തുറന്ന ആകാശനയം കരിപ്പൂരിന് നേട്ടമാവുന്നു; കൂടുതൽ വിമാനക്കമ്പനികൾ കരിപ്പൂരിലേക്ക്
Perinthalmanna RadioDate: 12-11-2024കരിപ്പൂർ : കേന്ദ്ര സർക്കാരിന്റെ തുറന്ന ആകാശ നയത്തിന്റെ പരിധിയിൽ കരിപ്പൂർ വിമാനത്താവളത്തെ ഉൾപ്പെടുത്തി. കൂടുതൽ വിമാനക്കമ്പനികൾക്ക് കരിപ്പൂരെത്താൻ വഴി തെളിക്കുന്നതാണ് പുതിയ തീരുമാനം. നേരത്തേ കരിപ്പൂർ വിമാനത്താവളം ഈ പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിലും പ്രവർത്തനാനുമതിയായത് ഇപ്പോഴാണ്.‘ആസിയാൻ’ അംഗങ്ങളായ കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്കും ഇന്ത്യ ഉൾപ്പെടുന്ന 'സാർക്ക് ' രാജ്യങ്ങളിലേക്കും ഇന്ത്യയിലെ 18 വിമാനത്താവളങ്ങളിൽനിന്ന് വിമാന സർവീസുകൾ ആരംഭിക്കുന്നതാണ് തുറന്ന ആകാശനയം.ഇതനുസരിച്ച് ഈ രാജ്യങ്ങളിലേക്ക് നിയന്ത്രണങ്ങളില്ലാതെ സീറ്റുകൾ ഓപ്പറേറ്റ് ചെയ്യാൻ ഇരുരാജ്യങ്ങളിലെയും വിമാന കമ്പനികൾക്ക് അനുമതി ലഭിക്കും. 18 വിമാനത്താവളങ്ങളിൽ ഒന്ന് കരിപ്പൂർ വിമാനത്താവളമാണ്.ഇതിന്റെ ഭാഗമായാണ് എയർ ഏഷ്യക്ക് സർവീസ് അനുമതി ലഭിച്ചത്. മലേഷ്യക്ക് പുറമെ സിങ്കപ്പുർ, ഓസ്‌ട്രേലിയ, ചൈന, ബ...





