Tag: 130126

ട്രോമാകെയർ കെയർ വളണ്ടിയർമാർക്ക് തിരിച്ചറിയൽ കാർഡും യൂണിഫോമും വിതരണം ചെയ്തു

Local

ട്രോമാകെയർ കെയർ വളണ്ടിയർമാർക്ക് തിരിച്ചറിയൽ കാർഡും യൂണിഫോമും വിതരണം ചെയ്തു

Perinthalmanna RadioDate: 13-01-2026   മലപ്പുറം: ജില്ലാ ഭരണകൂടവും സാമൂഹ്യ നീതി വകുപ്പും മലപ്പുറം ജില്ല ട്രോമാകെയർ യൂണിറ്റുമായി ചേർന്ന് നടപ്പാക്കുന്ന കെയർ പദ്ധതിയുടെ ഭാഗമായ കെയർ വളണ്ടിയർമാർക്ക് തിരിച്ചറിയൽ കാർഡും യൂണിഫോമും വിതരണം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ വി.ആർ വിനോദ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 21 വർഷമായി മാതൃകാപരമായ പ്രവർത്തനം നടത്തുന്നവരാണ് കെയർ വോളണ്ടിയർമാർ, വിമാന അപകടം, കോവിഡ് മഹാമാരി എന്നീ ദുരന്തങ്ങൾ നേരിട്ടപ്പോൾ നിസ്വാർത്ഥമായ സേവനം ഇവർ കാഴ്ച വെച്ചു. അവശ വിഭാഗങ്ങൾക്കിടയിൽ മാറ്റത്തിന്റെ വെളിച്ചം കൊണ്ടുവരാനും കെയർ പദ്ധതിക്ക്‌ സാധിച്ചതായും കളക്ടർ പറഞ്ഞു.ജില്ലയിലെ ക്ലേശകരമായ സാഹചര്യങ്ങളിൽ ഒറ്റപ്പെട്ട് കഴിയുന്നവരും ഉപേക്ഷിക്കപ്പെട്ടവരുമായ ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവരെ അടിയന്തര സാഹചര്യത്തിൽ നിന്നും മോചിപ്പിക്കുന്നതിനും പുനരധിവാസം ഉറപ്പു വരുത...
പട്ടിക്കാട് റെയിൽവേ മേൽപ്പാലം നിർമാണം; സർവീസ് റോഡ് ടാറിങ് പുരോഗമിക്കുന്നു

Local

പട്ടിക്കാട് റെയിൽവേ മേൽപ്പാലം നിർമാണം; സർവീസ് റോഡ് ടാറിങ് പുരോഗമിക്കുന്നു

Perinthalmanna RadioDate: 13-01-2026 പട്ടിക്കാട്: റെയിൽവേ ഗേറ്റിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി നിർമ്മിക്കുന്ന പട്ടിക്കാട് റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കും. പാലം പണി തുടങ്ങുന്നതിന്റെ ഭാഗമായി വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതിനായുള്ള സർവീസ് റോഡുകളുടെ ടാറിങ് പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.പാലത്തിന്റെ തൂണുകൾ സ്ഥാപിക്കുന്നതിനായി പ്രധാന പാത പൂർണ്ണമായും അടയ്ക്കുന്ന സാഹചര്യത്തിലാണ് റോഡിന്റെ ഇരു വശങ്ങളിലും സർവീസ് റോഡുകൾ സജ്ജമാക്കുന്നത്. സർവീസ് റോഡിലെ ടാറിങ് ജോലികൾ പൂർത്തിയാകുന്നതോടെ ഗതാഗതം ഈ വഴിയിലൂടെ തിരിച്ചു വിടും. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിൽ ട്രാഫിക് നിയന്ത്രണങ്ങളും ഏർപ്പെടുത്തും.ഏകദേശം ഒരു വർഷത്തോളം കാലയളവിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ യന്ത്ര സാമഗ്രികളും നിർമ്മാണ വസ്തുക്ക...
കളത്തിലക്കര ഗോവിന്ദൻ നമ്പ്യാർ റോഡ് ഉദ്ഘാടനം ചെയ്തു

