പുലിപ്പേടിയിൽ മങ്കട; പുലിയെ കണ്ടതായി ക്വാറിയിലെ തൊഴിലാളി
Perinthalmanna RadioDate: 12-11-2023മങ്കട: പ്രദേശത്തു വീണ്ടും പുലി ഭീഷണി. കർക്കിടകത്തിനു സമീപത്തെ ക്വാറിയിലെ തൊഴിലാളിയാണ് പുലിയെ കണ്ടത്. അങ്ങാടിപ്പുറം സ്വദേശി രാജശേഖരൻ വെള്ളിയാഴ്ച വൈകിട്ട് ആറിന് അങ്ങാടിയിൽ നിന്ന് സാധനങ്ങൾ വാങ്ങി താമസ സ്ഥലത്തേക്കു മടങ്ങി പോകുമ്പോഴാണ് കർക്കിടകം ജിഎൽപി സ്കൂളിന് ഒരു കിലോമീറ്റർ അകലെയായി പുലിയെ റോഡിൽ കണ്ടതായി പറയുന്നത്. ഇതര സംസ്ഥാന ത്തൊഴിലാളിയും ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. രണ്ടു പേരും ഓടി രക്ഷപ്പെട്ടു. ഇദ്ദേഹം വിവരമറിയിച്ചതിനെത്തുടർന്ന് ക്വാറി ഉടമയും നാട്ടുകാരും ചേർന്നു തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. പുലിയെ കണ്ട സ്ഥലത്തിന് സമീപത്തെ കാൽപാടുകൾ ഫോട്ടോയെടുത്തു വനംവകുപ്പ് അധികൃതർക്ക് അയച്ചു കൊടുത്തിട്ടുണ്ട്. വാർഡ് അംഗം അലി അക്ബർ വനംവകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടു. ഇന്ന് അവർ സ്ഥലം സന്ദർശിക്കുമെന്ന് ...





