Tag: 121224

സംസ്ഥാനത്തെ സ്കൂള്‍ പരീക്ഷകളുടെ ചോദ്യരീതി മാറുന്നു
Local

സംസ്ഥാനത്തെ സ്കൂള്‍ പരീക്ഷകളുടെ ചോദ്യരീതി മാറുന്നു

Perinthalmanna RadioDate: 12-12-2024സംസ്ഥാനത്തെ സ്കൂള്‍ പരീക്ഷകളുടെ ചോദ്യരീതി മാറുന്നു. ചോദ്യങ്ങളില്‍ 20 ശതമാനം പഠിതാവിന് വെല്ലുവിളി ഉയർത്തുന്നതും 50 ശതമാനം ശരാശരി നിലവാരത്തിലുള്ളതും 30 ശതമാനം ലളിതവുമായിരിക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശ പ്രകാരം സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ, പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) തയാറാക്കി സമർപ്പിച്ച റിപ്പോർട്ടില്‍ നിർദേശിക്കുന്നു. നിർദേശത്തിന് തത്ത്വത്തില്‍ അംഗീകാരമായിട്ടുണ്ട്.ഈ വർഷം മുതല്‍ എട്ടാം ക്ലാസിലും അടുത്ത വർഷം എട്ടിലും ഒമ്പതിലും തൊട്ടടുത്ത വർഷം എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലും ഈ രീതി നടപ്പാക്കും. പഠനത്തില്‍ മികവുള്ള കുട്ടികളെ കൃത്യമായി കണ്ടെത്താൻ കഴിയുമെന്നതാണ് നിർദേശിച്ചിരിക്കുന്ന ചോദ്യപേപ്പർ രീതിയുടെ പ്രധാന മേന്മയായി ചൂണ്ടിക്കാട്ടുന്നത്. എട്ടാം ക്ലാസ് മുതലുള്ള പരീക്ഷകളില്‍ ഈ വർഷം മുതല്‍ പാസാകാൻ വിഷയ മിനിമം രീതി നടപ്പാക്കാൻ സർക...
ലോക ചെസ് ചാമ്പ്യനായി ഇന്ത്യൻ താരം ഡി. ഗുകേഷ്
Local

ലോക ചെസ് ചാമ്പ്യനായി ഇന്ത്യൻ താരം ഡി. ഗുകേഷ്

Perinthalmanna RadioDate: 12-12-2024സിങ്കപ്പുർ: ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷിന് ലോക ചെസ് ചാമ്പ്യൻഷിപ്പ് കിരീടം. വാശിയേറിയ പോരാട്ടത്തിൽ മുൻ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെയാണ് ഗുകേഷ് പരാജയപ്പെടുത്തിയത്. സമനിലയിലേക്ക് പോകുമെന്ന് കരുതിയ മത്സരത്തിൽ ലിറന് സംഭവിച്ച പിഴവു മുതലെടുത്താണു ഗുകേഷിന്റെ വിജയം.ലോക ചെസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചലഞ്ചറാണ് ഗുകേഷ്. മത്സരം വിജയിച്ചതോടെ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ (1985) ലോകകിരീടനേട്ടത്തെയാണ് ​ഗു​ഗേഷ് മറികടന്നത്. ഇതോടെ ലോക ചെസ് ചാമ്പ്യനാകുന്ന പ്രായം കുറഞ്ഞ താരവും ഗുകേഷായി.ഒന്നാം പോരാട്ടം ഡിങ് ലിറൻ ജയിച്ചപ്പോൾ മൂന്നാം പോരിൽ ജയം പിടിച്ച് ഗുകേഷ് തിരിച്ചടിച്ചിരുന്നു. പത്താം മത്സരവും സമനിലയിൽ പിരിഞ്ഞതോടെ തുടരെ ഏഴ് പോരാട്ടങ്ങളാണ് ഒപ്പത്തിനൊപ്പമായത്. പിന്നീട് 11-ാം റൗണ്ട് മത്സരത്തിൽ ഡിങ് ലിറനെതിരേ നിർണായക...
പാലക്കാട് വിദ്യാർത്ഥികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി; നാല് കുട്ടികൾക്ക് ദാരുണാന്ത്യം
Local

