അപ്രതീക്ഷിതമായി ഡാറ്റ ഉപയോഗം കൂടുന്നോ; നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യുന്നുണ്ടാകാം
Perinthalmanna RadioDate: 13-11-2023അപ്രതീക്ഷിതമായി ഡാറ്റ ഉപയോഗം കൂടുന്നുണ്ടോ? എങ്കിൽ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടുന്നുണ്ടാകാം. സൈബർ വിദഗ്ധരും പൊലീസ് ഉൾപ്പെടെ സുരക്ഷാവിഭാഗങ്ങളും നൽകുന്ന മുന്നറിയിപ്പാണിത്. ഇന്ത്യയിൽ ഭൂരിപക്ഷം പേരുടേയും ഫോൺ ഹാക്ക് ചെയ്യാനുള്ള സാധ്യത കൂടുതലെന്നാണ് വിദ്ഗധരുടെ അഭിപ്രായം. രാജ്യത്തും, പ്രത്യേകിച്ച് കേരളത്തിലും കൂടുതലായി ഉപയോഗിക്കുന്നത് ആൻഡ്രോയ്ഡ് ഫോണുകളാണ്. അവ എളുപ്പം ഹാക്ക് ചെയ്യാൻ സാധിക്കുമെന്നും പൂർണമായും സുരക്ഷിതമല്ലെന്നുമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഫോൺ ഹാക്ക് ചെയ്യുന്നതിലൂടെ അതിലെ വിവരങ്ങൾ ചോർത്തി സാമ്പത്തിക തട്ടിപ്പുൾപ്പെടെ നടക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.ഫോണിലെ ഡാറ്റ ഉപയോഗത്തിന്‍റെ തോത് അപ്രതീക്ഷിതമായി വർധിക്കുകയാണെങ്കിൽ അത് ഫോൺ ഹാക്ക് ചെയ്യുന്നുണ്ടെന്ന സൂചന നൽകുന്നതാണ്. ഹാക്ക് ചെയ്യപ്പെടുന്ന ഫോണിൽ പ്രവർ...






