Tag: 130525

ജോലിക്കുവേണ്ടി അതിഥി തൊഴിലാളികളെ കൊണ്ടുവരാൻ ഇനി ചെലവേറും
Local

ജോലിക്കുവേണ്ടി അതിഥി തൊഴിലാളികളെ കൊണ്ടുവരാൻ ഇനി ചെലവേറും

Perinthalmanna RadioDate: 13-05-2025ജോലിക്ക് വേണ്ടി അതിഥി തൊഴിലാളികളെ കൊണ്ടു വരുന്ന സ്ഥാപനങ്ങള്‍ക്കും ഏജൻസികള്‍ക്കും ഇനി ചെലവേറും. അതിഥിത്തൊഴിലാളികളുടെ രജിസ്ട്രേഷൻ ഫീസും തൊഴിലെടുപ്പിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് ഫീസും 15 രൂപമുതല്‍ 300 രൂപവരെ തൊഴില്‍വകുപ്പ് കൂട്ടി. 2013 മുതല്‍ ഈടാക്കിവരുന്ന തുകയാണ് ഇപ്പോള്‍ വർധിപ്പിച്ചത്. നിശ്ചയിച്ച ഫീസല്ലാതെ തൊഴില്‍ദാതാക്കളില്‍നിന്ന് മറ്റു നികുതിയൊന്നും ഈടാക്കില്ല.അതിഥി തൊഴിലാളികള്‍ക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. അഞ്ചില്‍ താഴെ തൊഴിലാളികളാണെങ്കില്‍ രജിസ്ട്രേഷനോ ലൈസൻസോ നിർബന്ധമല്ല. തൊഴിലാളികളുടെ എണ്ണമനുസരിച്ചാണ് രജിസ്ട്രേഷൻ-ലൈസൻസ് ഫീസ് നിശ്ചയിക്കുക.ഇതിനുപുറമേ, ഓരോ തൊഴിലാളിയുടെ പേരിലും 2300 രൂപവീതം കരുതല്‍നിക്ഷേപവും അടയ്ക്കണം. ഇത് പിന്നീട് തിരിച്ചുനല്‍കും. കേരളത്തിലേക്കുള്ള അതിഥിതൊഴിലാളികളുടെ വരവ് കൂടിയതോടെ കണക്കെടുക്കാ...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ തിയറ്റർ കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ തിയറ്റർ കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു

Perinthalmanna RadioDate: 13-05-2025പെരിന്തൽമണ്ണ : ജില്ലാ ആശുപത്രിയിലെ നവീകരിച്ച ഓപ്പറേഷൻ തിയറ്റർ കോംപ്ലക്‌സ് ഇ.ടി.മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നവീകരിച്ച ഗൈനക്കോളജി, ജനറൽ സർജറി, ഇഎൻടി, ഓർത്തോപീഡിക് എന്നിവയ്‌ക്കായുള്ള ഓപ്പറേഷൻ തിയേറ്ററുകളും ആധുനിക സൗകര്യങ്ങളോടെ നേത്രശസ്‌ത്രക്രിയയ്‌ക്കുള്ള പുതിയ തിയറ്ററും നവീകരിച്ച ഓട്ടോക്ലേവ് സംവിധാനവും പ്രീ–മെഡിക്കേഷൻ, റിക്കവറി റൂമുകളും ഉൾക്കൊള്ളുന്നതാണ് തിയറ്റർ കോംപ്ലക്‌സ്.നേത്രശസ്‌ത്രക്രിയാ തിയറ്ററിന് എംപി ഫണ്ടിൽനിന്നാണ് 12 ലക്ഷം രൂപ അനുവദിച്ചത്. ബ്ലഡ് ബാങ്ക് ഫണ്ടിൽനിന്നുള്ള 40 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ 30 ലക്ഷം രൂപയും ഉൾപ്പെടെ 70 ലക്ഷം രൂപ ചെലവിലാണ് തിയറ്ററുകൾ നവീകരിച്ചത്. മുൻപ് പഴയ ബ്ലോക്കിൽ 2 തിയറ്ററുകൾ മാത്രമാണ് ഉണ്ടായിരുന്നത്. കണ്ണിനും മുട്ടുമാറ്റൽ ശസ്‌ത്രക്രിയയ്ക്കുമുള്ള പ്രത്യേക തിയറ...
കരിപ്പൂരിൽ നിന്ന് ഒമ്പത് കോടിയുടെ ഹെെബ്രിഡ് കഞ്ചാവ് പിടികൂടി
Local

