Tag: 130225

മോട്ടോർ വാഹന വകുപ്പ് മലപ്പുറം ജില്ലയിൽ ഇ-ചലാൻ അദാലത്ത് സംഘടിപ്പിക്കുന്നു
Local

മോട്ടോർ വാഹന വകുപ്പ് മലപ്പുറം ജില്ലയിൽ ഇ-ചലാൻ അദാലത്ത് സംഘടിപ്പിക്കുന്നു

Perinthalmanna RadioDate: 13-02-2025മലപ്പുറം ∙ മോട്ടർ വാഹന വകുപ്പ് ജില്ലയിൽ ഇ–ചലാൻ അദാലത്ത് നടത്തുന്നു. ട്രാഫിക്കുമായി ബന്ധപ്പെട്ട് തയാറാക്കിയിട്ടുള്ള ചലാനുകളും എഐ ക്യാമറ പിഴകളും ഓൺലൈനായി അടയ്ക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനാണ് അദാലത്ത് നടത്തുന്നത്. ട്രാഫിക് ഫൈനുകൾ ഒറ്റത്തവണയായി അടച്ചു തീർപ്പാക്കാനും സാധിക്കും.മലപ്പുറം റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലും ജില്ലയിലെ മറ്റു സബ് ആർടി ഓഫിസുകളിലും 19ന് രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെയാണ് അദാലത്ത്.വാഹന ഉടമകൾക്കു വാഹനത്തിനു ട്രാഫിക് പിഴ ഉണ്ടോ എന്നറിയുന്നതിനും ഇങ്ങനെ തീർപ്പാകാതെ കിടക്കുന്ന പിഴകൾ അടയ്ക്കുന്നതിനും അവസരം പ്രയോജനപ്പെടുത്താമെന്നു മലപ്പുറം റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ ബി.ഷെഫീഖ് അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-...
നിലമ്പൂർ പാതയിലെ പുതിയ മെമു സർവീസുകൾ; വേണ്ടത് റെയിൽവേ ബോർഡിന്റെ അനുമതി
Local

നിലമ്പൂർ പാതയിലെ പുതിയ മെമു സർവീസുകൾ; വേണ്ടത് റെയിൽവേ ബോർഡിന്റെ അനുമതി

Perinthalmanna RadioDate: 13-02-2025പെരിന്തൽമണ്ണ:  ഷൊർണൂർ–നിലമ്പൂർ റൂട്ടിലെ യാത്രക്കാരുടെ സ്വപ്നമായ 2 മെമു സർവീസുകൾ നിലമ്പൂരിലേക്കു നീട്ടുന്ന കാര്യത്തിൽ ഇനി ആവശ്യം റെയിൽവേ ബോർഡിന്റെ അനുമതി. റെയിൽവേ പാലക്കാട് ഡിവിഷനിൽനിന്ന് ഇതുസംബന്ധിച്ച നിർദേശം ചെന്നൈ സോണൽ അധികൃതർക്കും അവിടെനിന്ന് അന്തിമ അനുമതിക്കായി റെയിൽവേ ബോർഡിനും സമർപ്പിച്ചതായാണു വിവരം.ഷൊർണൂരിനും നിലമ്പൂരിനും ഇടയ്‌ക്കുള്ള 65 കിലോമീറ്റർ റെയിൽപാതയുടെ വൈദ്യുതീകരണം പൂർത്തിയാക്കിയിട്ട് ഏറെ നാളായി.പാലക്കാട് ഡിവിഷനിലെ മറ്റു പാതകളിലില്ലാത്ത ആധുനിക സാങ്കേതിക സംവിധാനങ്ങളാണ് ഇവിടെയുള്ളത്. മേലാറ്റൂരിലെ ചോലക്കുളത്തെ സബ് സ്‌റ്റേഷനിലും റെയിൽവേയുടെ ട്രാക്‌ഷൻ സബ് സ്‌റ്റേഷനിലും അധിക ആധുനിക സംവിധാനങ്ങൾ ഒരുക്കുന്ന റിലേ സെറ്റിങ്‌സ് പ്രവൃത്തി ഇപ്പോഴും നടക്കുകയാണ്.എക്‌സ്പ്രസ് ട്രെയിനുകൾക്ക് യോജിച്ച രീതിയിൽ പാതയിലെ ഹാൾട്ട് സ്‌റ്റേഷനു...
ഇന്ന് ലോക റേഡിയോ ദിനം; ഓര്‍മയുണ്ടോ കാതോര്‍ത്തിരുന്ന ആ കാലം?
Local

