Tag: 130924

അസംസ്‌കൃത എണ്ണ വില ഇടിയുന്നു: പെട്രോളിനും ഡീസലിനും രണ്ട് രൂപ കുറഞ്ഞേക്കും
Local

അസംസ്‌കൃത എണ്ണ വില ഇടിയുന്നു: പെട്രോളിനും ഡീസലിനും രണ്ട് രൂപ കുറഞ്ഞേക്കും

Perinthalmanna RadioDate: 13-09-2024അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില ഇടിയുന്ന സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും വില കുറയുമോ? ആഗോള തലത്തിൽ സാമ്പത്തിക വളർച്ച മന്ദഗതിയിലാകുന്നത് ഇന്ധന ഡിമാന്റിനെ ബാധിച്ചേക്കുമെന്ന വിലയിരുത്തലാണ് ക്രൂഡ് വിലയിൽ പ്രതിഫലിച്ചത്.2021ന് ശേഷം ഇതാദ്യമായി ബ്രെന്റ് ക്രൂഡ് വില ബാരലിന് 70 ഡോളറിൽ താഴെയെത്തി. ക്രൂഡ് വില ഇടിഞ്ഞതോടെ പൊതുമേഖല എണ്ണക്കമ്പനികളുടെ ലാഭം വർധിച്ചിട്ടുണ്ട്. ഇക്കാര്യം പരിഗണിച്ച് പെട്രോൾ, ഡീസൽ വില ലിറ്ററിന് രണ്ട് രൂപ കൂറയ്ക്കാൻ സർക്കാർ നിർദേശിച്ചതായി റിപ്പോർട്ടുകളുണ്ട്.ഇന്ത്യൻ ഓയിൽ കോർപറേഷൻ(ഐഒസി), ഭാരത് പെട്രോളിയം കോർപറേഷൻ(ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ(എച്ച്പിസിഎൽ) എന്നീ മൂന്ന് പൊതുമേഖലയിലെ കമ്പനികൾക്കാണ് സർക്കാർ നിർദേശം നൽകിയത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ മാർച്ച് 14നാണ് ഇതിന് മുമ്പ് പെട്രോളിനും ...
കൊടികുത്തിമല വാച്ച് ടവറിലേക്ക് കോൺക്രീറ്റ് റോഡ് തുറന്നു
Local

കൊടികുത്തിമല വാച്ച് ടവറിലേക്ക് കോൺക്രീറ്റ് റോഡ് തുറന്നു

Perinthalmanna RadioDate: 13-09-2024പെരിന്തൽമണ്ണ: കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്ന സഞ്ചാരികൾക്ക് കാനനഭംഗി ആസ്വദിച്ച് വാച്ച് ടവറിലേക്ക് അനായാസം നടന്നു കയറാം. വാച്ച് ടവറിലേക്കുള്ള റോഡ് നവീകരിക്കുന്നതിനായി മണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്ന് നജീബ് കാന്തപുരം എംഎൽഎ അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് വാച്ച് ടവറിലേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്ത് മനോഹരമാക്കി. റോഡിന്റെ ഉദ്ഘാടനം നജീബ് കാന്തപുരം എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സോഫിയ ആധ്യക്ഷ്യം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, അംഗം പ്രബീന ഹബീബ്, ഡിഎഫ്ഒ ജി.ധനിക്‌ലാൽ, റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി. രാജീവ്, ഡപ്യൂട്ടി ഓഫിസർ പി.എം, ഷാജി, എ.കെ.നാസർ, വി.പി.റഷീദ്, കെ.ടി.അഫ്‌സൽ, സെയ്തുമുഹമ്മദ്, ഹുസൈൻ കളപ്പാടൻ, ഇ.കെ.ഹാരിസ്, ഒ.കെ.അലി, കെ.ടി.നൗഷാദ്, പി.കെ.നൗഷാദ്, കെ.സൗദത്ത്, മഞ്ജുഷ, ജാഫർ, റഷീദ, സൈത് ആലിങ്ങൽ എന്നിവ ...
അംഗീകൃത വ്യവസ്ഥകൾ പാലിച്ച് വാഹനങ്ങളിൽ കൂളിംഗ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി
Local

