Tag: 130326

സംസ്ഥാനത്ത് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രങ്ങളുടെ എണ്ണത്തിൽ ജില്ലയ്ക്ക് മൂന്നാം സ്ഥാനം

Local

സംസ്ഥാനത്ത് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രങ്ങളുടെ എണ്ണത്തിൽ ജില്ലയ്ക്ക് മൂന്നാം സ്ഥാനം

Perinthalmanna RadioDate: 13-03-2026 പെരിന്തൽമണ്ണ: സംസ്ഥാനത്ത് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രങ്ങളുടെ എണ്ണത്തിൽ മലപ്പുറത്തിന് മൂന്നാം സ്ഥാനം. ടൂറിസം വകുപ്പിന്റെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ജില്ലയിലെ 50 സ്ഥലങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്.നിലവിൽ അംഗീകരിക്കപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളും സഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രങ്ങളും ഉൾപ്പെട്ടതാണ് പട്ടിക. സംസ്ഥാനത്ത് കൂടുതൽ വിനോദ സ‍ഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രങ്ങളുള്ളത് തിരുവനന്തപുരത്താണ്– 65 കേന്ദ്രങ്ങൾ. രണ്ടാം സ്ഥാനത്ത് 54 വീതം കേന്ദ്രങ്ങളുള്ള ഇടുക്കിയും പാലക്കാടുമാണ്.വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മലപ്പുറം കോട്ടക്കുന്ന്, നിലമ്പൂർ തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, നെടുങ്കയം, ആഢ്യൻപാറ വെള്ളച്ചാട്ടം, കോഴിപ്പാറ, കേരളംകുണ്ട് വെള്ളച്ചാട്ടം,. പടി‍ഞ്ഞാറേക്കര ബീച്ച്, വാക്കാട് ബീച്ച്, പരപ്പനങ്ങാടി ബീച്ച്, കൊടികുത്തിമല, കക്കാടംപൊയിൽ, അരിമ്പ്ര ഹി...
എൽ.പി.ജി ബുക്കിങ് ഇടവേള 45 ദിവസമായി വർധിപ്പിച്ചു

Local

എൽ.പി.ജി ബുക്കിങ് ഇടവേള 45 ദിവസമായി വർധിപ്പിച്ചു

Perinthalmanna RadioDate: 13-03-2026 ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തെ പാചക വാതക ലഭ്യതയെ ബാധിച്ചതോടെ ഗ്രാമീണ മേഖലയിൽ സിലിൻഡർ ബുക്കിങ്ങിനുള്ള ഇടവേള 25-ൽ നിന്ന് 45 ദിവസമായി വർധിപ്പിച്ചു. ഹോർമുസ് കടലിടുക്ക് അടച്ചത് പാചക വാതകത്തിന്റെ ആഭ്യന്തര വിതരണത്തെ ബാധിച്ചെന്നും രാജ്യം മുൻപെങ്ങും കാണാത്ത സാഹചര്യമാണിതെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. അതേസമയം, രാജ്യത്തെവിടെയും എൽ.പി.ജി. ലഭ്യത ഇല്ലാതായിട്ടില്ലെന്നും ബുക്കിങ് പലമടങ്ങ് വർധിച്ചത് പരിഭ്രാന്തിയെത്തുടർന്നാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.എൽ.പി.ജി. ലഭ്യത ഉറപ്പാക്കാൻ കേന്ദ്രം കൂടുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനസർക്കാരുമായി ആലോചിച്ച് എണ്ണവിതരണക്കമ്പനികൾ കൂടുതൽ വാണിജ്യസിലിൻഡറുകൾ നൽകും. ഇവയുടെ വിതരണത്തിനുള്ള മുൻഗണന സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാം. വാണിജ്യ എൽ.പി.ജി. സിലിൻഡറുകളുടെ 20 ശതമാനവും സംസ്ഥാന സർക്കാരുകളുമായി ആലോചിച്ച് ഇനി വ്യാ...
നജീബ് കാന്തപുരം എംഎൽഎക്കെതിരെ പെരിന്തൽമണ്ണയിൽ പോസ്റ്റർ

