാരികമായി ഉയർത്തുന്നതിനും നമ്മുടെ വായനശാലകൾ വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. വായനയിലേക്ക് പുതിയ തലമുറയെ തിരിച്ചുകൊണ്ടുവരുന്നതിന് സന്നദ്ധ സംഘടനകളും പൊതുവായനശാലകളും പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. വെട്ടത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫ അധ്യക്ഷനായി. പെരിന്തൽമണ്ണ എ.ഇ.ഒ....
പെരിന്തൽമണ്ണ ജൂബിലി റോഡ് നവീകരണം ആരംഭിക്കുന്നു
Local

പെരിന്തൽമണ്ണ ജൂബിലി റോഡ് നവീകരണം ആരംഭിക്കുന്നു

Perinthalmanna RadioDate: 12-03-2025പെരിന്തൽമണ്ണ: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ നിന്ന് പെരുമ്പിലാവ് – നിലമ്പൂർ സംസ്ഥാന പാതയിലേക്കുള്ള  ബൈപാസ് റോഡായ പെരിന്തൽമണ്ണ ജൂബിലി റോഡ് 1 കോടി 70 ലക്ഷം രൂപ ചിലവഴിച്ച് പെരിന്തൽമണ്ണ നഗരസഭ നവീകരിക്കുന്നു. ബി.എം & ബി.സി റോഡ് ആയാണ് ജൂബിലി റോഡ് നവീകരിക്കുന്നത്. റോഡ് വർക്ക്‌ ആരംഭിക്കുന്നതിനു മുൻപായി പുതിയതായി ഒന്നര കിലോമീറ്റർ പൈപ്പ് ലൈൻ സ്ഥാപിക്കൽ, ഡ്രൈനേജ്, കൾവെർട്ട്  വർക്ക്‌ എന്നീ വർക്കുകളാണ് ആദ്യം ആരംഭിക്കുന്നത്. അതിന് ശേഷമാണ്  ബി.എം & ബി.സി ചെയ്യുക. പൈപ്പ് ലൈൻ വർക്കുകൾ അടുത്ത ദിവസം തന്നെ ആരംഭിക്കുകയും വേഗത്തിൽ നവീകരണം പൂർത്തിയാക്കാനു മുള്ള നടപടികൾക്കായി നഗരസഭ ഭരണസമിതി യോഗം ചേർന്നു.പെരിന്തൽമണ്ണയിലെ പ്രധാന ജംക്‌ഷനിലെ വാഹനത്തിരക്ക് മൂലം ഒട്ടേറെ വാഹനങ്ങളാണ് ജൂബിലി റോഡ് വഴി കടന്നു പോകുന്നത്. പട്ടാമ്പി, ചെർപ്പുളശ്ശേരി ഭാഗ...
ഇന്നത്തെ നോമ്പ്തുറ സമയം : 6:40 PM
Local

ഇന്നത്തെ നോമ്പ്തുറ സമയം : 6:40 PM

      റംസാന്‍ - 11Perinthalmanna RadioDate: 11-03-2025ഇന്നത്തെ നിസ്‌കാരസമയം▪️സുബ്ഹി : 05:21 AM▪️ളുഹ്‌ർ: 12:39 PM▪️അസർ: 03:59 PM▪️മഗ്‌രിബ്: 06:40 PM▪️ഇശാഅ്: 07:49 PMറംസാൻ സന്ദേശം"ആയുധം കൊണ്ട് മുറിയുന്നത് ശരീരമാണെങ്കിൽ... വാക്ക് കൊണ്ട് മുറിയുന്നത് മനസ്സാണ്... ലക്ഷ്യമില്ലാതെ എറിയുന്ന അമ്പ് പോലെയാണ് ചിന്തിക്കാതെ പറയുന്ന വാക്കുകൾ...എപ്പോഴും പരസ്പരം വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക..."...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H-----...
മാലാപറമ്പ് ഭാഗത്ത് നിന്ന് ലഹരി മരുന്നുമായി യുവാവ് അറസ്റ്റിൽ
Local