ഇന്ന് ലോക റേഡിയോ ദിനം; ഓര്‍മയുണ്ടോ കാതോര്‍ത്തിരുന്ന ആ കാലം?

Perinthalmanna RadioDate: 13-02-2025ഇന്ന് ലോക റേഡിയോ ദിനം. 1946 ഫെബ്രുവരി 13-നാണ് ഐക്യരാഷ്ട്ര സഭ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത്. 1923ലാണ് ഇന്ത്യയില്‍ ആദ്യമായി റേഡിയോ ശബ്ദിച്ചു തുടങ്ങിയത്.മലയാളികള്‍ക്ക് റേഡിയോ എന്നാല്‍ ഗൃഹാതുരമായ ഓര്‍മകളാണ്. ചൂടുചായക്കൊപ്പം റേഡിയോ കേട്ട് ഒരു ദിവസം തുടങ്ങിയിരുന്ന കാലമുണ്ടായിരുന്നു മലയാളികള്‍ക്ക്. മുറിയുടെ ഒരു കോണിലുള്ള റേഡിയോക്ക് മുന്നില്‍ കൗതുകത്തോടെ വാര്‍ത്തകളും പാട്ടുകളും കേട്ടിരുന്ന മനോഹരമായ കാലത്തിന്റെ ഓര്‍മകളാണ് ലോക റേഡിയോ ദിനം ഉണര്‍ത്തുന്നത്. നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും റേഡിയോ കേട്ടിരുന്ന മലയാളിയുടെ ഘടികാരവും റേഡിയോ ആയിരുന്നു.അന്നത്തെ കാലത്ത് റേഡിയോയിൽ കേട്ടിട്ടുള്ള ഓരോ പരിപാടികളും  വാർത്ത വായിച്ചിരുന്നവരുടെ ശബ്ദം പോലും അവർക്ക് സുപരിചിതമായിരുന്നു. റേഡിയോയിലെ അന്നത്തെ ഫുട്ബോൾ, ക്രിക്കറ്റ് കമന്റ്രികളും സിനിമ, നാടക ശബ്ദരേഖയ...
വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ വയനാട്ടില്‍ ഹർത്താല്‍ തുടങ്ങി
Local

വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ വയനാട്ടില്‍ ഹർത്താല്‍ തുടങ്ങി

Perinthalmanna RadioDate: 13-02-2025വൈത്തിരി: രൂക്ഷമായ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ വയനാട്ടില്‍ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താല്‍ തുടങ്ങി.രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹർത്താല്‍. ലക്കിടിയില്‍ ചുരം പ്രവേശന കവാടത്തില്‍ വാഹനങ്ങള്‍ തടഞ്ഞ യു.ഡി.എഫ് നേതാക്കളെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. 10 പേരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ട പ്രവർത്തകർ വൈത്തിരി പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.ദിവസേനയെന്നോണം ജില്ലയില്‍ വന്യജീവി ആക്രമണത്തില്‍ മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്ത സർക്കാർ നിലപാടില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ് ഹർത്താല്‍. അവശ്യ സർവിസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാള്‍ എന്നീ ആവശ്യങ്ങള്‍ക്കുള്ള യാത്രകളെയും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജി...