Tag: 120425

പതിനൊന്നാം പൂരം; അങ്ങാടിപ്പുറത്ത് നാളെ ഗതാഗത നിയന്ത്രണം
Local

പതിനൊന്നാം പൂരം; അങ്ങാടിപ്പുറത്ത് നാളെ ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 12-04-2025പെരിന്തൽമണ്ണ: പതിനൊന്നാം പൂരത്തിൻ്റെ തിരക്ക് കണക്കിലെടുത്ത് അങ്ങാടിപ്പുറം ഭാഗത്ത് നാളെ (13-04-2025- ഞായറാഴ്ച്ച) ഗതാഗത നിയന്ത്രണം.ഉച്ചക്ക് 12 മണി മുതൽ രാത്രി 08 മണി വരെയാണ് നിയന്ത്രണം.  മലപ്പുറം, മഞ്ചേരി ഭാഗത്തു നിന്നു പെരിന്തൽമണ്ണ വഴി പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ വലമ്പൂർ - പട്ടിക്കാട് വഴിയും, കോട്ടക്കൽ - വളാഞ്ചേരി ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ പുത്തനങ്ങാടിയിൽ നിന്ന് തിരിഞ്ഞ് പുളിങ്കാവ് വഴിയും, പാലക്കാട് ഭാഗത്ത് നിന്നും പെരിന്തൽമണ്ണ വഴി മലപ്പുറം മഞ്ചേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ പട്ടിക്കാട് വഴിയും തിരിഞ്ഞ് പോകണമെന്ന് അധികൃതർ അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദ...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്;  സ്ഥാനാർഥി ചർച്ചകൾ സജീവം
Local

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്;  സ്ഥാനാർഥി ചർച്ചകൾ സജീവം

Perinthalmanna RadioDate: 12-04-2025നിലമ്പൂർ: ഉപ തിരഞ്ഞെടുപ്പിൽ സിപിഎം ‘സ്വതന്ത്ര പരീക്ഷണം’ തുടർന്നേക്കും. പാർട്ടിക്കു പുറത്തുള്ള വോട്ടുകൾ കൂടി ആകർഷിക്കാൻ കഴിയുന്ന സ്വതന്ത്ര സ്ഥാനാർഥിയെ രംഗത്തിറക്കാനാണ് ഇപ്പോഴത്തെ നീക്കം. ആര്യാടൻ മുഹമ്മദിനെതിരെ രണ്ടു തവണ മത്സരിച്ച എം.തോമസ് മാത്യു, മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റനും സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ യു.ഷറഫലി തുടങ്ങിയ പേരുകളാണ് പ്രചരിക്കുന്നത്. എന്നാൽ ആരും ഇക്കാര്യം സംസാരിച്ചിട്ടില്ലെന്ന് ഷറഫലി പറഞ്ഞു.‌ ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയിയാണു പരിഗണനയിലുള്ള മറ്റൊരാൾ.കോൺഗ്രസ് പട്ടികയിൽ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും ഡിസിസി പ്രസിഡന്റ് വി.എസ്.ജോയിയും തന്നെ. അന്തിമ തീരുമാനത്തിന് മുൻപ് മുസ്‌ലിം ലീഗിന്റെ അഭിപ്രായവും കോൺഗ്രസ് പരിഗണിക്കും. ബുധനാഴ്ച വയനാട് ചേർന്ന ലീഗ് നേതൃയോഗത്തിൽ നിലമ്പൂർ ജീവന്മരണ പോരാട്ടമായി എടുക്കണമെന്നും ജയിച്ചേ തീ...
യുപിഐ പണിമുടക്കി! ഗൂഗിള്‍പേ അടക്കം നിശ്ചലം!
Local

യുപിഐ പണിമുടക്കി! ഗൂഗിള്‍പേ അടക്കം നിശ്ചലം!

Perinthalmanna RadioDate: 12-04-2025സാങ്കേതിക തകരാർ മൂലം രാജ്യത്ത് യുപിഐ മുഖേനയുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾ സ്തംഭിച്ചതായി റിപ്പോര്‍ട്ട്. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിലെ (യുപിഐ) തടസം ഫോൺപേ, പേടിഎം, ഗൂഗിൾ പേ തുടങ്ങിയ ആപ്ലിക്കേഷനുകളെ ബാധിച്ചതായാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉപയോക്താക്കൾക്ക് പണം അയയ്ക്കാനോ സ്വീകരിക്കാനോ ഇടപാടുകൾ പൂർത്തിയാക്കാനോ സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.സാങ്കേതിക തകരാന്‍ നാഷണല്‍ പേയ്മെന്‍റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും (എൻ‌പി‌സി‌ഐ) സ്ഥിരീകരിച്ചിട്ടുണ്ട്. എൻ‌പി‌സി‌ഐ നിലവിൽ ഇടയ്ക്കിടെ സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്നുവെന്നും ഇത് ഭാഗികമായി യു‌പി‌ഐ ഇടപാടുകളെയും ബാധിക്കുന്നുവെന്നും എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും എൻ‌പി‌സി‌ഐ പറഞ്ഞു....
യുകെയില്‍ നിന്ന് സെല്‍ഫി വീഡിയോ; കെ-സ്മാര്‍ട്ടിലൂടെ വിവാഹ രജിസ്ട്രേഷൻ നടത്തി
Local

