Tag: 130725

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പുതിയ ഒപി ബ്ലോക്ക് ഓഗസ്റ്റില്‍

Local

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പുതിയ ഒപി ബ്ലോക്ക് ഓഗസ്റ്റില്‍

Perinthalmanna RadioDate: 13-07-2025പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ദേശീയ ആരോഗ്യ ദൗത്യം അനുവദിച്ച 1.26 കോടി രൂപ ചെലവില്‍ നിർമിച്ച പുതിയ ഒപി ബ്ലോക്ക് പണി പൂർത്തിയാകുന്ന സാഹചര്യത്തില്‍ ഓഗസ്റ്റ് ആദ്യം മുതല്‍ പ്രവർത്തനം ആരംഭിക്കാൻ ജില്ലാ ആശുപത്രി മാനേജ്മെന്‍റ് സമിതി തീരുമാനിച്ചു.ആരോഗ്യമന്ത്രിയുടെ സൗകര്യമനുസരിച്ച്‌ ഉദ്ഘാടന തിയതി തീരുമാനിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. റഫീഖ അറിയിച്ചു. വനിതശിശു വിഭാഗത്തില്‍ തുറക്കുന്ന ലക്ഷ്യ വാർഡും ഓഗസ്റ്റ് ആദ്യവാരം തുറക്കാൻ നടപടി തുടങ്ങി. ഇവിടെ സെപ്റ്റിക് ടാങ്കിന്‍റെ പ്രവൃത്തി പൂർത്തിയാക്കാനുണ്ട്.കാലപ്പഴക്കമേറിയ മെഡിക്കല്‍ വാർഡ്, ഓഫീസ് കെട്ടിടം എന്നിവ പൊളിച്ചു മാറ്റാൻ ഹെല്‍ത്ത് ഡയറക്ടറേറ്റില്‍ നിന്ന് അനുമതിക്കായി കാത്തിരിക്കുകയാണ്. പുതിയ കാഷ്വാലിറ്റി വാർഡ് പണിയാൻ കിഫ്ബി മുഖേന 12 കോടി അനുവദിച്ചിരിക്കേ സാങ്കേതിക നടപടികള്‍ പൂർത്...
സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; തൃശൂർ മുതൽ കാസർകോട് വരെ യെലോ അലര്‍ട്ട്

Local

സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; തൃശൂർ മുതൽ കാസർകോട് വരെ യെലോ അലര്‍ട്ട്

Perinthalmanna RadioDate: 13-07-2025സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്ന് യെലോ അലർട്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ തീരത്ത് 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മത്സ്യബന്ധനം വിലക്കി. ബുധനാഴ്ച വരെ തീവ്ര മഴ സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതോടെയാണ് മഴ വീണ്ടും സജീവമാകുന്നത്.അടുത്ത 4 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം14/07/2025: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ യെലോ അലര്‍ട്ട്14/07/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ യെലോ അലര്‍ട്ട്15/07/2025: എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ യെലോ അലര്‍ട്ട്16/07...
ആറു വർഷത്തെ കാത്തിരിപ്പിന് ശേഷം പെരിന്തൽമണ്ണ ടൗൺഹാൾ നിർമാണം പൂർത്തിയാകുന്നു

