Tag: 120525

സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും
Local

സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും

Perinthalmanna RadioDate: 12-05-2025മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും. സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴയില്‍ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കലവൂര്‍ ഗവ. എച്ച് എസ് എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ സമയക്രമത്തില്‍ മാറ്റം വരുത്തുന്നതില്‍ തീരുമാനം പിന്നീട് അറിയിക്കും. വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിച്ചു. ചര്‍ച്ച നടക്കുന്നതേയുള്ളൂവെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി ശിവന്‍കുട്ടി. സംസ്ഥാനത്ത് എല്ലാ സ്‌കൂളുകളിലും ഈ മാസം 20 ന് പിടിഎ യോഗം ചേരണം. മെയ് 25, 26 തിയ്യതികളില്‍ സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തണം. ക്ലാസുകളും പരിസരവും വൃത്തിയാക്കണം. പിടിഎയും അധ്യാപകരും തദ്ദേശ സ്ഥാപനങ്ങളും സുരക്ഷാ അവലോകനം നടത്...
എങ്ങുമെത്താതെ ജില്ലയിലെ തെരുവുനായ വാക്സിനേഷൻ
Local

എങ്ങുമെത്താതെ ജില്ലയിലെ തെരുവുനായ വാക്സിനേഷൻ

Perinthalmanna RadioDate: 12-05-2025മലപ്പുറം: തെരുവു നായകളുടെ പേ വിഷബാധ പ്രതിരോധ വാക്സിനേഷൻ ജില്ലയില്‍ പൂർത്തിയായിട്ടില്ല. മൃഗസംരക്ഷണ വകുപ്പിന്റെ കണക്കു പ്രകാരം ജില്ലയില്‍ 18,350 തെരുവു നായകളുണ്ട്. ഇതുവരെ ആകെ 12,681 നായകള്‍ക്കാണ് വാക്സിനേഷൻ നല്‍കിയത്. ഇതില്‍ നല്ലൊരു പങ്കും വീട്ടില്‍ വളർത്തുന്ന നായകളാണ്. 2022 സെപ്തംബറിലാണ് തെരുവുനായകള്‍ക്കുള്ള പേ വിഷബാധ പ്രതിരോധ വാക്സിനേഷൻ യജ്ഞം തുടങ്ങിയത്. ആദ്യഘട്ടത്തില്‍ നാമമാത്രമായ തെരുനുനായകള്‍ക്കാണ് വാക്സിനേഷൻ നല്‍കാനായത്. 2023 നവംബറില്‍ വാക്സിനേഷന്റെ രണ്ടാംഘട്ടത്തിന് തുടക്കമായി. ആകെ നാലായിരത്തോളം നായകള്‍ക്കാണ് വാക്സിനേഷൻ നല്‍കിയത്. തെരുവ് നായകളുടെ ആക്രമണം ജില്ലയില്‍ വർദ്ധിച്ചതോടെ പ്രതിഷേധത്തിന് പിന്നാലെ വീണ്ടും വാക്സിനേഷൻ യജ്ഞം തുടങ്ങിയെങ്കിലും ഇപ്പോഴും എങ്ങുമെത്താത്ത സ്ഥിതിയിലാണ്.കഴിഞ്ഞ ദിവസം മലപ്പുറം മുണ്ടുപറമ്ബില്‍ വഴിയാത്രക്കാരായ പത്ത...
പെരിന്തൽമണ്ണ കാദറലി ക്ലബ്ബിൻ്റെ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു
Local

പെരിന്തൽമണ്ണ കാദറലി ക്ലബ്ബിൻ്റെ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

Perinthalmanna RadioDate: 12-05-2025പെരിന്തൽമണ്ണ: കാദറലി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഒരു മാസക്കാലം പിടിഎം ഗവൺമെൻ്റ് കോളേജ് മൈതാനിയിൽ നീണ്ടു നിന്ന കുട്ടികൾക്കുള്ള ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. 20 വയസ്സിന് താഴെയുള്ള നൂറോളം വരുന്ന കുട്ടികൾക്കാണ് പരിശീലനം നൽകി വന്നിരുന്നത്. താഴെക്കോട് പിടിഎം എച്ച്സിലെ കെ ഷബീർ അലിയുടെ നേതൃത്വത്തിൽ ആയിരുന്നു പരിശീലനം നൽകിയിരുന്നത്. അവധിക്കാല സമയത്ത് എല്ലാ വർഷവും ഖാദറലി ക്ലബ്ബ് ഇത്തരത്തിൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കാറുണ്ട്. പിടിഎം ഗവൺമെൻറ് കോളേജ് മൈതാനിയിൽ നടന്ന സമാപന ചടങ്ങിന്റെ ഉദ്ഘാടനം നഗരസഭാ അധ്യക്ഷൻ പി ഷാജി നിർവഹിച്ചു. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും ജേഴ്സി വിതരണം ചെയ്ത് കൊണ്ടാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ക്ലബ്ബ് പ്രസിഡണ്ട്സി മുഹമ്മദലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പച്ചീരി ഫാറൂഖ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്ത...
ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്‍ലി
Local

