Tag: 130325

തിരൂർക്കാട് – ആനക്കയം റോഡിന് തുക അനുവദിക്കുമെന്ന് മന്ത്രി
Local

തിരൂർക്കാട് – ആനക്കയം റോഡിന് തുക അനുവദിക്കുമെന്ന് മന്ത്രി

Perinthalmanna RadioDate: 13-03-2025മങ്കട: തിരൂർക്കാട് - ആനക്കയം, കൊളത്തൂർ - മലപ്പുറം റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ ഘട്ടംഘട്ടമായി തുക അനുവദിക്കാമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ഞളാംകുഴി അലി എംഎൽഎ അവതരിപ്പിച്ച സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ ടാറിങ് 14 വർഷങ്ങൾക്ക് മുൻപാണ് ചെയ്തത്. മഞ്ചേരിയിലെയും പെരിന്തൽമണ്ണയിലെയും കൊളത്തൂരിലെയും വിവിധ ആശുപത്രികളെ ആശ്രയിക്കുന്ന രോഗികളും വിദ്യാർഥികളും പൊതുജനങ്ങളും ആശ്രയിക്കുന്ന റോഡാണിത്. വിഷയം ഒട്ടേറെ തവണ നിയമസഭയിലും മന്ത്രിയുടെയും ശ്രദ്ധയിൽ എംഎൽഎ കൊണ്ടുവന്നിട്ടും പരിഹാരമായില്ല. ഫണ്ട് അനുവദിക്കാത്ത പക്ഷം സമരവുമായി മുന്നോട്ടു പോകുമെന്ന് എംഎൽഎ പറഞ്ഞു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.co...
വനിതാ ദിനാഘോഷം; ജ്വാല പരിശീലനം സംഘടിപ്പിച്ചു
Local

വനിതാ ദിനാഘോഷം; ജ്വാല പരിശീലനം സംഘടിപ്പിച്ചു

Perinthalmanna RadioDate: 13-03-2025പെരിന്തൽമണ്ണ: വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി കേരള പൊലീസ് ജ്വാല പരിശീലന പദ്ധതി സബ് കലക്‌ടർ അപൂർവ ത്രിപാഠി ഉദ്ഘാടനം ചെയ്‌തു. അഡീഷനൽ എസ്പി ഫിറോസ് എം.ഷഫീഖ് ആധ്യക്ഷ്യം വഹിച്ചു. നേത്രരോഗ വിദഗ്ധ ‍ഡോ.ദിവ്യ, ഐഎംഎ വിമൻസ് വിങ് അധ്യക്ഷ ഡോ.നിഷ, നീന്തൽ കോച്ച് നളിനീദേവി, നാഷനൽ ഗെയിംസ് ഗോൾഡ് മെഡൽ ജേതാവ് റിത മോൾ, കോട്ടയ്ക്കൽ ആര്യവൈദ്യശാല എച്ച്ഒഡി ശൈലജ മാധവൻകുട്ടി, ഡോ.ലീല രാംദാസ്, ലീഗൽ അഡ്വൈസർ ജയ, ഡോ.ഷീബ, നൂർജഹാൻ ഷാനിയ, രമണി തുടങ്ങിയവരെ ആദരിച്ചു.ഡിവൈഎസ്‌പി പ്രേംജിത്ത്, സിഐ സുമേഷ് സുധാകരൻ, എൻടിസി മജീദ്, രാജീവ് തച്ചിങ്ങനാടം, ഡോ. പി.കൃഷ്‌ണദാസ്, അബേറ്റ് മാനേജർ സിറാജ്, എസ്‌ഐ സജിനി, എസ്ഐ അനിൽകുമാർ, ഡോ.മധു, സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.ജില്ലാ പൊലീസ് മാസ്‌റ്റർ പരിശീലകരായ കെ.വത്സല, കെ.സി.സിനിമോൾ, സോണിയ മേബിൾ എന്നിവർ പരിശീലനം നയിച്ചു................................
മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളില്‍ ഇന്നും മഴക്ക് സാധ്യത
Local

മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളില്‍ ഇന്നും മഴക്ക് സാധ്യത

Perinthalmanna RadioDate: 13-03-2025വേനൽചൂടിൽ ആശ്വാസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ഇന്നും തുടരും. ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. അതേ സമയം, ഇടിമിന്നൽ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------...
ഇന്നത്തെ നോമ്പ്തുറ സമയം : 6:40 PM
Local