മാലാപറമ്പ് ഭാഗത്ത് നിന്ന് ലഹരി മരുന്നുമായി യുവാവ് അറസ്റ്റിൽ

Perinthalmanna RadioDate: 12-03-2025പെരിന്തൽമണ്ണ:  മാലാപറമ്പ് ഭാഗത്തുനിന്നു ലഹരിമരുന്നുമായി കോട്ടയ്ക്കൽ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയ്ക്കൽ ചങ്കുവെട്ടിക്കുന്ന് സ്വദേശി കാലൊടി ജാബിറിനെ(33) ആണ് പെരിന്തൽമണ്ണ എസ്ഐ ശ്രീനിവാസനും സംഘവും പിടികൂടിയത്.7.570 ഗ്രാം മെതാംഫിറ്റമിനും ഇയാളിൽനിന്നു പിടിച്ചെടുത്തു. ഇയാൾ സഞ്ചരിച്ച സ്കൂട്ടർ പൊലീസ് കസ്‌റ്റഡിയിലെടുത്തു.ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നിർദേശപ്രകാരം പെരിന്തൽമണ്ണ ഡിവൈഎസ്പി എ.പ്രേംജിത്ത്, സിഐ സുമേഷ് സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ പൊലീസും ജില്ലാ ആന്റി നർകോട്ടിക് സ്ക്വാഡും പെരിന്തൽമണ്ണ ടൗണിലും പരിസരങ്ങളിലും പരിശോധന ശക്തമാക്കിയിരുന്നു. ഇടനിലക്കാരായി നിന്നു വൻതോതിൽ ലഹരി കൈമാറ്റവും ഉപയോഗവും നടത്തുന്ന, കോട്ടയ്ക്കൽ കേന്ദ്രീകരിച്ചുള്ള സംഘത്തിലെ ചിലരെ നിരീക്ഷിച്ചതോടെയാണു പ്രതിയെ അറസ്റ്റ് ചെയ്യാനായത്.ലഹ...
ഷൊർണൂർ- നിലമ്പൂർ പാതയിൽ മെമു സർവീസുകൾക്കായി കാത്തിരിപ്പ് നീളുന്നു
Local

ഷൊർണൂർ- നിലമ്പൂർ പാതയിൽ മെമു സർവീസുകൾക്കായി കാത്തിരിപ്പ് നീളുന്നു

Perinthalmanna RadioDate: 12-03-2025പെരിന്തൽമണ്ണ:  ഷൊർണൂർ– നിലമ്പൂർ റെയിൽവേ പാതയിൽ രാത്രികാല മെമു സർവീസ് ഉൾപ്പെടെയുള്ള സർവീസുകൾ കടലാസിൽ. റെയിൽവേ ബോർഡിന്റെ തീരുമാനം വൈകുന്നതാണു കാരണം. റെയിൽവേ ബോർഡ് തീരുമാനമെടുത്താൽ മാത്രമേ ഇക്കാര്യത്തിൽ അനുകൂല നടപടിയുണ്ടാകൂ. റെയിൽവേ പാലക്കാട് ഡിവിഷൻ അധികൃതർ ട്രയൽ റൺ ഉൾപ്പെടെ നടത്തി മെമു സർവീസ് ആരംഭിക്കുന്നതിന് അനുകൂലമായ റിപ്പോർട്ട് റെയിൽവേ ഉന്നത അധികൃതർക്ക് സമർപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ റെയിൽവേ ബോർഡിന്റെ തീരുമാനം വേണമെന്നാണ് റെയിൽവേ ഹെഡ് ക്വാർട്ടേഴ്സിന്റെ നിലപാട്.രാത്രികാല മെമു സർവീസിന്റെ കാര്യത്തിൽ അടിയന്തര തീരുമാനം പ്രതീക്ഷിച്ചിരുന്നെങ്കിലും തീരുമാനം വൈകുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ മാസം 16ന് ഷൊർണൂരിൽ നിന്നു നിലമ്പൂരിലേക്ക് രാത്രികാല മെമു സർവീസ് ട്രയൽ റൺ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി ദിവസങ്ങൾക്കകം എറണാകുളം–ഷൊർണൂർ മെമു സർവീസ് ന...