Tag: 120824

അതിശക്തമായ മഴയ്‌ക്ക് സാധ്യത; മലപ്പുറം ഉൾപ്പെടെ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Local

അതിശക്തമായ മഴയ്‌ക്ക് സാധ്യത; മലപ്പുറം ഉൾപ്പെടെ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Perinthalmanna RadioDate: 12-08-2024കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ 2 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെലോ അലർട്ടും നൽകിയിട്ടുണ്ട്. ചൊവാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ തെക്കൻ കേരള തീരത്തും, ലക്ഷദ്വീപ് തീരത്തും വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായാണ് പ്രവചനം. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികൾ സമ്പാദ്യക്കുടുക്ക നൽകി
Local

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികൾ സമ്പാദ്യക്കുടുക്ക നൽകി

Perinthalmanna RadioDate: 12-08-2024പെരിന്തൽമണ്ണ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികൾ സമ്പാദ്യക്കുടുക്ക നൽകി. നെച്ചിയിലകത്ത് ഷബിലിന്റെയും ഷിംനയുടെയും മക്കളായ ഫാത്തിമ ഷബിൽ, ഇഷ മറിയം, ആയിഷ ഇബ എന്നിവരാണ് സമ്പാദ്യ കുടുക്കയിലെ 5250 രൂപ നൽകിയത്. പ്രസന്റേഷൻ സ്കൂ‌ളിലെ വിദ്യാർഥികളാണ്. ഡിവൈഎഫ്ഐ ഭാരവാഹികളായ സി.പി രാമദാസ്, സി.പി മണി കണ്ഠൻ, എ.അശ്വനി കുമാർ, പി വീരാൻകുട്ടി, കെ വിജയ കുമാർ, ഷബിൽ എന്നിവർ തുക ഏറ്റുവാങ്ങി................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/LGNq30ypgbfIwG3hGCsoS1------------------...
മേൽപാലത്തിന് സമീപത്തെ കുഴി അടക്കൽ; ഗതാഗത കുരുക്കിലമർന്ന് അങ്ങാടിപ്പുറം പൂരകാഴ്ചകൾ
Local

മേൽപാലത്തിന് സമീപത്തെ കുഴി അടക്കൽ; ഗതാഗത കുരുക്കിലമർന്ന് അങ്ങാടിപ്പുറം പൂരകാഴ്ചകൾ

Perinthalmanna RadioDate: 12-08-2024പെരിന്തൽമണ്ണ: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം മേൽപാലത്തിന് പരിസരത്ത് രൂപപ്പെട്ട വലിയ ഗർത്തങ്ങൾ ഇന്ന് രാവിലെ മുതൽ അടക്കാൻ തുടങ്ങിയതോടെ പാതയിലെ ഗതാഗത കുരുക്ക് രൂക്ഷമായി. പെരിന്തൽമണ്ണ ഭാഗത്തേക്ക് ബൈപ്പാസ് ജംഗ്ഷൻ വരെയും വളാഞ്ചേരി ഭാഗത്തേക്ക് വൈലോങ്ങര വരെയും മലപ്പുറം ഭാഗത്തേക്ക് ഒരോടംപാലം വരെയും കുരുക്ക് നീണ്ടു. ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഏറെ നേരം മുന്നോട്ടു നീങ്ങാനാവാതെ കിടന്നു. ഗതാഗത കുരുക്ക്  രൂക്ഷമായതോടെ യാത്രക്കാര്‍ ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധം ശക്തമായി. ഒടുവില്‍ താത്കാലികമായി കുഴിയടക്കൽ നിർത്തി വെച്ചതിനെ തുടർന്നാണ് പാതയില്‍ വാഹനങ്ങള്‍  നീങ്ങി തുടങ്ങിയത്. പാലത്തിലെയും പരിസരങ്ങളിലെയും കുണ്ടും കുഴിയും അടച്ച് കാര്യക്ഷമമായി അറ്റകുറ്റപ്പണി നടത്തിയാൽ തന്നെ ഇവിടത്തെ ഗതാഗത കുരുക്ക് ഒരു പരിധി വരെ ഇല്ലാതാക്കാനാകും. പക്ഷേ ഏറ്റവ...
സാമ്പത്തിക പ്രതിസന്ധിയില്‍ മുടങ്ങിയ ടൗണ്‍ഹാള്‍ നിർമാണം ഉടൻ പൂർത്തിയാകുമോ?
Local

സാമ്പത്തിക പ്രതിസന്ധിയില്‍ മുടങ്ങിയ ടൗണ്‍ഹാള്‍ നിർമാണം ഉടൻ പൂർത്തിയാകുമോ?

Perinthalmanna RadioDate: 12-08-2024പെരിന്തല്‍മണ്ണ: സാമ്പത്തിക പ്രതിസന്ധിയില്‍ മുടങ്ങിയ പെരിന്തല്‍മണ്ണ നഗരസഭയിലെ വികസന പദ്ധതികളില്‍ ടൗണ്‍ഹാള്‍ പുനർ നിർമാണവും.ഈ വർഷം പൂർത്തിയാക്കുന്ന ഇൻഡോർ മാർക്കറ്റിന്റെ കൂടെ ഇതും പൂർത്തിയാക്കാൻ ആവുമെന്നാണ് പ്രതീക്ഷ. നഗരസഭ 25ാം വാർഷികത്തിന്റെ ഭാഗമായി 2019 അവസാനം നഗരസഭ തുടക്കമിട്ട ഏഴു കോടി രൂപയുടെ പദ്ധതിയാണിത്. ഗവ. അക്രഡിറ്റഡ് ഏജൻസിയായ എഫ്.എ.സി.ടി.ആർ.സി.എഫിനാണ് നിർമാണച്ചുമതല. ടൗണ്‍ഹാള്‍ നിർമാണത്തിന് നാലു കോടി രൂപ ഇതിനകം ചെലവഴിച്ച്‌ രണ്ടുനില കെട്ടിടത്തിന്റ പ്രാഥമിക രൂപമായതാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് നിർമാണം നിലച്ചത്. നഗരസഭ 30 കോടി രൂപ വായ്പയെടുത്ത് മുടങ്ങിയ പദ്ധതികള്‍ പൂർത്തിയാക്കുന്നവയില്‍ ഇതും പൂർത്തിയാക്കാൻ ആവുമെന്നാണ് കണക്കുകൂട്ടുന്നത്. കണ്‍വെൻഷൻ സെന്‍റർ നിർമാണം പുനരാരംഭിച്ചിട്ടുണ്ട്. മൂന്നു നിലകളില്‍ 22,714 ചതുരശ്ര അടിയിലാണ് പുതുതായി കണ്‍വെൻ...