തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണയിൽ രണ്ടിടങ്ങളിൽ സംഘർഷം
Perinthalmanna RadioDate: 12-12-2025 പെരിന്തൽമണ്ണ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണയിൽ രണ്ടിടങ്ങളിൽ സംഘർഷം. നഗരസഭയിലെ 25–ാം വാർഡായ കുന്നപ്പള്ളി വളയംമൂച്ചിയിലെ മദ്രസ പോളിങ് സ്‌റ്റേഷനു സമീപം എൽഡിഎഫ് തിരഞ്ഞെടുപ്പു ചിഹ്നം വരച്ചതുമായി ബന്ധപ്പെട്ട് സംഘർഷം ഉണ്ടായി. ഇതു നീക്കം ചെയ്യണമെന്ന് വോട്ടെടുപ്പിന്റെ തലേന്നു തന്നെ തിരഞ്ഞെടുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നതായാണ് യുഡിഎഫ് പ്രവർത്തകർ പറയുന്നത്. ഇന്നലെ രാവിലെ പത്തോടെ യുഡിഎഫ് പ്രവർത്തകർ എൽഡിഎഫ് റോഡിൽ വരച്ച ചിഹ്നം നീക്കണമെന്ന് ആവശ്യപ്പെട്ടു.ഈ ആവശ്യവുമായി അധികൃതർക്ക് മുന്നിൽ പ്രതിഷേധം ഉയർത്തി. പാർട്ടി ചിഹ്നം മായ്‌ക്കാതെ സമീപത്തെ ബൂത്തിൽ തിരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് നിലപാടെടുത്തതോടെ അധികൃതർ റോഡിൽ വരച്ച വലിയ ചിഹ്നം മായ്‌ക്കുകയായിരുന്നു. സമീപ സ്ഥലങ്ങളിൽ സ്ഥാപിച്ച എല്ലാ മുന്നണികളുടെയും തിരഞ്ഞെടുപ...