ഇന്നത്തെ നോമ്പ്തുറ സമയം : 6:40 PM

      റംസാന്‍ - 12Perinthalmanna RadioDate: 13-03-2025ഇന്നത്തെ നിസ്‌കാരസമയം▪️സുബ്ഹി : 05:21 AM▪️ളുഹ്‌ർ: 12:39 PM▪️അസർ: 03:59 PM▪️മഗ്‌രിബ്: 06:40 PM▪️ഇശാഅ്: 07:49 PMറംസാൻ സന്ദേശം"അർഹരായവരെ ധനം കൊണ്ടോ അല്ലാതെയോ സഹായിച്ചാൽ അതൊരിക്കലും ഒരു നഷ്ടമല്ല. അല്ലാഹുവിന്റെ കണക്ക് പുസ്തകത്തിൽ അത് ലാഭത്തിന്റെ കണക്ക് മാത്രമായിരിക്കും.."...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H---------------------------------------------®Perinthalmanna Radi...
മേലാറ്റൂർ മുതൽ ഒലിപ്പുഴ വരെ; റോഡ് പണി വീണ്ടും മുടങ്ങി
Local

മേലാറ്റൂർ മുതൽ ഒലിപ്പുഴ വരെ; റോഡ് പണി വീണ്ടും മുടങ്ങി

Perinthalmanna RadioDate: 13-03-2025മേലാറ്റൂർ ∙ മേലാറ്റൂർ മുതൽ ഒലിപ്പുഴവരെ തുടങ്ങിയ റോഡ് പണി വീണ്ടും മുടങ്ങി. ശേഷിക്കുന്ന അര കിലോമീറ്റർ ദൂരം മാത്രം ബാക്കിയാക്കി രണ്ടാഴ്ചയിലേറെയായി പണി നിർത്തി. ഇടവിട്ട് റോഡിന്റെ ഒരുഭാഗം ടാറിങ് പൂർത്തിയാക്കി. മറുഭാഗം കുണ്ടും കുഴിയുമായി കിടക്കുകയാണ്. റോഡ് പണി നടന്ന ഭാഗത്തിലൂടെ മാത്രം വാഹനങ്ങൾ പോകുന്നതിനാൽ അപകടം കൂടുന്നു. ഒരാഴ്ച മുൻപ് പൊട്ടിയോടത്താലിൽ മിനിലോറിയും ബൈക്കും ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചിരുന്നു. അഞ്ചു വർഷമായി 144 കോടി രൂപ ചെലവിൽ തുടങ്ങിയ സംസ്ഥാന പാത വിപുലീകരണത്തിൽപ്പെട്ട ഭാഗമാണിത്. മുടങ്ങിയ റോഡുപണി ഒരു മാസം മുൻപാണ് ചോലക്കുളം മുതൽ ഒലിപ്പുഴ വരെ തുടങ്ങിയത്. പൊട്ടിയോടത്താൽ മുതൽ ഒലിപ്പുഴ മനഴി വരെയാണ് ഇനി ടാറിങ് പൂർത്തിയാക്കാനുള്ളത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ ...
പെരിന്തൽമണ്ണയിലെ വേനൽച്ചൂടിന് ആശ്വാസം പകർന്ന് വേനൽമഴ
Local

പെരിന്തൽമണ്ണയിലെ വേനൽച്ചൂടിന് ആശ്വാസം പകർന്ന് വേനൽമഴ

Perinthalmanna RadioDate: 13-03-2025പെരിന്തൽമണ്ണ: വേനൽച്ചൂടിന് ആശ്വാസം പകർന്ന് മഴ. ജില്ലയിൽ മിക്കവാറുമെല്ലാ പ്രദേശങ്ങളിലും ഇന്നലെ വൈകിട്ട് വേനൽ മഴ ലഭിച്ചു. ചില പ്രദേശങ്ങളിൽ ഇതു ചാറ്റൽ മഴയിൽ ഒതുങ്ങിയപ്പോൾ മറ്റുചില സ്ഥലങ്ങളിൽ ശക്തമായ കാറ്റും മഴയുമുണ്ടായി. വൈകിട്ടു നാലരയോടെ തുടങ്ങിയ മഴ ചില പ്രദേശങ്ങളിൽ രാത്രിയിലേക്കും നീണ്ടു. തീരദേശ മേഖലയിലായ തിരൂരിൽ ശക്തമായ മഴയും ഒപ്പം കാറ്റും വീശി. മലയോര മേഖലയായ കരുവാരകുണ്ടിലും ശക്തമായ കാറ്റിന്റെ അകമ്പടി മഴയ്ക്കൊപ്പമുണ്ടായിരുന്നു. ഇവിടെ വൈദ്യുതി വിതരണത്തിലും തടസ്സമുണ്ടായി. പെരിന്തൽമണ്ണ, പൊന്നാനി, താനൂർ, പരപ്പനങ്ങാടി, കൊണ്ടോട്ടി, അരീക്കോട്, എടക്കര, നിലമ്പൂർ, വണ്ടൂർ എന്നിവിടങ്ങളിലെല്ലാം ഇന്നലെ മഴ കിട്ടി. വലിയ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസവും വൈകിട്ടോടെ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചിരുന്നു. വരും ദിവസങ്ങളിൽ കൂടി...