Tag: 130825

പെട്രോൾ പമ്പുകളിലെ ടോയ്ലെറ്റുകൾ എല്ലാവര്‍ക്കും ഉപയോഗിക്കാമെന്ന്  ഹൈക്കോടതി

Local

പെട്രോൾ പമ്പുകളിലെ ടോയ്ലെറ്റുകൾ എല്ലാവര്‍ക്കും ഉപയോഗിക്കാമെന്ന്  ഹൈക്കോടതി

Perinthalmanna RadioDate: 13-08-2025പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗത്തിലെ ഉത്തരവിൽ മാറ്റം വരുത്തി ഹൈക്കോടതി. ദേശീയ പാതയോരങ്ങളിലെ പെട്രോൾ പമ്പുകളിലെ ടോയ്‌ലറ്റുകൾ പൊതു ജനങ്ങൾക്കായി തുറന്നു കൊടുക്കണമെന്ന് കോടതി ഉത്തരവിട്ടു. സുരക്ഷാ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ പൊതുജനങ്ങളെ തടയാവൂ എന്നും ദേശീയപാതയിൽ മുഴുവൻ സമയവും യാത്രക്കാർക്ക് തുറന്നു കൊടുക്കണമെന്നും കോടതി നിർദേശിച്ചു. മറ്റിടങ്ങളിൽ കസ്റ്റമേഴ്സിനും ദീർഘദൂര യാത്രക്കാർക്കും ശുചിമുറികൾ തുറന്നു കൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതു ശൗചാലയങ്ങളല്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പെട്രോളിയം വ്യാപാരികളുടെ സംഘടന നല്‍കിയ ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പമ്പുകളിലെ ശൗചാലയങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മാത്രമാണെന്നും അത്യാവശ്യഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കാനാണുള്ളതാണെന്നുമായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. -...
എറണാകുളം- ഷൊര്‍ണൂര്‍ മെമു ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടി

Local

എറണാകുളം- ഷൊര്‍ണൂര്‍ മെമു ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടി

Perinthalmanna RadioDate: 13-08-2025അങ്ങാടിപ്പുറം: എറണാകുളം- ഷൊര്‍ണൂര്‍ മെമു ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടി. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനാണ് ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ ഇക്കാര്യം അറിയിച്ചത്. ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയതിന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് അദ്ദേഹം നന്ദി അറിയിക്കുന്നതായി മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. 66325, 66326 എന്നീ നമ്പറുകളിലാണ് മെമു ട്രെയിന്‍ സര്‍വീസ് നടത്തുകയെന്നാണ് മന്ത്രിയുടെ കുറിപ്പിലുള്ളത്. ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയ തീരുമാനം പ്രദേശ വാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യം നിറവേറ്റുന്നതാണെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.നേരത്തെ യാത്രക്കാരുടെ വർധിച്ചു വരുന്ന ആവശ്യം പരിഗണിച്ച് നിലമ്പൂർ–കോട്ടയം എക്സ്പ്രസിൽ (ട്രെയിൻ നമ്പർ 16325/16326) കോച്ചുകൾ വർധിപ്പിച്ചിരുന്നു. റെയിൽവേ മന്ത്രി അശ്വിനി വൈഷണവ് ലോക്‌സഭയിലാണ് ഇക്കാര്യം അറിയ...
പെരിന്തൽമണ്ണയിൽ 4 കിലോഗ്രാം കഞ്ചാവുമായി 2 പേർ അറസ്‌റ്റിൽ

