Tag: 120424

മേലാറ്റൂരിലെ പ്ലാറ്റ്ഫോം നീളംകൂട്ടൽ പണി ഇനിയും പൂർത്തിയായില്ല
Local

മേലാറ്റൂരിലെ പ്ലാറ്റ്ഫോം നീളംകൂട്ടൽ പണി ഇനിയും പൂർത്തിയായില്ല

Perinthalmanna RadioDate: 12-04-2024മേലാറ്റൂർ: റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം നീളം കൂട്ടുന്ന ജോലി മാസങ്ങൾ കഴിഞ്ഞിട്ടും പൂർത്തിയായില്ല. റെയിൽവേ അനുവദിച്ച 44 ലക്ഷം രൂപ ചെലവിൽ മേയ് മാസത്തിലാണ് പ്ലാറ്റ്ഫോം നീളം കൂട്ടുന്ന പണി തുടങ്ങിയത്.114 മീറ്റർ നീളത്തിലും 5.5 മീറ്റർ വീതിയിലുമായി നിലവിലെ പ്ലാറ്റ്‌ഫോമിനോട് ചേർന്ന് റെയിൽവേ സ്റ്റേഷന്റെ വടക്കുഭാഗത്തായാണ് പ്ലാറ്റ്‌ഫോമിന് നീളം കൂട്ടുന്നത്.നിലവിൽ 12 ബോഗികളുള്ള തീവണ്ടിക്ക് നിർത്താനുള്ള പ്ലാറ്റ്ഫോം സൗകര്യമാണ് മേലാറ്റൂരിൽ ഉള്ളത്. അത് 16 ബോഗികളുള്ള തീവണ്ടിക്ക് വേണ്ടി മാറ്റുന്നതിനായാണ് പ്ലാറ്റ്‌ഫോമിന് നീളം കൂട്ടുന്നത്.തറയൊരുക്കലും മണ്ണിട്ട് ഉയരം കൂട്ടലുമെല്ലാം നടത്തിയിട്ടുണ്ടെങ്കിലും കോൺക്രീറ്റ്, കട്ടവിരിക്കൽ തുടങ്ങിയ പണികളെല്ലാം ഇനി നടക്കാനുണ്ട്.എന്നാൽ പത്തുമാസത്തോളമായിട്ടും പണി പൂർത്തിയാകാത്തത് പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.ഷൊർണൂർ-നിലമ്പൂർ പാതയുടെ ...
ദ് റിയൽ കേരള സ്റ്റോറി; അബ്ദുൽ റഹീമിന്റെ മോചനത്തിനായി കേരളം പിരിച്ചെടുത്തു 34 കോടി
Local

ദ് റിയൽ കേരള സ്റ്റോറി; അബ്ദുൽ റഹീമിന്റെ മോചനത്തിനായി കേരളം പിരിച്ചെടുത്തു 34 കോടി

Perinthalmanna RadioDate: 12-04-2024കോഴിക്കോട്∙ ഇതാ മറ്റൊരു കേരള സ്റ്റോറി. പ്രവാസികളും നാട്ടുകാരും കൈകോർത്തപ്പോൾ അബ്ദുൽ റഹീം തിരിച്ചുവരാൻ വഴിയൊരുങ്ങുന്നു. സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുകയായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ മോചിപ്പിക്കാൻ നൽകേണ്ട 34 കോടിയെന്ന വലിയ ലക്ഷ്യത്തിലേക്ക് ദിവസങ്ങൾ കൊണ്ട് നേടിയിരിക്കുന്നു കേരളം. ഇനി മരണത്തിന് തൊട്ടരുകിൽനിന്നും അബ്ദുൽ റഹീം നാട്ടിലേക്ക് തിരിച്ചുവരും. പതിനെട്ടു വർഷമായി മകനെ കാത്തിരിക്കുന്ന എഴുപത്തിയഞ്ചുകാരിയായ മാതാവ് ഫാത്തിമയുടെ തോരാക്കണ്ണീർ പുഞ്ചിരിക്ക് വഴിമാറും.നാലുദിവസം മുമ്പ് വെറും അഞ്ചുകോടി രൂപ മാത്രമായിരുന്നു സഹായമായി സമിതിക്ക് ലഭിച്ചത്. എന്നാൽ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വാർത്ത വന്നതോടെ റഹീമിന്റെ മോചനത്തിനായി മനുഷ്യസ്നേഹികൾ കൈയയച്ച് സഹായിക്കുകയായിരുന്നു. വ്യവസായി ബോബി ചെമ്മണ്ണൂരും ഒട്ടേറെ സന്നദ്ധ...
വിഷുവിനെ വരവേല്‍ക്കാൻ പടക്ക വിപണി ഒരുങ്ങി
Local

