Tag: 130625

റേഷൻ കാര്‍ഡുകളുടെ തരംമാറ്റം: ജൂണ്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം
Local

റേഷൻ കാര്‍ഡുകളുടെ തരംമാറ്റം: ജൂണ്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം

Perinthalmanna RadioDate: 13-06-2025മുൻഗണനേതര വിഭാഗത്തില്‍പ്പെട്ട വെള്ള, നീല റേഷൻ കാർഡുകള്‍ ( Ration card )മുൻഗണനാ (പിങ്ക്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള തീയതി ജൂണ്‍ 15 ല്‍ നിന്ന് ജൂണ്‍ 30 ലേക്ക് നീട്ടി. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത അർഹരായ കുടുംബങ്ങള്‍ക്കാണ് അപേക്ഷ സമർപ്പിക്കാൻ അവസരം. അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിൻ പോർട്ടല്‍ (ecitizen.civilsupplieskerala.gov.in) വഴിയോ ഓണ്‍ലൈൻ ആയി അപേക്ഷ സമർപ്പിക്കാം. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
മലപ്പുറം ജില്ലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണം
Local

മലപ്പുറം ജില്ലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണം

Perinthalmanna RadioDate: 13-06-2025മലപ്പുറം: ജില്ലയില്‍ ശക്തമായ മഴ നില നില്‍ക്കുന്നതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തി വയ്ക്കണമെന്ന് ജിയോളജിസ്റ്റ് അറിയിച്ചു.  ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/HmjAvybRN1r4v9ivlkw83g---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പ്ലസ് വൺ പ്രവേശനം: മൂന്നാം അലോട്മെന്റ് 15-ന്<br>
Local

പ്ലസ് വൺ പ്രവേശനം: മൂന്നാം അലോട്മെന്റ് 15-ന്

Perinthalmanna RadioDate: 13-06-2025രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ മെറിറ്റിൽ ബാക്കി 93,594 സീറ്റുകൾ. ഇതിൽ 44,371 എണ്ണവും ആദ്യ രണ്ട് അലോട്മെന്റിൽ ഉൾപ്പെട്ടവർ സ്കൂളിൽ ചേരാഞ്ഞതിനാൽ വന്ന ഒഴിവുകളാണ്. ബാക്കി സംവരണവിഭാഗങ്ങൾക്കായി നീക്കിവെച്ചതും അപേക്ഷയിലെ അപാകം കാരണം അലോട്മെന്റ് റദ്ദാക്കിയവയുമാണ്.മെറിറ്റിൽ മിച്ചമുള്ള സീറ്റുകൾ പരിഗണിച്ച് 15-ന് വൈകീട്ട് മൂന്നാം അലോട്മെന്റ് നടക്കും. ഇതനുസരിച്ചുള്ള പ്രവേശനം 16, 17 തീയതികളിലാണ്. ആദ്യ രണ്ട് അലോട്മെന്റിൽ ഒന്നാം ഓപ്ഷൻ ലഭിക്കാത്തവർക്ക് താത്കാലിക പ്രവേശനത്തിന് അനുമതിയുണ്ടായിരുന്നു. എന്നാൽ, മൂന്നാം അലോട്മെന്റിൽ ഈ സൗകര്യമുണ്ടാകില്ല. സ്ഥിരംപ്രവേശനം നിർബന്ധമാണ്. താത്കാലിക പ്രവേശനത്തിൽ തുടരുന്നവരും ഫീസടച്ച് സ്ഥിരമായി ചേരണം. 18-ന് ക്ലാസ് തുടങ്ങും.തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തിയ രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം ബുധനാഴ്ച വൈ...
അങ്ങാടിപ്പുറം മേൽപാലത്തിൽ അപകട ഭീഷണിയായി സൂചനാ ബോർഡ്<br>
Local

