Tag: 120426

പെരിന്തല്‍മണ്ണയില്‍ യുവാക്കളെ കാറിടിപ്പിച്ച്‌ കൊല്ലാന്‍ ശ്രമം; പിന്നില്‍ ഫുട്‌ബോള്‍ മല്‍സരത്തിനിടെയുണ്ടായ സംഘര്‍ഷം

Local

പെരിന്തല്‍മണ്ണയില്‍ യുവാക്കളെ കാറിടിപ്പിച്ച്‌ കൊല്ലാന്‍ ശ്രമം; പിന്നില്‍ ഫുട്‌ബോള്‍ മല്‍സരത്തിനിടെയുണ്ടായ സംഘര്‍ഷം

Perinthalmanna RadioDate: 12-04-2026 പെരിന്തല്‍മണ്ണ: താഴേക്കോട് യുവാക്കളെ വാഹനമിടിപ്പിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം. നാട്ടുകല്‍ സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിപ്പിച്ചാണ് അപായപ്പെടുത്താന്‍ ശ്രമിച്ചത്.റോഡില്‍ തലകീഴായി മറിഞ്ഞ കാറില്‍ നിന്നും നാട്ടുകാരാണ് യുവാക്കളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്. ഗുരുതരമായി പരിക്കേറ്റ നാട്ടുകല്‍ സ്വദേശികളായ മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് ഷമീല്‍, സല്‍മാനുല്‍ ഫാരിസ് എന്നിവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കുന്നതിനു മുമ്പ് പ്രതികള്‍ വടിവാളുപയോഗിച്ച്‌ കാറിലുണ്ടായിരുന്ന യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി പോലിസ് പറഞ്ഞു. രണ്ട് മാസം മുമ്പ് ഫുട്‌ബോള്‍ മല്‍സരത്തിനിടെ ഇരു സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഈ അക്രമമെന്നും പോലിസ് അറിയിച്ചു. പ്രതികള്‍ക്കായി പെരിന്തല്‍മണ്...
പാറയിൽ ഗഫൂറിന്റെ ഓർമ്മകൾ പുതുക്കി ഈഗിൾസ് ജൂബിലി ക്ലബ്ബിന്റെ അനുസ്മരണ യോഗം

Local

പാറയിൽ ഗഫൂറിന്റെ ഓർമ്മകൾ പുതുക്കി ഈഗിൾസ് ജൂബിലി ക്ലബ്ബിന്റെ അനുസ്മരണ യോഗം

Perinthalmanna RadioDate: 12-04-2026 പെരിന്തൽമണ്ണ: ഈഗിൾസ് ജൂബിലി ക്ലബ്ബ് മുൻ പ്രസിഡന്റ് പാറയിൽ ഗഫൂറിന്റെ അനുസ്മരണവും ക്ലബ്ബ് ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു. ഈഗിൾസ് ക്ലബ്ബ് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളും ക്ലബ്ബ് അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു. പാറയിൽ ഗഫൂറിന്റെ നിസ്തുലമായ സേവനങ്ങളെ അനുസ്മരിച്ചു കൊണ്ട് നടന്ന പരിപാടിയിൽ പെരിന്തൽമണ്ണ നഗരസഭയിലെ വിവിധ വാർഡ് പ്രതിനിധികൾ പങ്കെടുത്തു. വാർഡ് 31 കൗൺസിലർ ജിഷ്ണു, വാർഡ് 32 കൗൺസിലർ സുരയ്യ ബാനു, മുൻ കൗൺസിലർ സുനിൽ നെച്ചിയിലകത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു.അനുസ്മരണ ചടങ്ങിന് പിന്നാലെ നടന്ന ജനറൽ ബോഡി യോഗത്തിൽ അടുത്ത പ്രവർത്തന വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ക്ലബ്ബിന്റെ പുതിയ പ്രസിഡന്റായി റിയാസിനെയും സെക്രട്ടറിയായി പ്രസാദിനെയും ട്രഷററായി ഫവാസിനെയും തിരഞ്ഞെടുത്തു. ഷാനവാസ്, ഷമീർ എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ. ക്ലബ്ബ...
ഒരോടംപാലം- മാനത്ത്മംഗലം ബൈപാസ്; ഇനി പ്രതീക്ഷ പുതിയ സർക്കാരിൽ