വിഷുവിനെ വരവേല്‍ക്കാൻ പടക്ക വിപണി ഒരുങ്ങി

Perinthalmanna RadioDate: 12-04-2024പെരിന്തൽമണ്ണ: വിഷുവിനെ വരവേല്‍ക്കാന്‍ പടക്ക വിപണി ഒരുങ്ങി. വിഷുവിന് രണ്ട് ദിവസങ്ങള്‍ കൂടി ഉണ്ടെങ്കിലും വിപണി സജീവമാണ്. കമ്പിത്തിരി, പൂത്തിരി ചക്രം, മത്താപ്പ് തുടങ്ങിയ പരമ്പരാഗത ഇനങ്ങള്‍ മുതല്‍ ആകാശത്ത് വര്‍ണവിസ്മയം തീര്‍ക്കുന്ന ചൈനീസ് പടക്കങ്ങള്‍ വരെ ഇക്കുറി വിപണിയിലുണ്ട്.ചൈന പടക്കങ്ങള്‍ എന്നാണ് പേരെങ്കിലും ചൈന പടക്കങ്ങള്‍ ഉള്‍പ്പെടെ എല്ലാ ഇനങ്ങളും ശിവകാശിയിലാണ് ഉണ്ടാക്കുന്നതെന്ന്  പടക്ക വ്യാപാരികൾ  പറയുന്നു. ശബ്ദത്തോടെ പൊട്ടുന്ന ഇനങ്ങള്‍ പല തരത്തിലും വിലയിലും ലഭ്യമാണ്.ആകാശത്ത് വര്‍ണ കുടകള്‍ വിരിച്ച്‌ 12 മുതല്‍ 240 തവണ പൊട്ടുന്നവയുണ്ട്. 300 മുതല്‍ 3600 രൂപ വരെയാണ് വില. കമ്പിത്തിരി, മത്താപ്പ് , പൂവ്, ചക്രം, വാണം, ഗുണ്ടുകള്‍, കമ്പി ചക്രം, പമ്പരം, പിരിപിരി, ആകാശത്ത് കറങ്ങി തിരിഞ്ഞ് പൊട്ടുന്ന ഡ്രോണ്‍, ഹെലികോപ്റ്റര്‍ തുടങ്ങിയ പല ഇനങ...
പെരിന്തൽമണ്ണ നഗരസഭാ ടൗണ്‍ഹാള്‍ നിര്‍മാണം പുനരാരംഭിക്കുന്നു
Local

പെരിന്തൽമണ്ണ നഗരസഭാ ടൗണ്‍ഹാള്‍ നിര്‍മാണം പുനരാരംഭിക്കുന്നു

Perinthalmanna RadioDate: 12-04-202പെരിന്തല്‍മണ്ണ: കനത്ത സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം നിർത്തി വെച്ചിരുന്ന ആധുനിക ടൗണ്‍ഹാളിന്‍റെ നിർമാണ പ്രവൃത്തികള്‍ ഈ മാസം തുടങ്ങുവാനുള്ള നടപടിയായി. ഇതുമായി ബന്ധപ്പെട്ട് പ്രധാന കരാറുകാരുമയി നഗരസഭാധികൃതർ നടത്തിയ ചർച്ചയെ തുടർന്നാണ് ധാരണയിൽ എത്തിയത്.നഗരസഭയുടെ ആധുനിക ടൗണ്‍ഹാള്‍ നിർമാണം 2023 മാർച്ചില്‍ പൂർത്തിയാക്കുമെന്ന് ഒന്നര വർഷമായി നല്‍കിയ ഉറപ്പ് പാലിക്കാനായിരുന്നില്ല. മൂന്നു വർഷമായി പാതിവഴിയില്‍ നില്‍ക്കുമ്പോഴും ചെലവിട്ട പണം മുഴുവൻ നല്‍കാനും ആയിട്ടില്ല. വേണ്ടത്ര ഫണ്ട് ലഭ്യത ഉറപ്പാക്കാതെ 2019ലാണ് നിലവിലെ മുനിസിപ്പല്‍ ടൗണ്‍ഹാള്‍ പൊളിച്ച്‌ ആധുനിക ടൗണ്‍ ഹാളിന് ഏഴു കോടിയുടെ പദ്ധതി തയാറാക്കിയത്.നഗരസഭയുടെ ഔദ്യോഗിക പരിപാടികള്‍ പോലും വലിയ തുക വാടക നല്‍കി സ്വകാര്യ ഓഡിറ്റോറിയത്തിലാണ് കഴിഞ്ഞ മൂന്നു വർഷമായി നടത്തുന്നത്. ഈ ഇനത്തില്‍ അധിക ചെലവിനു പുറമെ വ...
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ഒപി ബ്ലോക്ക്‌ നിർമാണം ഇഴയുന്നു
Local

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ഒപി ബ്ലോക്ക്‌ നിർമാണം ഇഴയുന്നു

Perinthalmanna RadioDate: 12-04-2024പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ജില്ലാശുപത്രിയില്‍ രണ്ടു നിലകളില്‍ പണിയുന്ന ഒ.പി ബ്ലോക്ക് കെട്ടിട നിര്‍മാണ പ്രവൃത്തി ഒന്നരവര്‍ഷമായിട്ടും പാതിവഴിയില്‍.ഇക്കഴിഞ്ഞ മാര്‍ച്ച്‌ മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമാക്കുമെന്നായിരുന്നു മന്ത്രിയടക്കം പങ്കെടുത്ത യോഗത്തില്‍ നല്‍കിയ ഉറപ്പ്. കെട്ടിടത്തിന്‍റെ രണ്ടാംനിലയുടെ മേല്‍ക്കൂര വാര്‍പ്പ് പൂര്‍ത്തിയാക്കി ഒരു ഭാഗത്ത് ചുമര്‍ കെട്ടാന്‍ തുടങ്ങിയിട്ടേയുള്ളൂ.നാഷണല്‍ ഹെല്‍ത്ത് മിഷന്‍ അനുവദിച്ച ഒരു കോടി 26 ലക്ഷം രൂപയ്ക്കാണ് പുതിയ ഒ.പി. ബ്ലോക്ക് പണിയുന്നത്. പഴയ പേ വാര്‍ഡ് കെട്ടിടം പൊളിച്ചുനീക്കിയാണ് ആ ഭാഗത്ത് കെട്ടിടം പണിയുന്നത്. ജനുവരിയില്‍ പണി തീരുമെന്നായിരുന്നു കരാറുകാര്‍ ആദ്യം പറഞ്ഞിരുന്നത്.ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനസമയത്ത് ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കി മാര്‍ച്ചില്‍ ഉദ്ഘാടനം നടത്താനാകുമെ...