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്‍ലി

Perinthalmanna RadioDate: 12-05-2025ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ മുൻ ഇന്ത്യൻ നായകൻ വിരാട് കോലി. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചാണ് താരം വിരമിക്കല്‍ വിവരം പ്രഖ്യാപിച്ചത്. ഇത് എളുപ്പമല്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് താൻ പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരിച്ചുതന്നെന്നും കോലി പോസ്റ്റില്‍ പറഞ്ഞു. മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് പിന്നാലെയാണ് കോലിയും ടെസ്റ്റ് ക്രിക്കറ്റിന്റെ പടിയിറങ്ങുന്നത്.നേരത്തേ തന്നെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് കോലി വിരമിക്കാനുള്ള തീരുമാനമെടുത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെ തീരുമാനത്തില്‍ പുനരാലോചന നടത്താൻ ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോർഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോലി വഴങ്ങാൻ തയ്യാറായില്ല. ഇംഗ്ലണ്ട് പര്യടനത്തില്‍ കളിക്കണമെന്നാണ് സെലക്ടർമാർ ആവശ്യപ്പെട്ടിരുന്നതെങ്കിലും അതിന് കാത്തുനില്‍ക്കാതെ കോലി ടെസ്റ്റില...
കൂടിക്കാഴ്ചയും കുടമാറ്റവുമായി തൂതപ്പൂരം നാളെ
Local

കൂടിക്കാഴ്ചയും കുടമാറ്റവുമായി തൂതപ്പൂരം നാളെ

Perinthalmanna RadioDate: 12-05-2025തൂത: കൂടിക്കാഴ്ചയും കുടമാറ്റവുമായി തൂതപ്പൂരം നാളെ ആഘോഷിക്കും. തൂതപ്പാലത്തോടു ചേർന്നുള്ള തൂത ഭഗവതി ക്ഷേത്രവും ചെർപ്പുളശ്ശേരി, നെല്ലായ, ആലിപ്പറമ്പ് പ്രദേശങ്ങളിലെ തട്ടകഗ്രാമങ്ങളും പൂരാഘോഷത്തിന് ഒരുങ്ങി.പൂരത്തിന്റെ വരവറിയിച്ച് തൂത ക്ഷേത്രത്തിലെ കാളവേല ഇന്ന് ആഘോഷിക്കും. വൈകിട്ട് തട്ടകദേശങ്ങളിൽ നിന്നുള്ള ഇണക്കാളവേല എഴുന്നള്ളിപ്പുകൾ തൂതയിലേക്കു കൊട്ടിപ്പുറപ്പെടും. വാദ്യഘോഷങ്ങളും ചവിട്ടുകളിയുമുണ്ടാകും. രാത്രി 7 മുതൽ വേലവരവ്, ചുറ്റുവിളക്ക്, പ്രസാദഊട്ട് എന്നിവയുണ്ടാകും.കാളക്കുന്നിൽ അണിനിരക്കുന്ന ഇണക്കാളക്കോലങ്ങളെ 10ന് വെളിച്ചപ്പാട് അരിയെറിഞ്ഞു സ്വീകരിക്കും. 10.30ന് കാളയിറക്കം തുടങ്ങും. കോങ്ങാട് മധു, കുനിശ്ശേരി ചന്ദ്രൻ എന്നിവർ നയിക്കുന്ന പഞ്ചവാദ്യം അകമ്പടിയേകും. 12 മുതൽ മേളവും തുടർന്നു കാളകളുടെ പ്രദക്ഷിണവും നടക്കും. നാളെ പുലർച്ചെ 4ന് പാനവേലയോടെയാണ്...
11 പേരുടെ നിപ പരിശോധനാ ഫലം കൂടി നെഗറ്റീവ്
Local

11 പേരുടെ നിപ പരിശോധനാ ഫലം കൂടി നെഗറ്റീവ്

Perinthalmanna RadioDate: 12-05-2025മലപ്പുറം: ജില്ലയിൽ നിപ ബാധിച്ച രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 11 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതോടെ 42 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്നലെ 18 പേരെയാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതോടെ ആകെ 112 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. 54 പേർ ഹൈറിസ്‌കിലും 58 പേർ ലോ റിസ്‌കിലുമാണുള്ളത്. മലപ്പുറം 81, പാലക്കാട് 25, കോഴിക്കോട് 3, എറണാകുളം, ഇടുക്കി, തിരുവനന്തപുരം ഒന്ന് വീതം പേർ എന്നിങ്ങനെയാണ് സമ്പർക്കപ്പട്ടികയിലുള്ളത്. നിലവിൽ ഒരാൾക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. 10 പേർ ചികിത്സയിലുണ്ട്. രണ്ട് പേർ ഐസിയുവിൽ ചികിത്സയിലുണ്ട്.മന്ത്രിയുടെ നേതൃത്വത്തിൽ ഓൺലൈനായി നിപ അവലോകന യോഗം ചേർന്നു. നിപ ബാധിച്ച് ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയിൽ തുടരുന്നു. ഹൈറിസ്‌ക് പട്ടികയിലുള്ള 10 പേർക്ക് പ്രൊഫൈലാക്സിസ് ചി...