Local

കളത്തിലക്കര ഗോവിന്ദൻ നമ്പ്യാർ റോഡ് ഉദ്ഘാടനം ചെയ്തു

Perinthalmanna RadioDate: 13-01-2026 പെരിന്തൽമണ്ണ: ഇരുപത് ലക്ഷം രൂപ ചെലവിൽ നവീകരിച്ച പെരിന്തൽമണ്ണ നഗരസഭയിലെ കളത്തിലക്കര ഗോവിന്ദൻ നമ്പ്യാർ റോഡ് ജനങ്ങൾക്കായി തുറന്നു കൊടുത്തു. റീ ടാറിങ് നടത്തി നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയ റോഡിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട നജീബ് കാന്തപുരം എം എൽ എ നിർവഹിച്ചു. പെരിന്തൽമണ്ണ നഗരസഭാ ചെയർപേഴ്സൺ സുരയ്യ ഫാറൂഖ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നഗരസഭയിലെ വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും നാട്ടുകാരും പങ്കെടുത്തു. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ഒടമല മഖാം നേർച്ചക്ക് നാളെ കൊടിയേറും

Other

ഒടമല മഖാം നേർച്ചക്ക് നാളെ കൊടിയേറും

Perinthalmanna RadioDate: 13-01-2026 പെരിന്തൽമണ്ണ: മതസൗഹാർദ്ദം വിളിച്ചോതി പൈതൃകത്തെ പിന്തുടർന്ന് കൊടിയേറ്റത്തിനുള്ള വി ശേഷപ്പെട്ട കയറുമായി ആനമങ്ങാട് സ്വദേശി കിഴക്കുവീട്ടിൽ കുട്ടൻ നായർ എത്തിയതോടെ ഒടമല മഖാം നേർച്ചയുടെ വിളംബരമായി. മലബാറിലെ പ്രസിദ്ധ തീർഥാടന കേന്ദ്രമായ ഒടമല മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് ഔലിയ(റ) വിന്റെ ആണ്ടു നേർച്ചയ്ക്കു തുടക്കം കുറിക്കുന്നത് കൊടിയേറ്റോടെയാണ്.പതിറ്റാണ്ടുകളായി ഒടമല മഖാ മിൽ കൊടിയേറ്റിന് കുട്ടൻ നായരുടെ കുടുംബ താവഴിയിൽ പെട്ട കിഴക്കു വീട്ടിലുകാരാണ് കയർ എത്തിക്കുക. കൊടിയേറ്റിന് കയർ എത്തിക്കുന്നതിനു പുറമേ കൊടിയേറ്റ് ചടങ്ങിനുമെത്തും. ജനാർദ്ദൻ, ശിവശങ്കരൻ എന്നിവരോടൊപ്പമാണ് കുട്ടൻ നായർ എത്തിയത്.     മഹല്ല് മുദരിസ് ശരീഫ് ഫൈസി കാരക്കാട്,പ്രസിഡന്റ് സി.കെ.മുഹമ്മദ് ഹാജി,സി.പി അഷ്‌റഫ്‌ മൗലവി തുടങ്ങിയ മഹല്ല് കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ&nbs...
പെരിന്തൽമണ്ണ ജില്ല ആശുപത്രി ബ്ലഡ് ബാങ്ക് വിപുലീകരണത്തിന് പദ്ധതി

Local

പെരിന്തൽമണ്ണ ജില്ല ആശുപത്രി ബ്ലഡ് ബാങ്ക് വിപുലീകരണത്തിന് പദ്ധതി

Perinthalmanna RadioDate: 13-01-2026 പെരിന്തൽമണ്ണ: ജില്ല ആശുപത്രി രക്തബാങ്ക് വിപുലീകരണത്തിന് പ്രാരംഭ ആലോചനകൾ തുടങ്ങി. മാനേജിങ് കമ്മിറ്റിയുടെ ചെയർമാൻ കൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇതിനായി പദ്ധതികൾ ആവിഷ്കരിച്ചു. രക്ത ബാങ്ക് മാനേജിങ് കമ്മിറ്റി യോഗത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തി. വിപുലീകരണ പദ്ധതി പുരോഗതി അടുത്ത യോഗത്തിൽ വിലയിരുത്തും.തിങ്കളാഴ്ച ഉച്ചക്ക് ജില്ല ആശുപത്രിയിലെത്തിയ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി, വൈസ് പ്രസിഡന്റ് അഡ്വ. എ.പി. സ്മിജി എന്നിവരെ ആശുപത്രി സൂപ്രണ്ട് ഡോ. എ. ഷീനാലാലിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. രക്തബാങ്കിന്റെയും ആശുപത്രിയുടെയും വികാസത്തിന് ജില്ല പഞ്ചായത്തിന്റെ എല്ലാവിധ സഹകരണങ്ങളും സഹായങ്ങളും നൽകുമെന്ന് ജില്ല പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകി. ---------------------------------------------®Perinthalmanna Rad...