
12JulNo Comments
അങ്ങാടിപ്പുറം മേൽപ്പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് വീണ്ടും അപകടംPerinthalmanna RadioDate: 12-07-2024അങ്ങാടിപ്പുറം: ദേശീയ പാതയിൽ അങ്ങാടിപ്പുറം മേൽപാലത്തിന്റെ കൈവരിയിൽ കാർ ഇടിച്ച് അപകടം. പോളി ടെക്നിക് കോളേജിന് സമീപത്താണ് ഇന്ന് ഉച്ചയ്ക്ക് 12.10 ഓടെയാണ്അപകടം ഉണ്ടായത്. ആർക്കും പരുക്കില്ല. പെരിന്തൽമണ്ണ ഭാഗത്ത് വരികയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. വാഹനം പാലത്തിൽ കുടുങ്ങിയതിനാൽ ദേശീയ പാതയിൽ ഏറെനേരം ഗതാഗതം ഒരു ഭാഗത്ത് കൂടി മാത്രമാണ് കടന്നു പോയത്. അര മണിക്കൂറിനകം അപകടത്തില്‍ പെട്ട കാർ പാലത്തിൽ നിന്ന് മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പാലത്തിലേക്കു കയറുന്നിടത്ത് കൈവരികൾ തകർന്ന നിലയിലാണ്. ഈ ഭാഗത്ത് കൈവരിയുടെ തൂണുകളില്ല. പല തവണയുണ്ടായ അപകടങ്ങളിലാണ് കൈവരിയുടെ തൂണുകൾ തകർന്നത്. അപകട സാധ്യത ഇവിടെ കൂടുതലാണ്. തകർന്ന കൈവരികൾ പുനർനിർമക്കാത്തതു ക...




