ജലജീവൻ മിഷൻ പദ്ധതിയിൽ വെട്ടിപ്പൊളിച്ച റോഡുകൾ അപകടക്കെണി ഒരുക്കുന്നു
Perinthalmanna RadioDate: 13-04-2025പെരിന്തൽമണ്ണ: ജലജീവൻ മിഷൻ പദ്ധതിയിൽ വെട്ടിപ്പൊളിച്ച റോഡുകൾ നാടാകെ കെണിയൊരുക്കുന്നു. ജലജീവൻ മിഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് 4 വർഷം പിന്നിട്ടു. എന്നാലിപ്പോഴും വെട്ടിപ്പൊളിച്ച റോഡുകൾ അപകടക്കെണിയൊരുക്കി കുണ്ടും കിടങ്ങുമായി കിടക്കുകയാണ്. പല മേഖലകളിൽ നിന്നും ഇതു സംബന്ധിച്ച് വലിയ തോതിൽ പ്രതിഷേധം ഉയർന്നിട്ടും കാര്യക്ഷമമായ നടപടികൾ ബന്ധപ്പെട്ട അധികൃതരിൽ നിന്ന് ഉണ്ടാകുന്നില്ല. മേലാറ്റൂർ, ആലിപ്പറമ്പ് പഞ്ചായത്തുകളിൽ വെട്ടിപ്പൊളിച്ച ഒരു റോഡു പോലും പൂർവ സ്ഥിതിയിലാക്കിയിട്ടില്ല. താഴേക്കോട് പഞ്ചായത്തിൽ ഭാഗികമായി പ്രവൃത്തി നടന്നു. വെട്ടത്തൂർ, ഏലംകുളം പഞ്ചായത്തുകളിൽ മാത്രം പ്രവൃത്തി ഏറെക്കുറേ പൂർത്തിയായിട്ടുണ്ട്. ചില റോഡുകൾ മാത്രമാണ് അവശേഷിക്കുന്നത്. കഴിഞ്ഞ 5 ന് ചേർന്ന താലൂക്ക് വികസന സമിതിയിൽ ഇക്കാര്യം ഗൗരവമായി ചർച്ച ചെയ്‌തിരുന്നു. ഇതിന്റെ തുടർച്ചയായി 9 ന് ...