യുകെയില്‍ നിന്ന് സെല്‍ഫി വീഡിയോ; കെ-സ്മാര്‍ട്ടിലൂടെ വിവാഹ രജിസ്ട്രേഷൻ നടത്തി

Perinthalmanna RadioDate: 12-04-2025പുലാമന്തോള്‍: തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുമുള്ള സേവനങ്ങള്‍ സമയ ബന്ധിതമായി ഓഫീസുകളില്‍ പോകാതെ തന്നെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കെ-സ്മാർട്ട് വഴി യുകെയിലുള്ള ഭർത്താവിന്‍റെ സെല്‍ഫി വീഡിയോ വഴി ഓണ്‍ലൈൻ വെരിഫിക്കേഷനിലൂടെ ആദ്യ വിവാഹ രജിസ്ട്രേഷൻ നടത്തി പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത്.വിവാഹം കഴിഞ്ഞ് ഭർത്താവ് വിദേശത്ത് ആയതിനാല്‍ വെരിഫിക്കേഷൻ നടത്തുന്നതിന് നേരിട്ട് ഹാജരാകാൻ കഴിഞ്ഞിരുന്നില്ല. ഈ പ്രയാസം പരിഹരിക്കുന്നതിന് കെ-സ്മാർട്ട് വഴി ഓണ്‍ലൈൻ വെരിഫിക്കേഷൻ നടത്തുന്നതിന് പുതിയ സംവിധാനം കഴിഞ്ഞദിവസം നിലവില്‍ വന്നത് ഉപയോഗപ്പെടുത്തിയായിരുന്നു കെ-സ്മാർട്ട് വഴിയുള്ള ആദ്യ വിവാഹ രജിസ്ട്രേഷൻ പൂർത്തീകരിച്ചത്.കെ-സ്മാർട്ടില്‍ ഫിസിക്കല്‍ വെരിഫിക്കേഷന് പുറമേ ഓണ്‍ലൈൻ വെരിഫിക്കേഷനുള്ള സംവിധാനം ഉള്‍പ്പെടുത്തിയത് വിദേശത്തായാലും വിവാഹം ...
അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിൽ ഇന്ന് പത്താം പൂരം
Local

അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിൽ ഇന്ന് പത്താം പൂരം

Perinthalmanna RadioDate: 12-04-2025അങ്ങാടിപ്പുറം ∙ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ഭഗവതി പള്ളിവേട്ടയ്ക്ക് എഴുന്നള്ളുന്ന പത്താം പൂരം ഇന്ന്. വൈകിട്ട് 5ന് ആണ് ഒറ്റച്ചെണ്ടയുടെ അകമ്പടിയോടെ ദേവി പരിവാര സമേതം ക്ഷേത്രം തെക്കേ നടയിറങ്ങി തിരുമാന്ധാംകുന്നിന്റെ കീഴേടമായ പരിയാപുരം റോഡിലെ വേട്ടേക്കരൻ കാവിലേക്ക് പള്ളിവേട്ടയ്‌ക്കായി എഴുന്നള്ളുക. ഇന്ന് ഉച്ചയോടെ പകൽപൂരം അവസാനിക്കും.പന്നിയെന്ന സങ്കൽപ്പത്തിൽ വലിയ വരിക്കച്ചക്കയെ വള്ളുവരാജ പ്രതിനിധി അമ്പ് എയ്യുന്നതാണു ചടങ്ങ്. പള്ളിവേട്ട കഴിഞ്ഞ് പഞ്ചവാദ്യത്തോടെ ആഘോഷമായാണ് ക്ഷേത്രത്തിലേക്ക് മടക്കം. ക്ഷേത്രത്തിൽ തിരിച്ചെത്തി വടക്കേ ബലിക്കൽപുരയിൽ ദീപാരാധന കഴിഞ്ഞ് വീണ്ടും ആറാട്ടിനെഴുന്നള്ളും. ചൈനീസ് വെടിക്കെട്ടും ഉണ്ടാകും. പള്ളിവേട്ട കഴിഞ്ഞ് ക്ഷീണിതയായി നിദ്രയിലാണ്ട ഭഗവതിയെ പള്ളിക്കുറുപ്പുണർത്തുന്ന ചടങ്ങോടെയാണ് പതിനൊന്നാം പൂരം തുടങ്ങുക. ഇന്നലെ രാവിലെയും...