അംഗീകൃത വ്യവസ്ഥകൾ പാലിച്ച് വാഹനങ്ങളിൽ കൂളിംഗ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

Perinthalmanna RadioDate: 13-09-2024മോട്ടോർ വാഹനങ്ങളിൽ അംഗീകൃത വ്യവസ്ഥകൾ പാലിച്ച് കൂളിങ് ഫിലിം (സൺ ഫിലിം) പതിപ്പിക്കുന്നത് അനുവദനീയമാണെന്ന് കേരളാ ഹൈക്കോടതി. ഇതിന്റെ പേരിൽ വാഹനങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്ന് ജസ്റ്റിസ് എൻ.നഗരേഷ് വ്യക്തമാക്കി. കൂളിങ് ഫിലിം നിർമിക്കുന്ന കമ്പനി, കുളിങ് ഫിലിം പതിപ്പിച്ചതിന് പിഴ ചുമത്തിയതിനെതിരേ വാഹന ഉടമ, സൺ കൺട്രോൾ ഫിലിം വ്യാപാരം നടത്തുന്നതിന്റെ പേരിൽ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് നോട്ടീസ് നൽകിയ സ്ഥാപനം തുടങ്ങിയവർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.മോട്ടോർ വാഹനങ്ങളിൽ 'സേഫ്റ്റി ഗ്ലേസിങ്' ചില്ലുകൾ ഘടിപ്പിക്കുന്നതിന് നിയമതടസ്സമില്ലെന്ന് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. ഉൾപ്രതലത്തിൽ പ്ലാസ്റ്റിക് ഫിലിം പിടിപ്പിച്ച് ബി.എസ്.എസ്. നിലവാരത്തോടെ പുറത്തിറക്കുന്ന ചില്ലുകളാണ് അനുവദനീയ ഗണത്തിൽപ്...
പെരിന്തൽമണ്ണയിലെ വ്യാപാര സ്ഥാപനങ്ങളിൽ സബ്കളക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തി
Local

പെരിന്തൽമണ്ണയിലെ വ്യാപാര സ്ഥാപനങ്ങളിൽ സബ്കളക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തി

Perinthalmanna RadioDate: 13-09-2024പെരിന്തൽമണ്ണ : ഓണം പ്രമാണിച്ച് വ്യാപാര സ്ഥാപനങ്ങളിലും ഭക്ഷണശാലകളിലും പെരിന്തൽമണ്ണ സബ്കളക്ടർ അപൂർവ ത്രിപാഠിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സംയുക്ത സംഘം പരിശോധന നടത്തി. മുദ്ര പതിപ്പിക്കാത്ത ത്രാസ് ഉപയോഗിച്ച കടയുടമയിൽനിന്ന് രണ്ടായിരം രൂപ പിഴ ഈടാക്കി. പഴകിയതെന്ന് സംശയിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ സാമ്പിൾ പരിശോധനയ്ക്ക്‌ അയച്ചു.വിലവിവരം രേഖപ്പെടുത്താത്തതിനും സാധനങ്ങളുടെ പുറത്ത് ലേബൽ വിവരങ്ങൾ വ്യക്തമാക്കാതെ വിറ്റതിനും മറ്റ് ക്രമക്കേടുകൾ കണ്ടെത്തിയതിനും കടയുടമകൾക്ക് നോട്ടീസ് നൽകി. വ്യക്തമായ രേഖകൾ കൈവശം വെച്ചിട്ടില്ലാത്തവർക്ക് അവ ഹാജരാക്കാനും നിർദേശംനൽകി. ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിൽ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കർശന പരിശോധനകൾ തുടരുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.റവന്യൂ, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃവകുപ്പ്, ലീഗൽ ...
പെരിന്തൽമണ്ണയിൽ ഡോഗ് സ്‌ക്വാഡുമായി എക്‌സൈസിന്റെ പ്രത്യേക പരിശോധന
Local

