റമദാനെ വരവേൽക്കാൻ പള്ളികളും ഭവനങ്ങളും ഒരുങ്ങി
Perinthalmanna RadioDate: 13-02-2026 പെരിന്തൽമണ്ണ : വിശുദ്ധ റമദാൻ മാസം ഒരാഴ്ച മാത്രം അകലെ എത്തി നിൽക്കെ, പുണ്യങ്ങളുടെ പൂക്കാലത്തെ വരവേൽക്കാൻ മസ്‌ജിദുകളും മുസ്‌ലിം ഭവനങ്ങളും ഒരുങ്ങി. പള്ളികൾ ചായം പൂശിയും കഴുകി വൃത്തിയാക്കിയും കാർപെറ്റും മുസല്ലകളും മാറ്റിയും തറാവീഹ് നമസ്കാരത്തിന് പ്രത്യേക ഇമാമുമാരെ നിശ്ചയിച്ചും സജ്ജമാക്കി കഴിഞ്ഞു. റമദാൻ മുന്നൊരുക്ക പ്രഭാഷണങ്ങളും നടന്നു വരുന്നു.ഇന്നലത്തെ പണിമുടക്ക് ദിനം പ്രയോജനപ്പെടുത്തി പെരിന്തൽമണ്ണ തേക്കിൻകോട് ജുമാ മസ്ജിദിലും വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. മഹല്ല് നിവാസികളും പ്രവർത്തകരും ചേർന്ന് പള്ളിയും പരിസരവും വൃത്തിയാക്കിയത്. മുതിർന്നവർ മുതൽ കൊച്ചു കുട്ടികൾ വരെ പ്രായഭേദമന്യേ എല്ലാവരും ആവേശത്തോടെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി എന്നത് ഈ ഒരുക്കത്തിന് മാറ്റുകൂട്ടി.'നനച്ചുകുളി' എന്ന പേരിൽ ദിവസങ്ങൾക്കു മുമ്പു തന്നെ വീടുകളും പരിസരവും വൃത്തിയാക്ക...