പാലക്കാട് വിദ്യാർത്ഥികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി; നാല് കുട്ടികൾക്ക് ദാരുണാന്ത്യം

Perinthalmanna RadioDate: 12-12-2024പാലക്കാട്: കല്ലടിക്കോട് സ്കൂൾ വിദ്യാർഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞ് നാല് കുട്ടികൾക്ക് ദാരുണാന്ത്യം. കോഴിക്കോട്- പാലക്കാട് പാതയിൽ കല്ലടിക്കോട് പനയമ്പാടത്താണ് സംഭവം. മണ്ണാർകാട് ഭാഗത്തേക്ക് സിമന്റുമായി പോയ ലോറിയാണ് കരിമ്പയിൽവെച്ച് മറിഞ്ഞത്. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ മൂന്ന് പെൺ കുട്ടികളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരുകുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്.വൈകുന്നേരം നാലുമണിയോടെ കുട്ടികൾ സ്കൂൾവിട്ട് വരുന്ന സമയത്താണ് അപകടം. മഴയത്ത് നിയന്ത്രണം തെറ്റിയാകാം ലോറി മറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകമെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ ലോറി നിയന്ത്രണംവിട്ട് വീടിനോട് ചേർന്നുള്ള മരത്തിൽ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടുകാരും പോലീസും ഫയർഫോഴ്സും ...
റേഷൻ കടകളുടെ സമയം പുനഃക്രമീകരിച്ച് ഭക്ഷ്യവകുപ്പ്
Local

റേഷൻ കടകളുടെ സമയം പുനഃക്രമീകരിച്ച് ഭക്ഷ്യവകുപ്പ്

Perinthalmanna RadioDate: 12-12-2024റേഷൻ കടകളുടെ സമയം പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ് രാവിലെ എട്ടര മുതൽ 12 മണി വരെയും വൈകിട്ട് നാലു മുതൽ 7 മണി വരെയും റേഷൻകടകൾ തുറന്നു പ്രവർത്തിക്കും. അരമണിക്കൂർ പ്രവർത്തന സമയം ഇതോടെ കുറയും. നിലവിൽ രാവിലെ എട്ടു മുതൽ 12 വരെയും നാലു മുതൽ ഏഴ് വരെയും ആയിരുന്നു പ്രവർത്തന സമയം.  റേഷൻ വ്യാപാരി സംഘടനകൾ ഇന്നലെ ഭക്ഷ്യ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. റേഷൻ വ്യാപാരികളുമായി രണ്ടാംഘട്ട ചർച്ച ജനുവരി ഒമ്പതിന് നടക്കും. ഉത്തരവ് സർക്കാർ ഉടൻ പുറത്തിറക്കും.ചർച്ചയിൽ KTPDS ആക്റ്റിലെ അപാകതകൾ പരിഹരിക്കാമെന്ന് മന്ത്രി വ്യാപാരികൾക്ക് ഉറപ്പു നൽകി.  ആക്ടിൽ ഭേദഗതി വരുത്തണമെന്നായിരുന്നു റേഷൻ വ്യാപാരികളുടെ പ്രധാന ആവശ്യം.സർക്കാരിൻറെ എല്ലാ പൊതു അവധികളും റേഷൻ കടകൾക്കും നൽകണമെന്നും റേഷൻ വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നു. അവധി ദിവസം റേഷൻ കടകൾ പ്രവർത്തിപ്പി...
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത
Local

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

Perinthalmanna RadioDate: 12-12-2024-----------------------------------------------This News Sponsored by---------------------------------------------ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച...
പെരിന്തല്‍മണ്ണ നഗരസഭയില്‍ ഡിജിറ്റല്‍ സര്‍വേ ഇന്ന് മുതല
Local