Local

ഒരോടംപാലം- മാനത്ത്മംഗലം ബൈപാസ്; ഇനി പ്രതീക്ഷ പുതിയ സർക്കാരിൽ

Perinthalmanna RadioDate: 12-04-2026 പെരിന്തൽമണ്ണ:  കോഴിക്കോട്- പാലക്കാട് ദേശീയ പാതയിലെ അങ്ങാടിപ്പുറത്തെ ദുസഹമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പുതുതായി അധികാരം ഏൽക്കുന്ന സർക്കാരിൽ പ്രതീക്ഷയർപ്പിക്കുകയാണ് യാത്രക്കാർ. ഒരാടം പാലം മുതൽ മാനത്ത് മംഗലം ജംക്‌ഷൻ വരെ ബൈപാസ് നിർമ്മിക്കുകയാണ് ഏക പരിഹാരം. ഈ ബൈപാസ് നിർമ്മിക്കും എന്ന വാഗ്ദാനം നൽകിയാണ് 2016 ഇടതുമുന്നണി തിരഞ്ഞെടുപ്പ് നേരിട്ടത്. 2021 ഇടതുമുന്നണിയുടെ മുഖ്യ വാഗ്ദാനം മാനത്ത് മംഗലം ബൈപ്പാസ് നിർമ്മിക്കും എന്നായിരുന്നു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് മൂന്ന് തവണ സ്ഥലം സന്ദർശിക്കുകയും ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുകയും ചെയ്തു. എങ്കിലും ഫലം ഉണ്ടായില്ല.മങ്കട- പെരിന്തൽമണ്ണ നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഒരാടാംപാലം - മാനത്ത് മംഗലം ബൈപ്പാസ്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും പെരിന്തൽമണ്ണ,മങ്കട മണ്ഡലങ്ങളിൽ വിജയിച്ചത് യുഡിഎഫ് സ്ഥാ...
നാടുകാണിച്ചുരം വഴിയുള്ള യാത്ര; കാറ്റടിച്ചാൽ വീഴാനൊരുങ്ങി മുളങ്കൂട്ടങ്ങൾ

Local

നാടുകാണിച്ചുരം വഴിയുള്ള യാത്ര; കാറ്റടിച്ചാൽ വീഴാനൊരുങ്ങി മുളങ്കൂട്ടങ്ങൾ

Perinthalmanna RadioDate: 12-04-2026 എടക്കര : ഒരു ചെറുകാറ്റടിച്ചാൽ തലയ്ക്കുമുകളിൽനിന്ന് പൊട്ടിവീഴുന്ന മുളങ്കൂട്ടങ്ങളും മരങ്ങളും നാടുകാണിച്ചുരം യാത്രക്കാരെ ഭീതിയിലാക്കുന്നു. കമാനം പോലെ വളഞ്ഞ്, റോഡിന്റെ ഒരുവശത്തുനിന്ന് മറുവശത്തേക്ക് തൂങ്ങിക്കിടക്കുകയാണ് ഇവ. തലയ്ക്ക് മുകളിൽ പൊട്ടിവീഴുന്ന അപകടക്കെണിയുടെ ചുവട്ടിലൂടെവേണം യാത്ര ചെയ്യാൻ. അന്തഃസംസ്ഥാന പാതയാണിത്. തമിഴ്‌നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന്‌ ജില്ലയിലേക്കുള്ള എളുപ്പ വഴിയാണിത്. താമരശ്ശേരി ചുരത്തിൽ നവീകരണ പ്രവൃത്തി നടക്കുമ്പോഴെല്ലാം മറ്റു ജില്ലകളിലേക്കു പോകേണ്ട വാഹനങ്ങളെല്ലാം നാടുകാണിച്ചുരം വഴിയാണ് കടന്നു പോകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പലതവണ മുളങ്കൂട്ടങ്ങൾ പൊട്ടിവീണ് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കുണ്ടായി. നാടുകാണി- പരപ്പനങ്ങാടി പാത നവീകരണത്തിന്റെ ഭാഗമായി ചുരത്തിലെ 12 കിലോമീറ്റർ വീതികൂട്ടി നവീകരിച്ചിരുന്നു. കോടിക്കണക്കിനു രൂപയാണ് ഇ...
പെരിന്തൽമണ്ണ പതിവുപോലെ പ്രവചനാതീതം; ആത്മവിശ്വാസം കൂടുതൽ യു.ഡി.എഫ്. ക്യാമ്പിൽ

Local

പെരിന്തൽമണ്ണ പതിവുപോലെ പ്രവചനാതീതം; ആത്മവിശ്വാസം കൂടുതൽ യു.ഡി.എഫ്. ക്യാമ്പിൽ

Perinthalmanna RadioDate: 12-04-2026 പെരിന്തൽമണ്ണ: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 38 വോട്ടിനും 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 579 വോട്ടിനും യു.ഡി.എഫ്. വിജയിച്ച പെരിന്തൽമണ്ണ മണ്ഡലത്തിൽ കൃത്യമായ ഫലപ്രവചനമെന്നത് പതിവു പോലെ തന്നെ ഇത്തവണയും അസാധ്യമാണ്.പക്ഷേ, തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിനു മുൻപ് യു.ഡി.എഫ് ക്യാമ്പ് പ്രകടിപ്പിച്ച അതേ ആത്മ വിശ്വാസം ഇപ്പോഴും പ്രകടിപ്പിക്കുന്നുണ്ട്.10,000 വോട്ടിലേറെ ഭൂരിപക്ഷം നേടി നജീബ് കാന്തപുരം വിജയിക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് യു.ഡി.എഫ്. നേതാക്കൾ പ്രകടിപ്പിക്കുന്നത്. യു.ഡി.എഫിന് മേൽക്കൈയുള്ള ബൂത്തുകളിലെ ഉയർന്ന പോളിങ്ങും ന്യൂനപക്ഷങ്ങൾക്ക് ഇടയിൽ സർക്കാരിനോട് മതിപ്പ് കുറഞ്ഞതും ഉയർന്ന മാർജിനിലുള്ള വിജയത്തിൻ്റെ സൂചനയായി വിലയിരുത്തപ്പെടുന്നത്. 2021-ൽ 75.98 ശതമാനമായിരുന്ന പോളിങ് അഞ്ച് ശതമാനത്തിനടുത്ത് വർധിച്ച് 80.25 ശതമാനമായി ഇത്തവണ വർധിച്ചിട്ടുണ്ട്. ബൂത്തുകളി...