പേടിഎം ഫാസ്ടാഗ് ഉള്ളവർക്ക് മുന്നറിയിപ്പ്; മാർച്ച് 15-ന് മുൻപ് ബാങ്ക് മാറണമെന്ന് കേന്ദ്രം
Perinthalmanna RadioDate: 13-03-2024ഫാസ്ടാഗുകൾക്കായുള്ള അംഗീകൃത ബാങ്കുകളുടെ പട്ടികയിൽ നിന്ന് പേടിഎം പേമെന്റ് ഗേറ്റ്വേയെ വിലക്കിയ പശ്ചാത്തലത്തിൽ പേടിഎമ്മിന്റെ ഫാസ്ടാഗ് ഉപയോഗിക്കുന്ന വാഹന ഉടമകളോട് മറ്റ് ബാങ്കുകളുടെ സേവനത്തിലേക്ക് മാറാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിർദേശിച്ചു. ഇരട്ടി പിഴയും സേവന തടസങ്ങളും ഒഴിവാക്കുന്നതിനായി മാർച്ച് 15-ന് മുമ്പ് മറ്റ് ബാങ്കുകളിലേക്ക് മാറിയെന്ന് ഉറപ്പുവരുത്താനാണ് നിർദേശിച്ചിരിക്കുന്നത്.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചട്ടങ്ങളിൽ പേടിഎം പേമെന്റ്സ് തുടർച്ചയായി വീഴ്ചകൾ വരുത്തിയതിന്റെ പശ്ചാലത്തിൽ ഇവരുടെ സേവനങ്ങൾക്ക് ആർ.ബി.ഐ. വിലക്ക് ഏർപ്പെടുത്തിയിരുന്നു. നിലവിലുള്ള ബാലൻസ് ഉപയോഗിച്ച് വാലറ്റ്, ഫാസ്ടാഗ്, എൻസിഎംസി സേവനങ്ങൾ മാർച്ച് 15 വരെ ഉപയോഗിക്കാൻ സാധിക്കുമെന്ന് മുമ്പ് ആർ.ബി.ഐ. അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മാർച്ച് 15-ന് മുമ്പായി മറ്റ് ബാങ്കുകളിലേക്ക് മാറാൻ നാഷ...