കരിപ്പൂരിൽ നിന്ന് ഒമ്പത് കോടിയുടെ ഹെെബ്രിഡ് കഞ്ചാവ് പിടികൂടി

Perinthalmanna RadioDate: 13-05-2025കരിപ്പൂർ വിമാന താവളത്തിൽ നിന്ന് ഒമ്പത് കോടിയുടെ ഹെെബ്രിഡ് കഞ്ചാവ് പിടികൂടി. അബുദാബിയിൽ നിന്ന് കൊണ്ടുവന്ന 18 കിലോ കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. കഞ്ചാവ് കെെപ്പറ്റാൻ എത്തിയ കണ്ണൂർ മട്ടന്നൂർ സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രിൻജിൽ (35),​ റോഷൻ ആർ ബാബു (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രക്ഷപ്പെട്ട യാത്രക്കാരനായി അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ട്രോളിബാഗിലായിരുന്നു കഞ്ചാവ് കൊണ്ടു വന്നത്.അതേസമയം,​ കഴിഞ്ഞ ദിവസം കഞ്ചാവ് കടത്തിന് പുതുതന്ത്രമൊരുക്കിയ നാല് പശ്ചിമ ബംഗാൾ സ്വദേശികളെ നെടുമ്പാശേരിയിൽ നിന്ന് പൊലീസ് പിടികൂടി. 200 സൈക്കിൾ പമ്പുകൾക്കുള്ളിൽ കുത്തിനിറച്ച് കൊണ്ടുവന്ന 24 കിലോയോളം കഞ്ചാവുമായി മൂർഷിദാബാദ് സ്വദേശികളായ റാഖിബുൽ മൊല്ല (21), സിറാജുൽ മുൻഷി (30), റാബി (42), സെയ്ഫുൽ ഷെയ്ഖ് (36) എന്നിവരെയാണ് റ...
ഐ.പി.എല്‍ മേയ് 17ന് പുനരാരംഭിക്കും; പുതുക്കിയ ഷെഡ്യൂള്‍ പുറത്തുവിട്ടു
Local

ഐ.പി.എല്‍ മേയ് 17ന് പുനരാരംഭിക്കും; പുതുക്കിയ ഷെഡ്യൂള്‍ പുറത്തുവിട്ടു

Perinthalmanna RadioDate: 13-05-2025ഇന്ത്യ -പാകിസ്താൻ സംഘർഷ സാഹചര്യത്തില്‍ നിർത്തിവെച്ച ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരം മേയ് 17ന് ശനിയാഴ്ച പുനരാരംഭിക്കും. ബംഗളൂരു റോയല്‍ ചലഞ്ചേഴ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമാണ് ആദ്യ മത്സരം.17 മത്സങ്ങള്‍ ആറ് വേദികളിലായി നടത്തും. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷാവസ്ഥ പൂർണമായും ഒഴിവാകാത്തതാണ് വേദികള്‍ ചുരുക്കാൻ കാരണം. അഹമ്മദാബാദ്, ബെംഗളൂരു, ജയ്പുർ, ഡല്‍ഹി, ലക്നൗ, മുംബൈ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.ഫൈനല്‍ ജൂണ്‍ മൂന്നിന് നടത്തുമെന്നും ബി.സി.സി.ഐ അറിയിച്ചു.IPL 2025 ലീഗ് മത്സരങ്ങൾ (മെയ് 17 - മെയ് 27):*▪️മെയ് 17:വൈകുന്നേരം 7:30ന് – ബെംഗളൂരു റോയൽ ചലഞ്ചേഴ്സ് vs കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്*▪️മെയ് 18:ഉച്ചയ്ക്ക് 3:30ന് – രാജസ്ഥാൻ റോയൽസ് vs പഞ്ചാബ് കിങ്‌സ്വൈകുന്നേരം 7:30ന് – ഡൽഹി കാപിറ്റൽസ് vs ഗുജറാത്ത് ടൈറ്റൻസ്*മെ...