Tag: 120625

അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരും മരിച്ചു; ആരെയും രക്ഷിക്കാനായില്ല
Local

അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരും മരിച്ചു; ആരെയും രക്ഷിക്കാനായില്ല

Perinthalmanna RadioDate: 12-06-2025അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് വീണ അപകടത്തിൽ 242 പേരും മരിച്ചു. വിമാനത്തിൽ ഉണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി സ്ഥിരീകരിച്ചു. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് തകർന്നു വീണത്. 230 യാത്രികരും 12 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു. വിമാനത്താവളത്തിന് സമീപത്തുള്ള ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കണ്‍ട്രേോളിലേക്ക് അപായ സന്ദേശം ലഭിച്ചിരുന്നു. വിമാനവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഗ്നല്‍ ലഭിച്ചില്ല. പിന്നാലെ തകര്‍ന്നു വീഴുകയായിരുന്നു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍...
ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ് വൻ അപകടം<br>
Local

ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ് വൻ അപകടം

Perinthalmanna RadioDate: 12-06-2025ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം യാത്രാവിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 110 പേർ മരിച്ചു.മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക.വിമാനത്തില്‍ ഉണ്ടായിരുന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് 1:38നാണ് അപകടം. പറന്നുയർന്ന് സെക്കൻഡുകള്‍ക്കുള്ളില്‍ വിമാനം തകർന്നുവീഴുകയായിരുന്നു.270 അംഗ എന്‍ഡിആര്‍എഫ് സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കുന്നത്. അർധസൈനിക വിഭാഗങ്ങളും ഉടൻ സ്ഥലത്തെത്തും. ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്.അടുത്ത കാലത്തിനിടെ ഉണ്ടായ ഏറ്റവും വലിയ അപകടമാണ്. തകർന്ന വിമാനത്തിന് തീപിടിച്ചു ജനവാസമേഖലയില്‍ തകർന്ന് വീണതിനാല്‍ അപകടത്തിൻ്റെ വ്യാപ്തി വ...
ഓൺലൈൻ തത്കാൽ ടിക്കറ്റ്; ജൂലായ് ഒന്നുമുതൽ ആധാർ നിർബന്ധം<br>
Local

ഓൺലൈൻ തത്കാൽ ടിക്കറ്റ്; ജൂലായ് ഒന്നുമുതൽ ആധാർ നിർബന്ധം

Perinthalmanna RadioDate: 12-06-2025ഐആർസിടിസി അക്കൗണ്ടിനെ ആധാറുമായി ബന്ധിപ്പിച്ചവർക്കു മാത്രമേ ജൂലായ് ഒന്നു മുതല്‍ ഓണ്‍ലൈനായി റെയില്‍വേ തത്കാല്‍ ടിക്കറ്റുകളെടുക്കാൻ കഴിയൂ. ടിക്കറ്റ് എടുക്കുമ്പോള്‍ ആധാർ അധിഷ്ഠിത ഒടിപി നല്‍കുന്ന സംവിധാനം ജൂലായ് 15 മുതല്‍ നിർബന്ധമാക്കും.റെയില്‍വേയുടെ പുതിയനിബന്ധന പ്രാവർത്തികമാക്കുന്നതോടെ ആധാർ ഇല്ലാത്തവർക്കും ആധാർ വിവരങ്ങള്‍ പങ്കുവെക്കാൻ താത്പര്യമില്ലാത്തവർക്കും തത്കാല്‍ ടിക്കറ്റെടുക്കാൻ പറ്റാതെയാവും. ഐആർസിടിസി വെബ് സൈറ്റോ ആപ്പോ ഉപയോഗിച്ച്‌ ടിക്കറ്റെടുക്കുന്നവരില്‍ ഭൂരിപക്ഷവും തങ്ങളുടെ അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തവരാണ്. ഐആർസിടിസി അക്കൗണ്ടില്‍ ലിങ്ക് ആധാർ എന്ന ഭാഗംതുറന്ന് ആവശ്യമായ വിവരങ്ങള്‍ നല്‍കിയാല്‍ ആധാറുമായി ബന്ധപ്പെടുത്താനാവും. ഇത് ഒറ്റത്തവണചെയ്താല്‍ മതിയാവും. എന്നാല്‍, ജൂലായ് 15 മുതല്‍ ഓണ്‍ലൈൻ ആയോ കൗണ്ടറില്‍ ചെന്നോ ഓരോ തവണ ടിക്കറ്റെടുക്ക...
അതിശക്തമായ ഇന്നും മഴ തുടരും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്<br>
Local

അതിശക്തമായ ഇന്നും മഴ തുടരും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

Perinthalmanna RadioDate: 12-06-2025സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ജൂലൈ 31 വരെ ട്രോളിങ് നിരോധനം തുടരും. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
കാളികടവ് പാലത്തിന് 17 കോടിയുടെ എസ്റ്റിമേറ്റ്<br>
Local

കാളികടവ് പാലത്തിന് 17 കോടിയുടെ എസ്റ്റിമേറ്റ്

Perinthalmanna RadioDate: 12-06-2025പെരിന്തൽമണ്ണ: 10 വർഷത്തിലേറെയായി ആവശ്യമുയരുന്ന തൂതപ്പുഴയിലെ നിർദിഷ്‌ട കാളികടവ് പാലത്തിന് 17 കോടി രൂപയുടെ അന്തിമ എസ്‌റ്റിമേറ്റ് ആയി.മലപ്പുറം- പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന് ആലിപ്പറമ്പ് പഞ്ചായത്തിന്റെയും ചെർപ്പുളശ്ശേരി നഗരസഭയുടെയും നേതൃത്വത്തിൽ ജനകീയ കൂട്ടായ്‌മയിലാണ് ആവശ്യമായ സ്ഥലം കണ്ടെത്തി അപ്രോച്ച് റോഡിന് സ്ഥലം കണ്ടെത്തിയത്. ആലിപ്പറമ്പ് ഭാഗത്ത് 175 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് റോഡ്.പാലക്കാട് ജില്ലാ അതിർത്തിയിൽ തോണിക്കടവിലേക്ക് അപ്രോച്ച് റോഡ് നിർമിച്ചിട്ടുണ്ട്. പാലത്തിന്റെ അപ്രോച്ച് റോഡ് ഉൾപ്പെടെയുള്ള പ്രോജക്‌ട്–ഡിസൈനിങ് വർക്ക് പൂർത്തിയാക്കി അന്തിമ പ്രോജക്‌ട് റിപ്പോർട്ട്, വിശദ എസ്‌റ്റിമേറ്റ് സഹിതം പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ, അഡീഷനൽ ചീഫ് സെക്രട്ടറിക്ക് കൈമാറി. 150 മീറ്റർ നീളത്തിൽ നിർമിക്കുന്ന പാലത്തിന് നടപ്പാത ഉൾപ്പെടെ ...