Tag: 120524

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ മുന്നറിയിപ്പ്
Local

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ മുന്നറിയിപ്പ്

Perinthalmanna RadioDate: 12-05-2024സംസ്ഥാനത്ത് വേനല്‍മഴ ശക്തിപ്പെടും. വ്യാഴാഴ്ച വരെ പരക്കെ മഴയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് അഞ്ചുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ചൊവ്വാഴ്ച തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്...
പ്ലസ്‌ വൺ പ്രവേശനത്തിന് ഏഴു ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം സീറ്റ് വര്‍ധന
Local

പ്ലസ്‌ വൺ പ്രവേശനത്തിന് ഏഴു ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം സീറ്റ് വര്‍ധന

Perinthalmanna RadioDate: 12-05-2024സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് ഏഴു ജില്ലകളിലെ എല്ലാ സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലും പൊതുവിദ്യാഭ്യാസവകുപ്പ് 30 ശതമാനം മാർജിനൽ സീറ്റ് വർധന അനുവദിച്ചു.കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് സീറ്റ് കൂട്ടുന്നത്. ഈ ജില്ലകളിലെ എല്ലാ എയ്ഡഡ് സ്കൂളുകളിലും 20 ശതമാനം സീറ്റും കൂട്ടും.ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് ഇതിനുപുറമേ 10 ശതമാനം സീറ്റുകൂടി കൂട്ടിനൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അനുമതി നൽകി.തൃശ്ശൂർ, എറണാകുളം, കൊല്ലം ജില്ലകളിൽ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലും ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ സ്കൂളുകളിലും 20 ശതമാനം സീറ്റ് വർധന അനുവദിച്ചിട്ടുണ്ട്.2022-2023 അധ്യയനവർഷം താത്കാലികമായി അനുവദിച്ച 77 ബാച്ചുകളും മാറ്റിയ നാലു ബാച്ചുകളും 2023-2024 അധ്യയനവർഷം താത്കാലികമായി അനുവദിച്ച 97...
ജില്ലയിൽ ഡ്രൈവിങ് ടെസ്റ്റ് കാത്ത് എൺപതിനായിരത്തോളം പേർ
Local

ജില്ലയിൽ ഡ്രൈവിങ് ടെസ്റ്റ് കാത്ത് എൺപതിനായിരത്തോളം പേർ

Perinthalmanna RadioDate: 12-05-2024പെരിന്തൽമണ്ണ : ജില്ലയിൽ ഡ്രൈവിങ് ലൈസൻസിനായി കാത്തിരിക്കുന്ന എൺപതിനായിരത്തോളം പേർക്ക് ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കാൻ നിലവിൽ മാസങ്ങൾ എടുക്കുമെന്നത് പ്രതിസന്ധിയേറ്റുന്നു.ദിനം പ്രതിയുള്ള ഡ്രൈവിങ് ടെസ്റ്റുകൾ 40 ആയി നിജപ്പെടുത്തിയതോടെ പതിനായിരക്കണക്കിന് അപേക്ഷകരാണ് പ്രയാസത്തിലാവുന്നത്.40 അപേക്ഷകൾ വീതം പരിഗണിച്ചാൽ ജില്ലയിലെ ഏഴ് കേന്ദ്രങ്ങളിലായി 280 ടെസ്റ്റുകളേ ഒരു ദിവസം നടത്താനാവൂ. ഇതിൽ പരാജയപ്പെടുന്നവർക്ക് വീണ്ടും അവസരം നൽകണം. മുഴുവൻ പ്രവൃത്തി ദിവസങ്ങളും കണക്കിലെടുത്താൽ ഏഴായിരത്തോളം പേർക്കേ ഒരു മാസം ലൈസൻസ് നൽകാനാവൂ. നേരത്തെ ദിവസം നൂറ്റൻപതിലേറെപ്പേർക്ക് ടെസ്റ്റ് നടത്തിയിരുന്നു. ടെസ്റ്റിന് നേതൃത്വം നൽകുന്നതിന് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും കൂടുതൽ സ്ഥലങ്ങളിൽ ടെസ്റ്റ് ഗ്രൗണ്ടുകൾ സജ്ജമാക്കുകയും ചെയ്താലെ പ്രതിസന്ധി മറികടക്കാനാകൂ എന്നാണ് വാഹന വകുപ്പ്...
പെരിന്തൽമണ്ണ പുലാമന്തോൾ റോഡിന്റെ അറ്റകുറ്റ പണികൾ തിങ്കളാഴ്ച ആരംഭിക്കും
Local

പെരിന്തൽമണ്ണ പുലാമന്തോൾ റോഡിന്റെ അറ്റകുറ്റ പണികൾ തിങ്കളാഴ്ച ആരംഭിക്കും

Perinthalmanna RadioDate: 12-05-2024പെരിന്തൽമണ്ണ: പെരിന്തൽമണ്ണ-  പുലാമന്തോൾ റോഡിന്റെ അറ്റകുറ്റ പണികൾ തിങ്കളാഴ്ച ആരംഭിക്കുമെന്ന് KSTP അസിസ്റ്റന്റ് എഞ്ചിനീയർ  അറിയിച്ചു. ഇന്നലെ കുറ്റിപ്പുറം ഓഫീസിൽ വെച്ച് പൊതു പ്രവർത്തകരായ ഷാജി കട്ടുപ്പാറ, പി ഹാരിസ്, ഇ കെ മുഹമ്മദാലി എന്നിവരുമായി  നടത്തിയ ചർച്ചയിലാണ് പഴയ കരാറുകാരെ വെച്ച് തന്നെ റോഡ്‌ പ്രവർത്തികൾ പൂർത്തീകരിക്കാൻ തീരുമാനിച്ചതായി അറിയിച്ചത്‌. നാല്‌ വർഷങ്ങളായി റേഡ്‌ നവീകരണമെന്ന പേരിൽ നിലവിലുണ്ടായിരുന്ന റബ്ബറൈസ്ഡ്‌ റോഡ്‌ തകർത്ത്‌ ജനങ്ങളെ ദുരിതത്തിലാക്കി അനാസ്ഥ കാണിച്ച കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിന്ന് പകരം വീണ്ടും കരാർ ഏൽപ്പിച്ച സാഹചര്യം എം എൽ എ യും സർക്കാറും പുന:പരിശോധിക്കണമെന്നും ഈ വർക്കിൽ അഴിമതി നടന്നിട്ടുള്ളതായി സംശയിക്കുന്നതായും പൊതു പ്രവർത്തകർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്‌ പരാതി നൽകുവാനും തീരുമാനിച്ചു. റോഡ...