പെരിന്തല്‍മണ്ണ നഗരസഭയില്‍ ഡിജിറ്റല്‍ സര്‍വേ ഇന്ന് മുതല

Perinthalmanna RadioDate: 12-12-2024പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭ പരിധിയിലെ മുഴുവന്‍ കൈവശ ഭൂമിയുടെയും ഡിജിറ്റല്‍ സര്‍വേ ഇന്ന് മുതല്‍ ആരംഭിക്കും. പാതായ്ക്കര, പെരിന്തല്‍മണ്ണ വില്ലേജുകളിലെ കൈവശഭൂമിയാണ് നഗരസഭ പരിധിയില്‍ ഉള്‍പ്പെടുന്നത്. രണ്ട് വില്ലേജുകളിലുമായി 3500 ഹെക്ടര്‍ ഭൂമി ഉണ്ടെന്നാണ് പഴയ സര്‍വേ രേഖയിലുള്ളത്. 20 സര്‍വേ മെഷീന്‍ ഉപയോഗിച്ച്‌ 20 ടീമുകള്‍ ഒരേസമയം സര്‍വേ ജോലികളില്‍ പങ്കെടുക്കും. പെരിന്തല്‍മണ്ണ താലൂക്കില്‍ കുരുവമ്ബലം വില്ലേജില്‍ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായി.ആനമങ്ങാട് വില്ലേജില്‍ സര്‍വേ നടന്നുവരുന്നു. സര്‍വേ സംഘം എത്തുമ്ബോള്‍ ഭൂവുടമകള്‍ ആധാരം, മൊബൈല്‍ നമ്ബര്‍ എന്നിവ നല്‍കണം. ഒപ്പം ഭൂമിയുടെ അതിര് സര്‍വേ സംഘത്തിന് കാണിച്ച്‌ കൊടുക്കണം. ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായ ശേഷം പരാതിയുള്ളവര്‍ പെരിന്തല്‍മണ്ണ മിനി സിവില്‍ സ്റ്റേഷന് സമീപത്തെ പഴയ കോടതി കെട്ടിടത്തില്‍ പ്...
പെരിന്തൽമണ്ണ നഗരസഭയിലെ അമൃത് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്
Local

പെരിന്തൽമണ്ണ നഗരസഭയിലെ അമൃത് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്

Perinthalmanna RadioDate: 12-12-2024പെരിന്തൽമണ്ണ : നഗരസഭയിലെ അമൃത് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്. എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന പദ്ധതിയിൽ 3000 കണക്‌ഷനുകളാണ് ലക്ഷ്യമിടുന്നത് ഇതിൽ 1900 കണക്‌ഷനുകൾ നൽകിയിട്ടുണ്ട്. കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്ന വലിയ പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് നഗരസഭയിൽ നടപ്പിലാക്കിയത്.അപേക്ഷകരുടെ കുറവ് പരിഗണിച്ച് പദ്ധതിയുടെ റിവൈസ് എസ്‌റ്റിമേറ്റ് തയാറാക്കും. ഇനിയും കണക്‌ഷൻ ആവശ്യമുള്ളവരിൽ നിന്ന് അടുത്ത ദിവസങ്ങളിൽ അപേക്ഷ സ്വീകരിക്കാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു.2025 നവംബർ 1ന് കേരളപ്പിറവി ദിനത്തിൽ അതിദരിദ്രർ ഇല്ലാത്ത നഗരസഭയായി പെരിന്തൽമണ്ണയെ പ്രഖ്യാപിക്കാനും കൗൺസിൽ തീരുമാനിച്ചു. നഗരസഭാധ്യക്ഷൻ പി.ഷാജി ആധ്യക്ഷ്യം വഹിച്ചു. ശുദ്ധജല കണക്‌ക്ഷൻ ലഭിക്കാത്ത 13 അങ്കണവാടികൾക്ക് കണക്‌ക്ഷനു വേണ്ടി ജല അതോറിറ്റിക്ക് കത്ത് നൽകും....................