Tag: 120825

പദ്ധതി വിഹിതം ചെലവഴിക്കല്‍ ; അങ്ങാടിപ്പുറം പഞ്ചായത്ത് പിറകിലെന്ന് സിപിഎം
Local

പദ്ധതി വിഹിതം ചെലവഴിക്കല്‍ ; അങ്ങാടിപ്പുറം പഞ്ചായത്ത് പിറകിലെന്ന് സിപിഎം

Perinthalmanna RadioDate: 12-08-2025അങ്ങാടിപ്പുറം : 2025-26 വാർഷിക പദ്ധതി തുകയുടെ കഴിഞ്ഞ നാല് മാസത്തെ വിനിയോഗത്തില്‍ അങ്ങാടിപ്പുറം പഞ്ചായത്ത് മലപ്പുറം ജില്ലയില്‍ ഏറ്റവും പിറകിലെന്ന് സിപിഎം അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.കഴിഞ്ഞ നാല് വർഷക്കാലം പദ്ധതി വിഹിതമായി ലഭിച്ച ഏഴ് കോടി രൂപ വിനിയോഗിക്കാതെ നഷ്ടപ്പെടുത്തിയ അങ്ങാടിപ്പുറം പഞ്ചായത്ത് 2025-26 വർഷം സംസ്ഥാന സർക്കാർ അനുവദിച്ച പ്ലാൻ ഫണ്ടിന്‍റെ ഒരു ശതമാനം മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്.ഇരുപത് ശതമാനത്തിലധികം ചെലവഴിച്ച പഞ്ചായത്തുകള്‍ ജില്ലയിലുണ്ടെന്നിരിക്കെയാണ് കുറ്റകരമായ അനാസ്ഥ ഭരണസമിതി കാണിച്ചിരിക്കുന്നതെന്ന് സിപിഎം ആരോപിച്ചു. പഞ്ചായത്തിന്‍റെ നാനാവിധ വികസനങ്ങള്‍ക്ക് ചെലവഴിക്കേണ്ട കോടിക്കണക്കിന് രൂപയാണ് കെടുകാര്യസ്ഥത കൊണ്ട് പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതി നഷ്ടപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം നടപ്പാക്കാത്ത മുന്നൂറോള...
തദ്ദേശ തിരഞ്ഞെടുപ്പ്; ഇന്ന് കൂടി പേര് ചേർക്കാം
Local

തദ്ദേശ തിരഞ്ഞെടുപ്പ്; ഇന്ന് കൂടി പേര് ചേർക്കാം

Perinthalmanna RadioDate: 12-08-2025തദ്ദേശ പൊതു തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരു ചേർക്കാനും തിരുത്തലുകൾ വരുത്താനും വാർഡുകൾ മാറിപ്പോയവർക്ക് സ്ഥാനമാറ്റം വരുത്താനും പേരുകൾ നീക്കം ചെയ്യാനും ഇന്നു കൂടി അപേക്ഷിക്കാം. ഈ മാസം 7 വരെയായിരുന്ന സമയം പിന്നീടു നീട്ടി നൽകുകയായിരുന്നു.പേരു ചേർക്കാൻ ഇതു വരെ 27 ലക്ഷത്തിൽപരം (27,07,036) അപേക്ഷകളാണു ലഭിച്ചത്. മേൽവിലാസത്തിലും പേരിലും മറ്റുമുള്ള തെറ്റുകൾ തിരുത്താൻ 12,529 അപേക്ഷകളും കിട്ടി. വാർഡ് വിഭജനത്തെ തുടർന്നും മറ്റും വാർഡുകൾ മാറിപ്പോയ ഒന്നര ലക്ഷത്തിലേറെ പേർ (1,54,902) ഇതു ക്രമീകരിക്കാൻ അപേക്ഷിച്ചിട്ടുണ്ട്.പേരുകൾ നീക്കം ചെയ്യാൻ 3232 പേരാണ് നേരിട്ട് അപേക്ഷിച്ചത്. സ്ഥലംമാറിപ്പോയവരോ പരേതരോ ആയ 3.71 ലക്ഷം പേരുടെ വിവരങ്ങൾ പട്ടികയിൽനിന്നു നീക്കാൻ നടപടി തുടങ്ങി.ഇതിൽ 23,969 പേരുടെ കാര്യത്തിൽ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാരായ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ സ്വമേധയ...
ഓണക്കിറ്റ് വിതരണം 18 മുതൽ; 14 അവശ്യ സാധനങ്ങൾ ലഭിക്കും<br>
Local