പെരിന്തൽമണ്ണയിൽ ഡോഗ് സ്‌ക്വാഡുമായി എക്‌സൈസിന്റെ പ്രത്യേക പരിശോധന

Perinthalmanna RadioDate: 13-09-2024പെരിന്തൽമണ്ണ : ഓണവുമായി ബന്ധപ്പെട്ട് പൊതു സ്ഥലങ്ങളിലും മറ്റും ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ എക്‌സൈസിന്റെ പ്രത്യേക പരിശോധന. എക്‌സൈസ് സർക്കിൾ, റേഞ്ച് ഓഫീസുകളുടെയും മലപ്പുറം രഹസ്യവിഭാഗത്തിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും സംയുക്ത പരിശോധനയാണ് വ്യാഴാഴ്ച നടത്തിയത്. പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി., മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡുകൾ, പെരിന്തൽമണ്ണ മാർക്കറ്റ്, പൊതുജനം കൂട്ടമായെത്തുന്ന സ്ഥലങ്ങൾ തുടങ്ങിയിടങ്ങളിലാണ് പരിശോധന നടത്തിയത്. മയക്കുമരുന്നും പുകയില ഉത്പന്നങ്ങളും മണത്ത് കണ്ടെത്തുന്നതിൽ പ്രത്യേക പരിശീലനം ലഭിച്ച ലെയ്ക എന്ന നായയും പരിശോധനയിൽ പങ്കെടുത്തു. പെരിന്തൽമണ്ണ എക്‌സൈസ് ഇൻസ്‌പെക്ടർ എം. യൂനുസിന്റെ നേതൃത്വത്തിൽ അസി. ഇൻസ്‌പെക്ടർമാരായ കുഞ്ഞാലൻകുട്ടി, മനോജ്കുമാർ, ഷിബു, പ്രിവന്റീവ് ഓഫീസർമാരായ പ്രസാദ്, സായ്‌റാം, റഫീഖ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ രാജേഷ്, അനീഷ്, ...
പെരിന്തൽമണ്ണ നഗരസഭയിൽ മൂന്ന് വാർഡുകൾ കൂടും
Local

പെരിന്തൽമണ്ണ നഗരസഭയിൽ മൂന്ന് വാർഡുകൾ കൂടും

Perinthalmanna RadioDate: 13-09-2024പെരിന്തൽമണ്ണ : നഗരസഭകളുടെ വാർഡ് പുനർ നിർണയത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ നഗരസഭയിലെ വാർഡുകളുടെ എണ്ണം 37 ആയി കൂടും. നിലവിലെ 34 വാർഡുകൾക്ക് പുറമേ മൂന്നെണ്ണമാണ് കൂട്ടുന്നത്. ഇതോടെ വനിതാ സംവരണ സീറ്റുകൾ 15-ൽനിന്ന് 19 ആയും എസ്.സി. സംവരണസീറ്റ് രണ്ടിൽ നിന്ന് നാലായും കൂടിയിട്ടുണ്ട്. 15 ജനറൽ സീറ്റുകളുണ്ടായിരുന്നത് 12 ആയി കുറയും. നഗരസഭ രൂപവത്കരിച്ചപ്പോൾ മുതൽ എൽ.ഡി.എഫിനാണ് നഗരസഭാ ഭരണം. നിലവിൽ മൂന്ന് സി.പി.എം. സ്വതന്ത്രരടക്കം 20 സീറ്റുകളാണ് ഇടതു മുന്നണിക്കുള്ളത്.സ്വതന്ത്രരടക്കം കോൺഗ്രസിന് ഏഴും ലീഗിന് ആറും ഒരു സ്വതന്ത്രനുമടക്കം 14 സീറ്റുകളാണ് പ്രതിപക്ഷത്തിന്. 2010-ലെ തിരഞ്ഞെടുപ്പിൽ ആകെ 34 സീറ്റുകളിൽ എൽ.ഡി.എഫും യു.ഡി.എഫും 17 സീറ്റുകൾ നേടി തുല്യനിലയിലായപ്പോൾ നറുക്കെടുപ്പിലൂടെ ഭരണം ഇടതുപക്ഷത്തിന് ലഭിക്കുകയായിരുന്നു. തുടർന്നുള്ള തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. 21 സീറ...