മണിയാണീരിക്കടവ്-കല്ലട ചെക്ക്ഡാം ഉദ്ഘാടനം ചെയ്തു
Perinthalmanna RadioDate: 12-03-2026മേലാറ്റൂർ: വെള്ളിയാർ പുഴയ്ക്ക് കുറുകെ മണിയാണീരിക്കടവ് പാലത്തിന് താഴ്ഭാഗത്ത് കല്ലടയിൽ നിർമ്മിച്ച ചെക്ക്ഡാം യു.എ. ലത്തീഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മേലാറ്റൂർ, കീഴാറ്റൂർ ഗ്രാമ പഞ്ചായത്തുകളിലെ കാർഷിക ആവശ്യത്തിനുള്ള ജലലഭ്യത ഉറപ്പു വരുത്തുന്നതിനും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും 2021-2022 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തിയ 3.22 കോടി രൂപ ചിലവഴിച്ചാണ് ചെക്ക്‌ഡാം നിർമ്മാണം പൂർത്തീകരിച്ചത്. 49 മീറ്റർ നീളത്തിലും 1.80 മീറ്റർ ഉയരത്തിലും എഫ്.ആർ.പി. ഷട്ടറുകളോടുകൂടി നിർമിച്ച ചെക്ക്‌ഡാമിൽ പൂർണ്ണതോതിൽ ജലം സംഭരിക്കുമ്പോൾ വെള്ളിയാർ പുഴയിൽ നിന്ന് 2.80 കി.മി. മുകൾ ഭാഗമായ കല്ലട മുതൽ മേലാറ്റൂർ- ചെമ്മാണിയോട് പാലത്തിന് താഴ്‌ഭാഗം വരെ ഏകദേശം 100 ഹെക്ടർ കൃഷിഭൂമിയിലെ കാർഷിക ആവശ്യങ്ങൾക്ക് ജലം ലഭിക്കും. മേലാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംസീന മുജീബ് ...