ഓണക്കിറ്റ് വിതരണം 18 മുതൽ; 14 അവശ്യ സാധനങ്ങൾ ലഭിക്കും

Perinthalmanna RadioDate: 12-08-2025ഓണക്കാലത്ത് മഞ്ഞ കാർഡുകാർക്കും( എ.എ.വൈ) ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും (നാല് പേർക്ക് ഒരു കിറ്റ് എന്ന കണക്കിൽ) ഓണക്കിറ്റ് വിതരണം ചെയ്യും. ഓഗസ്റ്റ് 18 മുതല്‍ ആരംഭിക്കുന്ന കിറ്റ് വിതരണം സെപ്റ്റംബർ നാലിന് അവസാനിക്കും. ഇതിനായി 42.83 കോടി രൂപ അനുവദിച്ചു.5,92,657 മഞ്ഞകാർഡുകാർക്കും 10,634 ക്ഷേമ കിറ്റുകളുമടക്കം 6,03,291 കിറ്റുകളാണ് വിതരണം ചെയ്യുക. തുണി സഞ്ചിയും 14 അവശ്യസാധനങ്ങളുമടങ്ങിയ ഒരു കിറ്റിന് കയറ്റിറക്ക് കൂലി, ട്രാൻപോർട്ടേഷൻ ചാർജ് അടക്കം ഏകദേശം 710 രൂപയാണ് ചെലവ് കണക്കാക്കുന്നത്. സപ്ലൈകോ ഔട്ട് ലെറ്റുകളിൽ പാക്ക് ചെയ്ത സാധനങ്ങൾ റേഷൻ കടകളിലെത്തിക്കുകയും വ്യാപാരികൾ വഴി കാർഡുടമകൾക്ക് നൽകാനുമാണ് തീരുമാനം.*ഓണക്കിറ്റിലുള്ള സാധനങ്ങളും അളവും*1. പഞ്ചസാര ഒരു കി.ഗ്രാം2. ഉപ്പ് ഒരു കിലോഗ്രാം3. വെളിച്ചെണ്ണ 500 മി. ലിറ്റർ4. തുവരപരിപ്പ് 250 ഗ്രാം5. ചെറുപയർ പരിപ്പ് 2...
കൂട്ടിലങ്ങാടി- അങ്ങാടിപ്പുറം റോഡിലെ കുഴികൾ; എൻ.എച്ച് ഓഫീസ് ഉപരോധിച്ച് എംഎൽഎ<br>
Local

കൂട്ടിലങ്ങാടി- അങ്ങാടിപ്പുറം റോഡിലെ കുഴികൾ; എൻ.എച്ച് ഓഫീസ് ഉപരോധിച്ച് എംഎൽഎ

Perinthalmanna RadioDate: 12-08-2025അങ്ങാടിപ്പുറം: മങ്കട മണ്ഡലത്തിലെ കൂട്ടിലങ്ങാടി മുതൽ അങ്ങാടിപ്പുറം ജൂബിലി റോഡു വരെയുള്ള ദേശീയപാതയിലെ കുഴികൾ അടിയന്തരമായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ഞളാംകുഴി അലി എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും നേതാക്കളും സിവിൽ സ്റ്റേഷനിലെ മരാമത്ത് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു. രണ്ടു മണിക്കൂറോളം നീണ്ടുനിന്ന ഉപരോധ സമരം, നാളെ അറ്റകുറ്റപ്പണി ആരംഭിക്കുമെന്ന ഉറപ്പിൻമേലാണ് അവസാനിപ്പിച്ചത്.ഒട്ടേറെ തവണ എംഎൽഎ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെങ്കിലും അനുകൂല സമീപനം ഉണ്ടാകാത്തതിനാലാണ് സമരവുമായി മുന്നോട്ടുപോയതെന്ന് എംഎൽഎ പറഞ്ഞു. അങ്ങാടിപ്പുറത്തെ മേൽപാലത്തിനു സമീപം കുഴി രൂപപ്പെട്ടതിനാൽ വലിയ ഗതാഗതകുരുക്കാണു കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. നാളെ അറ്റകുറ്റപ്പണി ആരംഭിച്ചില്ലെങ്കിൽ ജനകീയ സമരം സംഘടിപ്പിക്കുമെന്നും എംഎൽഎ പറഞ്ഞു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ...
പട്ടിക്കാട് റോഡിനു കുറുകെ ചാടിയ പുലിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു<br>
Local