Local

പെരിന്തൽമണ്ണയിൽ 4 കിലോഗ്രാം കഞ്ചാവുമായി 2 പേർ അറസ്‌റ്റിൽ

Perinthalmanna RadioDate: 13-08-2025പെരിന്തൽമണ്ണ:  പൊലീസും എക്‌സൈസും നടത്തിയ പരിശോധനകളിൽ 4 കിലോഗ്രാം കഞ്ചാവുമായി 2 പേരെ അറസ്‌റ്റ് ചെയ്‌തു. വിൽപനയ്ക്കെത്തിച്ച രണ്ടു കിലോഗ്രാം കഞ്ചാവുമായി അസം നാഗാഓൺ സ്വദേശി ഇസ്മായിൽ അലി (31) ആണ് പൊലീസിന്റെ പിടിയിലായത്. അസം, ഒഡീഷ സംസ്ഥാനങ്ങളിൽനിന്ന് ട്രെയിൻ മാർഗം ജില്ലയിലേക്ക് കഞ്ചാവ് എത്തിച്ച് പെരിന്തൽമണ്ണ, കുന്നപ്പള്ളി ഭാഗങ്ങളിലെ യുവാക്കൾക്കിടയിൽ വിൽപന നടത്തുന്ന അസം സ്വദേശികളുൾപ്പെടുന്ന സംഘത്തെക്കുറിച്ച് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഡിവൈഎസ്പി എ.പ്രേംജിത്ത്, സി.ഐ.സുമേഷ് സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ ഷിജോ .സി.തങ്കച്ചനും ഡാൻസാഫ് സംഘവും നടത്തിയ പരിശോധനയിലാണ് കുന്നപ്പള്ളി വായനശാല ടൗണിലെ വാടക ക്വാർട്ടേഴ്സിൽനിന്ന് ഇസ്മായിൽ അലിയെ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.എക്സൈസ് അധികൃതർ പെരിന്തൽമണ്ണ വലിയങ്ങാടി ഭാഗത്തു നടത്തിയ പരിശോധനയിലാണ് ബിഹാർ വെസ്റ്റ് ചമ്...
മണ്ണാർമലയിലെ പുലി ഭീഷണി; കലക്ടർക്ക് നിവേദനം നൽകി

Local

മണ്ണാർമലയിലെ പുലി ഭീഷണി; കലക്ടർക്ക് നിവേദനം നൽകി

Perinthalmanna RadioDate: 13-08-2025 പട്ടിക്കാട് : വെട്ടത്തൂർ മണ്ണാർമലയിലെ പുലിഭീതിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി കളക്ടർ വി.ആർ. വിനോദിനും സൗത്ത് ഡിവിഷൻ ഡിഎഫ്ഒയ്ക്കും നിവേദനംനൽകി. വനംവകുപ്പിന്റെ കൂടുതൽ ഉദ്യോഗസ്ഥരെയും, റാപ്പിഡ് റെസ്പോൺസ് വൊളന്റിയർമാരെയും നിയോഗിച്ച് സ്ഥിരംപരിശോധന നടത്തുക, കൂടുതൽ കെണികൾ സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ നിവേദനത്തിലുണ്ട്. പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹന്റെ സാന്നിധ്യത്തിൽ വെട്ടത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഉസ്മാൻ, ഉബൈദ്, ഹൈദർ തോരപ്പ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഒപി ബ്ലോക്ക് കെട്ടിടം തുറന്നു

Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഒപി ബ്ലോക്ക് കെട്ടിടം തുറന്നു

Perinthalmanna RadioDate: 13-08-2025പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിക്ക് പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി വീണാ ജോർജ്. ആശുപത്രിയിൽ സജ്ജമാക്കിയ ഒപി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലാ ആശുപത്രിയിൽ ഫൊറൻസിക് സർജൻ തസ്തിക അനുവദിക്കുന്നതിന് മുൻഗണന നൽകും. സംസ്ഥാനത്ത് നിലവിൽ 18 ഫൊറൻസിക് സർജൻ തസ്തികകൾ മാത്രമാണുള്ളത്. കൂടുതൽ തസ്തികകൾ സൃഷ്ടിക്കുന്ന കാര്യം പരിഗണിച്ചുവരികയാണ്. ആശുപത്രിയിലെ പഴയ കെട്ടിടം പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.ഒട്ടേറെ തവണ സ്‌റ്റാഫ് പാറ്റേൺ വർധിപ്പിക്കുന്നതിന് നിയമസഭയിൽ ഉന്നയിച്ചതാണെന്നും പലപ്പോഴും തട്ടിതടയുന്നത് സാങ്കേതികത്വമാണെന്നും ആധ്യക്ഷ്യം വഹിച്ച നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു.ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ റീന, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, സ്ഥിരസമിതി അധ്യക്ഷ നസീബ അസീസ് മയ്യേരി, ...