Local

ആറു വർഷത്തെ കാത്തിരിപ്പിന് ശേഷം പെരിന്തൽമണ്ണ ടൗൺഹാൾ നിർമാണം പൂർത്തിയാകുന്നു

Perinthalmanna RadioDate: 13-07-2025പെരിന്തൽമണ്ണ: പുനർ നിർമാണത്തിന് വേണ്ടി 2019 ൽ പൊളിച്ച പെരിന്തൽമണ്ണ മുനിസിപ്പൽ ടൗൺഹാൾ ആറാം വർഷം പൂർത്തീകരണത്തിലേക്ക്. ഏഴു കോടിക്ക് പൂർത്തിയാക്കാൻ നിശ്ചയിച്ച് പ്രവൃത്തി തുടങ്ങി നാലു കോടി ചെലവിട്ട് തുടർ നിർമാണം പണമില്ലാതെ നിലച്ചതായിരുന്നു. പിന്നീട് നഗരസഭ വായ്‌പയെടുത്താണ് പദ്ധതി പൂർത്തിയാക്കുന്നത്. ഏഴു കോടിക്ക് പൂർത്തിയാക്കാൻ നിശ്ചയിച്ച് നാലു കോടിയുടെ പ്രവൃത്തി പൂർത്തിയായ ശേഷമാണ് പ്രവൃത്തി നിലച്ചത്. പുതുതായി 7.75 കോടിയുടെ പുതിയ ടെൻഡർ നൽകിയാണ് രണ്ടും മൂന്നും ഘട്ട നിർമാണം പൂർത്തിയാവുന്നത്. പൊതു മേഖല സ്ഥാപനമായ എഫ്.ഐ.ടിയാണ് ഏറ്റെടുത്തത്. രണ്ടാം ഘട്ടത്തിന് 3.8 കോടിയും ശേഷിക്കുന്ന മുഴുവൻ പ്രവൃത്തികളും പൂർത്തിയാക്കി താക്കോൽ കൈമാറുന്നതിന് 3.95 കോടിയും അടക്കമാണ് 7.75 കോടി. ഇപ്പോൾ നിർമാണം അവസാന ഘട്ടത്തിലാണ്. പുനർ നിർമാണം പൂർത്തിയാവുന്ന ടൗൺഹാളിനു മുൻ നഗരസഭ അധ്യക്ഷൻ കെ...
അംഗീകാരത്തിന്റെ തിളക്കത്തിൽ എരവിമംഗലം കുടുംബാരോഗ്യകേന്ദ്രം

Local

അംഗീകാരത്തിന്റെ തിളക്കത്തിൽ എരവിമംഗലം കുടുംബാരോഗ്യകേന്ദ്രം

Perinthalmanna RadioDate: 13-07-2025പെരിന്തൽമണ്ണ : സംസ്ഥാന കായകൽപ്പ് അവർഡ് നേടി പെരിന്തൽമണ്ണ നഗരസഭയിലെ എരവിമംഗലം കുടുംബാരോഗ്യകേന്ദ്രം. ശുചിത്വം, മാലിന്യ നിർമാർജനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി സർക്കാർ ആരോഗ്യസ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പ് നൽകുന്ന പുരസ്‌കാരമാണ് കായകൽപ്പ്. നഗരകുടുംബാരോഗ്യകേന്ദ്രം വിഭാഗത്തിൽ 90.8 ശതമാനം മാർക്കോടെയാണ് ഒന്നാംസ്ഥാനം കൈവരിച്ചത്. രണ്ടാംതവണയാണ് കായകൽപ്പ് അവാർഡിന് കേന്ദ്രം അർഹമാകുന്നത്. രാജ്യത്തെ മികച്ച ആരോഗ്യകേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംനേടിയ ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങൾക്ക് നൽകുന്ന എൻക്യുഎഎസ് അവാർഡ് രണ്ടു തവണയും ആരോഗ്യസ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനായി സംസ്ഥാന സർക്കാർ നൽകുന്ന കെഎഎസ്എച്ച് അംഗീകാരവും 2023ൽ കായകൽപ് അവാർഡിന്റെ ഭാഗമായുള്ള കമന്റേഷൻ പുരസ്‌കാരവും കേന്ദ്രത്തിന് ലഭിച്ചിരുന്നു. രാവിലെ ഒമ്പതു മുതൽ വൈകുന്നേരം ആറ് മണിവരെ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ ...
വീണ്ടും നിപ മരണം; പെരിന്തൽമണ്ണയിൽ ചികിത്സയിലായിരുന്ന മണ്ണാർക്കാട് സ്വദേശി മരിച്ചു

Local

വീണ്ടും നിപ മരണം; പെരിന്തൽമണ്ണയിൽ ചികിത്സയിലായിരുന്ന മണ്ണാർക്കാട് സ്വദേശി മരിച്ചു

Perinthalmanna RadioDate: 13-07-2025പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ അമ്പതുകാരനാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച വൈകീട്ട് മരിച്ചത്. മഞ്ചേരി മെഡിക്കൽകോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചു. മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത രോഗി കടുത്ത ശ്വാസതടസ്സത്തോടെ വെള്ളിയാഴ്ച വൈകുന്നേരമാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. നിപ ലക്ഷണങ്ങളുമായി സാമ്യം തോന്നിയതിനാൽ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ഐസൊലേറ്റ് ചെയ്താണ് ചികിത്സിച്ചത്. ശനിയാഴ്ച അഞ്ചു മണിയോടെ മരിച്ചു. നേരത്തെ മങ്കട സ്വദേശിയായ യുവതിയും നിപ ബാധിച്ചു മരിച്ചിരുന്നു.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...