പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം ജില്ലാതല ഉദ്ഘാടനം നടന്നു
Perinthalmanna RadioDate: 12-10-2025 പെരിന്തൽമണ്ണ: പൾസ് പോളിയോ ദിനമായ ഇന്ന് (ഞായർ) അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്കുള്ള പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ നിർവഹിച്ചു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലാണ് ജില്ലാതല ഉദ്ഘാടനം നടന്നത്.കുഞ്ഞുങ്ങളോടുള്ള സ്നേഹ വാത്സല്യങ്ങൾക്കൊപ്പം ആരോഗ്യസുരക്ഷക്കും നാം ബാധ്യസ്ഥരാണെന്നും ഭാവി തലമുറയെ സ്ഥിരവൈകല്യത്തിൽ നിന്നും മുക്തമാക്കുന്ന ഈ ഉദ്യമം ഫല പ്രാപ്തിയിൽ എത്തിക്കുന്നതിന് ഒരേ മനസ്സോടെ പ്രവർത്തിക്കണമെന്നും എം കെ റഫീഖ പറഞ്ഞു. ഹരിത പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള ഉദ്ഘാടന ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ.ആര്‍.രേണുക അധ്യക്ഷയായി.സ്റ്റേറ്റ് കോൾഡ് ചെയിൻ ഓഫീസർ എം.ആർ.ജയൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നിരീക്ഷകൻ കെ അബ്ദു ഷുക്കൂർ, ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. എൻ എൻ പമീലി, ഐ.എം.എ. ജില്ലാ ചെയർപേഴ്സൺ ഡോ. ...