അങ്ങാടിപ്പുറം മേൽപാലത്തിൽ അപകട ഭീഷണിയായി സൂചനാ ബോർഡ്

Perinthalmanna RadioDate: 13-06-2025പെരിന്തൽമണ്ണ: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം മേൽപാലത്തിന്റെ മുകളിൽ സ്ഥാപിച്ചിട്ടുള്ള സൂചന ബോർഡ് ഒടിഞ്ഞ് താഴെയുള്ള സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും അപകട ഭീഷണിയായി മാറുന്നു.കുറച്ച് ദിവസങ്ങളായി ഒടിഞ്ഞു തൂങ്ങി കിടക്കുന്ന സൂചന ബോർഡ് മാറ്റാൻ ട്രാഫിക് പൊലീസിന്റെ ഭാഗത്തു നിന്നോ ദേശീയപാത അധികാരികളുടെ ഭാഗത്തു നിന്നോ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. സർവീസ് റോഡിലൂടെ പോകുന്ന ബൈക്ക് യാത്രക്കാരാണ് ഇതുമൂലം ദുരിതം നേരിടുന്നത്.ദുരന്തത്തിന് കാരണമാകുന്ന ഒടിഞ്ഞു തൂങ്ങി നിൽക്കുന്ന സൂചന ബോർഡ് എടുത്തുമാറ്റാൻ അധികാരികളുടെ ഭാഗത്തുനിന്നും ഉടൻ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
വടക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത
Local

വടക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

Perinthalmanna RadioDate: 13-06-2025വടക്കൻ കേരളത്തിൽ ദിവസങ്ങളോളം അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ച മുതൽ 16 വരെ വിവിധ ജില്ലകൾക്ക് റെഡ് അലേർട്ട് നൽകി. വെള്ളിയാഴ്ച നാലു വടക്കൻ ജില്ലകൾക്ക് തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലേർട്ടും നൽകിയിട്ടുണ്ട്. 15-നും 16-നും സംസ്ഥാനം മുഴുവൻ പെരുമഴ പ്രതീക്ഷിക്കാം. വടക്കൻ ജില്ലകളുമായി അതിർത്തിപങ്കിടുന്ന കർണാടകത്തിന്റെ പ്രദേശങ്ങളിലും കനത്തമഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിലെ നദികളിലേക്ക് കൂടുതൽ വെള്ളമെത്താൻ ഇതിടയാക്കും.🚨റെഡ് അലേർട്ട്  (അതിതീവ്രമഴ)• 14-കണ്ണൂർ, കാസർകോട്• 15-മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്• 16-മലപ്പുറം, കോഴിക്കോട്, വയനാട്🟠• ഓറഞ്ച്  അലേർട്ട്  (തീവ്രമഴ)• 13-കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്• 14-എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്• 15-തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആല...
പെരിന്തല്‍മണ്ണ – ചെര്‍പ്പുളശേരി റോഡില്‍ ടാറിംഗ് ആരംഭിച്ചു<br>
Local

പെരിന്തല്‍മണ്ണ – ചെര്‍പ്പുളശേരി റോഡില്‍ ടാറിംഗ് ആരംഭിച്ചു

Perinthalmanna RadioDate: 13-06-2025പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ - ചെർപ്പുളശേരി പാതയില്‍ ആനമങ്ങാട് വരെയുള്ള റോഡിന്‍റെ ടാറിംഗ് പ്രവൃത്തി ആരംഭിച്ചു. പട്ടാമ്പി റോഡ് ജംഗ്ഷൻ മുതല്‍ ആനമങ്ങാട് വരെയുള്ള ആറ് കിലോമീറ്റർ ഭാഗം ബിഎംബിസി സംവിധാനത്തിലാണ് നവീകരിക്കുന്നത്.ഈ പ്രവൃത്തികള്‍ക്ക് 2022-23 വർഷത്തെ ബജറ്റില്‍ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. രാമൻചാടി -അലിഗഡ് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പ്രവൃത്തി കാരണം നവീകരണം വൈകിയിരുന്നു. റോഡ് പ്രവൃത്തി നീളുന്നതിന് എതിരെ വിവിധ സംഘടനകള്‍ പ്രതിഷേധമം ഉയർത്തിയിരുന്നു. റോഡ് നവീകരണം പൂർത്തിയാകുന്നതോടെ യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകും. പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...