പട്ടിക്കാട് റോഡിനു കുറുകെ ചാടിയ പുലിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു

Perinthalmanna RadioDate: 12-08-2025പട്ടിക്കാട്: റോഡിനു കുറുകെ ചാടിയ പുള്ളിപ്പുലിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. പട്ടിക്കാട് പാറക്കാതൊടി കാരാട്ട് വീട്ടിൽ മുഹമ്മദ് ഫിയാസിനാണ് (24) പരിക്കേറ്റത്. ഞായറാഴ്ച പുലർച്ച 2.45ന് പട്ടിക്കാട് റെയിൽവേ ഗേറ്റിനു സമീപമാണ് സംഭവം. പൂപ്പലത്തുള്ള ഓഫിസിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഫിയാസ്.പെരിന്തൽമണ്ണ- നിലമ്പൂർ റോഡിൽ പട്ടിക്കാട് റെയിൽവേ ഗേറ്റിന് തൊട്ടടുത്തായി 100 മീറ്റർ അകലെ കുറുക്കൻ റോഡിന് കുറുകെ ഓടി. ഈ സമയത്ത് ബൈക്കിന്റെ സ്പീഡ് കുറച്ചു. വീണ്ടും പോകാനാഞ്ഞപ്പോൾ കുറുക്കന്റെ പിറകെ അപ്രതീക്ഷിതമായി പൊന്തക്കാട്ടിൽ നിന്ന് ചാടിയെത്തിയ പുലിയെ ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് ഫിയാസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന് കേടുപാട് സംഭവിച്ചു.റോഡിൽ വീണുകിടന്ന ഫിയാസിനെ ബൈക്കിന് തൊട്ടു പിന്നാലെ വന്ന കാർ യാത്രികരാണ് രക്ഷപ്പെടുത്തിയത്. മൈസൂരുവില...
ആവശ്യത്തിന് ഡോക്‌ടർമാരും ജീവനക്കാരുമില്ലാതെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രി<br>
Local

ആവശ്യത്തിന് ഡോക്‌ടർമാരും ജീവനക്കാരുമില്ലാതെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രി

Perinthalmanna RadioDate: 12-08-2025പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയെന്ന ബോർഡു വച്ച് ആവശ്യത്തിന് ഡോക്‌ടർമാരും നഴ്സിങ് ജീവനക്കാരുമില്ലാതെ പ്രതിസന്ധിയിലായ ഗവ. ആശുപത്രിക്ക് വേണ്ടത് ജില്ലാ ആശുപത്രിയുടെ അത്യാവശ്യ സൗകര്യങ്ങളാണ്. ഇന്ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്ന പുതിയ ഒപി ബ്ലോക്ക് കെട്ടിടം ആശ്വാസകരമാണ്. എൻഎച്ച്എം മുഖേന 1.26 കോടി രൂപ ചെലവിലാണ് ഈ കെട്ടിടം പണിതത്.അര നൂറ്റാണ്ടു മുൻപുള്ള സ്‌റ്റാഫ് പാറ്റേൺ പ്രകാരമുള്ള ഡോക്‌ടർമാരും ജീവനക്കാരുമായി ഇഴഞ്ഞു നീങ്ങുകയാണ് ഈ ആശുപത്രി.വാഹനാപകടത്തിൽ പെടുന്നവരും ദേശീയപാത വഴി അത്യാസന്ന നിലയിൽ ആശുപത്രി തേടിയെത്തുന്നവരുമായ സാധാരണക്കാർക്ക് ആദ്യം ആശ്രയിക്കാനുള്ളത് ഈ സർക്കാർ ആശുപത്രിയാണ്. 2014ൽ ആണ് ഗവ.ആശുപത്രി ജില്ലാ ആശുപത്രിയാക്കി ഉയർത്തിയത്. അതിനു ശേഷം അനുവദിക്കപ്പെട്ടത് നാമമാത്രമായ തസ്‌തികകളാണ്. നെഫ്രോളജിസ്‌റ്റ്, കാർഡിയോളജിസ്‌റ്റ്, ന്യുറോളജിസ്‌റ്റ്, യുറോളജി...