Tag: 120624

തകർന്നു തരിപ്പണമായ അങ്ങാടിപ്പുറം എഫ്‌സിഐ ഗോഡൗൺ റോഡിൽ ഗതാഗതം ദുഷ്കരം
Local

തകർന്നു തരിപ്പണമായ അങ്ങാടിപ്പുറം എഫ്‌സിഐ ഗോഡൗൺ റോഡിൽ ഗതാഗതം ദുഷ്കരം

Perinthalmanna RadioDate: 12-06-2024അങ്ങാടിപ്പുറം: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം റെയിൽവേ ഗേറ്റിന്റെ കിഴക്ക് ഭാഗത്ത് നിന്ന് എഫ്‌സിഐ ഗോഡൗണിലേക്കുള്ള റോഡ് അറ്റകുറ്റപ്പണിയോ മറ്റ് ടാറിങ്ങോ നടത്താത്തതിനാൽ പൂർണമായി തകർന്നു തരിപ്പണമായി. റോഡിൽ ഉടനീളം വലിയ കുഴികളാണ്. ഗതാഗതം ദുഷ്‌കരം. കാൽനടയാത്ര പോലും എളുപ്പമല്ല. പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ എത്താനുള്ള എളുപ്പ മാർഗമാണ് ഇത്. അങ്ങാടിപ്പുറം ഗവ.പോളിടെക്‌നിക് കോളജ് മൈതാനത്തേക്കുള്ള റോഡും ഇതുതന്നെ. സപ്ലൈകോ ഗോഡൗണും ഈ റോഡ് വക്കിലാണ്. ഗതാഗത തിരക്കേറിയ എഫ്‌സിഐ ഗോഡൗൺ റോഡ് അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ഗതാഗത യോഗ്യമാക്കാൻ മാസങ്ങൾക്ക് മുൻപ് നടപടി എടുത്തിരുന്നു. 10 മീറ്റർ വീതിയിൽ കോൺക്രീറ്റ് റോഡാണ് റെയിൽവേ വിഭാവനം ചെയ്‌തിട്ടുള്ളത്. എന്നാൽ തുടർ നടപടി ഉണ്ടായിട്ടില്ല...............................
രണ്ടാംഘട്ട അലോട്ട്‌മെന്റ് വന്നിട്ടും ജില്ലയില്‍ 46,839 പേർ പുറത്ത്
Local

രണ്ടാംഘട്ട അലോട്ട്‌മെന്റ് വന്നിട്ടും ജില്ലയില്‍ 46,839 പേർ പുറത്ത്

Perinthalmanna RadioDate: 12-06-2024മലപ്പുറം: പ്ലസ് വൺ രണ്ടാം അലോട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ മൊത്തം അപേക്ഷകരായ 82,446 ൽ 46,839 പേർ പുറത്തു തന്നെ. ഈ ഘട്ടത്തിൽ 2,437 പേർക്കു മാത്രമേ സീറ്റു ലഭിച്ചിട്ടുള്ളൂ.ആദ്യഘട്ടത്തിൽ പ്രവേശന നടപടികൾ പൂർത്തീകരിച്ച 33,170 പേരും പുതുതായി കിട്ടിയ 2,437 പേരുമടക്കം 35,607 പേർക്കാണ് രണ്ടാംഘട്ടം കൂടി കഴിഞ്ഞപ്പോൾ സീറ്റ് ലഭിച്ചത്. ഇനിയുള്ള അലോട്‌മെന്റുകൾക്കായി 14,600 സീറ്റ് മാത്രമേ ബാക്കിയുള്ളൂ. കാത്തിരിക്കുന്നത് 46,839 പേരും. അപ്പോൾ 32,239 പേർ തുടർപഠനത്തിന് മറ്റുവഴി തേടേണ്ടിവരും. ഇവർക്ക് സ്വകാര്യ സ്ഥാപനങ്ങളോ സമാന്തര മേഖലയോ ആണ് ശരണം.മറ്റു ജില്ലകളിൽ നിന്ന് 7,606 പേർ മലപ്പുറത്ത് അപേക്ഷിച്ചിട്ടുണ്ട്. ഇവരെ മാറ്റിനിർത്തിയാലും 24,633 പേരുടെ പഠനാവസരം നഷ്ടമാവുന്ന സ്ഥിതിയാണ്. ജനറൽ, സംവരണ വിഭാഗത്തിലെ മുസ്‌ലിം എന്നിവയിലെ സീറ്റുകളെല്ലാം രണ്ടാം അലോട്‌മ...
കിണറ്റിൽ രക്ഷകരായ യുവാക്കൾക്ക് അഗ്നിരക്ഷാ സേനയുടെ ആദരം
Local