Local

നജീബ് കാന്തപുരം എംഎൽഎക്കെതിരെ പെരിന്തൽമണ്ണയിൽ പോസ്റ്റർ

Perinthalmanna RadioDate: 13-03-2026 പെരിന്തൽമണ്ണ: നജീബ് കാന്തപുരം എംഎൽഎക്കെതിരെ മുസ്‌ലിം ലീഗ് പോരാളികൾ എന്ന പേരിൽ പെരിന്തൽമണ്ണയിൽ പോസ്റ്ർ. പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ കഴിവും പ്രാപ്‌തിയുമുള്ള മൂന്ന് നേതാക്കൾ ഉള്ളപ്പോൾ കോഴിക്കോട് നിന്നും ഒരു പേമെന്റ് സീറ്റ് മണ്ഡലത്തിൽ ഇനിയും അനുവദിക്കരുതെന്നും കഴിവുള്ള നേതാക്കളാണെങ്കിൽ സ്വന്തം മണ്ഡലത്തിൽ ജയിച്ചു വാ എന്നുമാണ് പോസ്റ്ററിൽ.പെരിന്തൽമണ്ണയിലെ മുസ്‌ലിം ലീഗ് നേതാക്കളായ എ.കെ.മുസ്‌തഫ, എ.കെ.നാസർ, ഉസ്‌മാൻ താമരത്ത് എന്നിവരുടെ ഫോട്ടോയും ഉണ്ട്. കുഞ്ഞാലിക്കുട്ടിയുടെ പേയ്മെന്റ് സീറ്റ് അവസാനിപ്പിക്കുക എന്നും ഫ്ലെക്‌സിലുണ്ട്. പെരിന്തൽമണ്ണയിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫിസിനു മുന്നിലാണ് ഫ്ലക്‌സ്. സാമൂഹിക മാധ്യമങ്ങളിലും ഈ പോസ്‌റ്റർ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്.അതേ സമയം ഇത്തരം പോസ്‌റ്റർ വിപ്ലവം മുൻപും പെരിന്തൽമണ്ണയിലുണ്ടായിട്ടുണ്ടെന്നും അതുകൊണ്ട് യുഡിഎഫിന് കാര...
കേരളത്തിൽ വോട്ടെടുപ്പ് ഒറ്റഘട്ടമായി; തിരഞ്ഞെടുപ്പ് പ്രഖ്യാപനം ചൊവ്വാഴ്ചയ്ക്കകം

Local

കേരളത്തിൽ വോട്ടെടുപ്പ് ഒറ്റഘട്ടമായി; തിരഞ്ഞെടുപ്പ് പ്രഖ്യാപനം ചൊവ്വാഴ്ചയ്ക്കകം

Perinthalmanna RadioDate: 13-03-2026 ന്യൂഡൽഹി: കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പ് തീയതി സംബന്ധിച്ച പ്രഖ്യാപനം മാർച്ച് 15-ന് ശേഷമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ. പശ്ചിമ ബംഗാളിലെ അന്തിമ വോട്ടർപട്ടികയ്ക്കെതിരെ പരാതിനൽകാനുള്ള സമയ പരിധി 15-ാം തീയതിയാണ് അവസാനിക്കുന്നത്. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നീളുന്നതെന്ന് കമ്മീഷൻ വൃത്തങ്ങൾ  പറഞ്ഞു.ഫെബ്രുവരി 28-ാം തീയതിയാണ് ബംഗാളിലെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. അന്തിമ വോട്ടർപട്ടികയെ സംബന്ധിച്ച് പരാതി നൽകുന്നതിനുള്ള സമയപരിധി അവസാനിക്കുന്നത് മാർച്ച് 15-ാം തീയ്യതിയാണ്. അതിനാലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം അതിനുശേഷം നടത്തിയാൽ മതിയെന്ന് കമ്മീഷൻ തീരുമാനിച്ചത്. തിങ്കളാഴ്ച്ചയോ ചൊവ്വാഴ്ചയോ തീയതി പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.കേരളം ഉൾപ്പടെ മൂന്ന് സംസ്ഥാനങ്ങളിൽ ഒറ്റ ഘട്ടമായിട്ടായിരിക്കും വോട്ടെടുപ...
പുതിയ തൂത പാലം താൽക്കാലികമായി തുറന്നു

Local

പുതിയ തൂത പാലം താൽക്കാലികമായി തുറന്നു

Perinthalmanna RadioDate: 13-03-2026 പെരിന്തൽമണ്ണ : പുതിയതായി നിർമ്മിച്ച തൂത പാലം താൽക്കാലികമായി ഗതാഗതത്തിനായി തുറന്നു കൊടുത്തു. നിലവിലുള്ള പഴയ പാലത്തിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ച സാഹചര്യത്തിലാണ് പുതിയ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടാൻ തീരുമാനിച്ചത്.പഴയ പാലത്തിൽ റീ-ടാറിംഗ് ഉൾപ്പെടെയുള്ള ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പുതിയ പാലത്തിന്റെ പ്രധാന നിർമ്മാണ പ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായെങ്കിലും കൈവരികളുടെ നിർമ്മാണം അടക്കമുള്ള ചില മിനുക്കുപണികൾ കൂടി ഇനിയും തീരാനുണ്ട്.എങ്കിലും  പഴയ പാലത്തിന്റെ നവീകരണം വേഗത്തിലാക്കാനാണ് പുതിയ പാലം ഭാഗികമായി സജ്ജമായപ്പോൾ തന്നെ തുറന്നു കൊടുത്തത്. വരും ദിവസങ്ങളിൽ ബാക്കിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ കൂടി പൂർത്തിയാക്കി പാലം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ...............................................കൂടുതൽ വാർത്തകൾക്ക് www.perintha...