കിണറ്റിൽ രക്ഷകരായ യുവാക്കൾക്ക് അഗ്നിരക്ഷാ സേനയുടെ ആദരം

Perinthalmanna RadioDate: 12-06-2024പെരിന്തൽമണ്ണ:  കുന്നപ്പള്ളി കളത്തിലക്കരയിൽ കിണറ്റിൽ മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തിൽ തൊഴിലാളികളെ രക്ഷപ്പെടുത്താൻ അടിയന്തര രക്ഷാ പ്രവർത്തനം നടത്തിയ യുവാക്കൾക്ക് അഗ്നിരക്ഷാ സേനയുടെ സ്‌നേഹാദരം, കഴിഞ്ഞ ഒന്നിനായിരുന്നു സംഭവം. കുന്നപ്പള്ളി സ്വദേശികളായ പൂക്കോട്ടുതൊടി ജാഷിർ, തെക്കുംപുറത്ത് ഫിറോസ് എന്നിവരെയാണ് ആദരിച്ചത്. അഗ്നിരക്ഷാ സേന എത്തുന്നതിന് മുൻപായി മരണത്തെ മുഖാമുഖം കണ്ട രണ്ട് തൊഴിലാളികളെ കിണറ്റിലിറങ്ങി രക്ഷപ്പെടുത്തുന്നതിൽ മുഖ്യപങ്കു വഹിച്ചത് ഇവരായിരുന്നു. ഫയർ സ്‌റ്റേഷനിൽ നടന്ന സ്‌നേഹാദരം ചടങ്ങ് നഗരസഭാ വൈസ് ചെയർപഴ്‌സൻ എ.നസീറ ഉദ്ഘാടനം ചെയ്‌തു. സ്‌റ്റേഷൻ ഓഫിസർ എൻ.കുര്യാക്കോസ് ആധ്യക്ഷ്യം വഹിച്ചു. അസി.സ്‌റ്റേഷൻ ഓഫിസർ പി.സാജു, വാർഡ് കൗൺസിലർ സജ്‌ന ഷൈജൽ, സിവിൽ ഡിഫൻസ് കോഓർഡിനേറ്റർമാരായ കെ.സജിത്ത്, കെ.ടി.രാജേഷ്, പോസ്‌റ്റ് വാർഡൻ സി.ഷിഹാബുദ്ദീൻ, വി.അൻവർ...
മലിനീകരണ നിയന്ത്രണ ബോർഡ് പുരസ്‌കാരം പെരിന്തൽമണ്ണ നഗരസഭ ഏറ്റുവാങ്ങി
Local

മലിനീകരണ നിയന്ത്രണ ബോർഡ് പുരസ്‌കാരം പെരിന്തൽമണ്ണ നഗരസഭ ഏറ്റുവാങ്ങി

Perinthalmanna RadioDate: 12-06-2024പെരിന്തൽമണ്ണ: മികച്ച രണ്ടാമത്തെ നഗരസഭയ്‌ക്കുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുരസ്‌കാരം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി എം.ബി.രാജേഷിൽ നിന്ന് നഗരസഭാധ്യക്ഷൻ പി.ഷാജി, കൗൺസിലർ പി.എസ്.സന്തോഷ് കുമാർ, സെക്രട്ടറി ജി.മിത്രൻ, ക്ലീൻ സിറ്റി മാനേജർ സി.കെ.വത്സൻ എന്നിവർ ഏറ്റുവാങ്ങി.മലിനീകരണ നിയന്ത്രണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും കഴിഞ്ഞ വർഷം കൈവരിച്ച നേട്ടങ്ങൾ, ഊർജ സംരക്ഷണത്തിനും ജല സംരക്ഷണത്തിനും നടപ്പാക്കിയ പദ്ധതികൾ, സാമൂഹിക പ്രതിബദ്ധതയോടെയുള്ള പൊതുജനോപകാരപ്രദമായ പദ്ധതികൾ തുടങ്ങിയവ പരിഗണിച്ചാണ് പുരസ്‌കാരം.ഈ നേട്ടം പെരിന്തൽമണ്ണയിലെ മുഴുവൻ ജനങ്ങൾക്കും സമർപ്പിക്കുന്നതായി നഗരസഭാധ്യക്ഷൻ അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------...
പട്ടിക്കാട് റെയില്‍വേ ഗേറ്റ് ഇന്ന് വൈകീട്ട് 6 വരെ അടച്ചിടും
Local

പട്ടിക്കാട് റെയില്‍വേ ഗേറ്റ് ഇന്ന് വൈകീട്ട് 6 വരെ അടച്ചിടും

Perinthalmanna RadioDate: 12-06-2024പട്ടിക്കാട്: നിലമ്പൂര്‍- ഷൊര്‍ണ്ണൂര്‍ റെയില്‍ പാതയിലെ പട്ടിക്കാട് റെയില്‍വേ ഗേറ്റ് (പെരിന്തല്‍മണ്ണ – നിലമ്പൂര്‍ റോഡിനെ ക്രോസ് ചെയ്യുന്ന ഗേറ്റ്) അറ്റകുറ്റപ്പണികള്‍ക്കായി ഇന്ന് (ജൂണ്‍ 12) രാവിലെ എട്ടു മണി മുതല്‍ വൈകീട്ട് ആറു മണി വരെ അടച്ചിടും. വാഹനങ്ങള്‍ പട്ടിക്കാട്- വലമ്പൂര്‍- ഓരാടംപാലം റോഡ്, പാണ്ടിക്കാട്- മേലാറ്റൂര്‍- പെരിന്തല്‍മണ്ണ റോഡ് വഴി തിരിഞ്ഞു പോവണം................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/FVGVn6RKfVEEKmMajOJeL7--------------------------------------------...