Tag: 131124

വയനാടും ചേലക്കരയും ജനവിധിയെഴുതി; വയനാട്ടിൽ പോളിങ് ശതമാനം കുത്തനെ കുറഞ്ഞു
Local

വയനാടും ചേലക്കരയും ജനവിധിയെഴുതി; വയനാട്ടിൽ പോളിങ് ശതമാനം കുത്തനെ കുറഞ്ഞു

Perinthalmanna RadioDate: 13-11-2024വയനാട്, ചേലക്കര ഉപ തെരഞ്ഞെടുപ്പുകളിലെ പോളിങ് സമയം അവസാനിച്ചു. വരിയിൽ ഉണ്ടായിരുന്നവർക്ക് ടോക്കൺ നൽകിയാണ് ചിലയിടങ്ങളിൽ പോളിങ് തുടർന്നത്. ചേലക്കരയിൽ വൈകീട്ട് 6.54 വരെ 72.54 ശതമാനം പോളിങ് പൂർത്തിയായി. വയനാട്ടിൽ ഏറ്റവുമൊടുവിലത്തെ കണക്കു പ്രകാരം പോളിങ് ശതമാനം 64.84 പിന്നിട്ടിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇത് 73.57 ശതമാനമായിരുന്നു. അന്തിമ കണക്കുകൾ പുറത്തുവന്നിട്ടില്ല.വലിയ പ്രശ്നങ്ങളില്ലാതെയാണ് വയനാട്ടിലും ചേലക്കരയിലും പോളിങ് നടന്നത്. ഇരു മണ്ഡലത്തിലും വിവിധ ബൂത്തുകളിൽ വോട്ടിങ് മെഷീൻ തകരാറിലായ സംഭവമുണ്ടായി. പോളിങ് വേഗത കുറവാണെന്ന പരാതികളും വ്യാപകമായി ഉയർന്നു.വയനാട്ടിൽ പ്രിയങ്ക ഗാന്ധി (യു.ഡി.എഫ്​), സത്യൻ ​മൊകേരി (എൽ.ഡി.എഫ്​), നവ്യ ഹരിദാസ്​ (എൻ.ഡി.എ) എന്നിവരുൾപ്പെടെ 16 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. പ്രിയങ്ക ഗാന്ധി ഉൾപ്പെടെ 11 പേർ ഇതര സംസ്ഥാനത്...
ജില്ലയിലെ ഈ സീസണിലെ ആദ്യ സെവന്‍സ്‌ ഫുട്‌ബോളിന്‌ നാളെ മങ്കടയില്‍ തുടക്കം
Local

ജില്ലയിലെ ഈ സീസണിലെ ആദ്യ സെവന്‍സ്‌ ഫുട്‌ബോളിന്‌ നാളെ മങ്കടയില്‍ തുടക്കം

Perinthalmanna RadioDate: 13-11-2024മലപ്പുറം : മലപ്പുറം ജില്ലയിലെ ഈ സീസണിലെ ആദ്യ അഖിലേന്ത്യാ സെവന്‍സ്‌ ഫുട്‌ബോളിന്‌ നാളെ മങ്കടയില്‍ തുടക്കം. ജി.വി.എച്ച്‌.എസ്‌.എസ്‌.പി.ടി.എ. കമ്മിറ്റിയും ഇന്‍ഡിപെന്‍ഡന്‍സ്‌ സോക്കര്‍ ക്ലബ്‌ മങ്കടയുമാണ്‌ മത്സരം സംഘടിപ്പിക്കുന്നത്‌.ജീവകാരുണ്യ പ്രവര്‍ത്തനത്തോടൊപ്പം മങ്കടയില്‍ ഒരു ഫുട്‌ബോള്‍ അക്കാദമിയും ക്ലബ്ബ്‌ ലക്ഷ്യം വെക്കുന്നുണ്ട്‌. മഞ്ഞളാംകുഴി അലി എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യും. ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ്‌ റാഫി മുഖ്യാതിഥിയാവും. കോമഡി താരങ്ങളായ ലാലാ, മലപ്പുറം കുഞ്ഞാപ്പു എന്നിവര്‍ അതിഥികളാവും.ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്‌ വി.പി. അനില്‍, മങ്കട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ടി.എ. കരീം, മങ്കട ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ അഡ്വ. കെ. അസ്‌കഗര്‍ അലി, എസ്‌.എഫ്‌.എ. സംസ്‌ഥാന പ്രസിഡണ്ട്‌ ലെനിന്‍, പെരിന്തല്‍മണ്ണ ഡിവൈ.എസ്‌.പി. ടി.കെ. ഷൈജു, സ...
ദേശീയപാതയില്‍ അങ്ങാടിപ്പുറത്ത് രൂക്ഷമായ ഗതാഗത കുരുക്ക്
Local

ദേശീയപാതയില്‍ അങ്ങാടിപ്പുറത്ത് രൂക്ഷമായ ഗതാഗത കുരുക്ക്

Perinthalmanna RadioDate: 13-11-2024അങ്ങാടിപ്പുറം: കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം മുതൽ പെരിന്തൽമണ്ണ വരെ രൂക്ഷമായ ഗതാഗത ക്കുരുക്ക്. മണിക്കൂറുകളായി കുരുക്ക് തുടരുന്നു. വാഹനങ്ങളുടെ നിര വളാഞ്ചേരി റോഡിൽ വൈലോങ്ങര വരെയും മലപ്പുറം റോഡിൽ ഓരാടം പാലം വരെയും പെരിന്തൽമണ്ണ ഭാഗത്ത് ബൈപ്പാസ് ജംഗ്ഷൻ വരെയും എത്തി.അങ്ങാടിപ്പുറം മേൽ പാലത്തിന് മുകളിൽ ലോറി കുടുങ്ങിയതിനെ തുടർന്നാണ് രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്. ഒരു വശത്തിലൂടെ മാത്രമാണ് വാഹനങ്ങളെ കടത്തി വിട്ടിരുന്നത്. മേൽപാലത്തിൽ അടിക്കടി വാഹനാപകടം പതിവായിട്ടുണ്ട്. മേൽപാലത്തിന്റെ ഇരു വശത്തെയും വീതി കൂടിയ റോഡിൽ നിന്ന് വീതി കുറഞ്ഞ മേൽ പാലത്തിലേക്ക് കയറുന്നതോടെയാണ് മിക്ക അപകടങ്ങളും സംഭവിക്കുന്നത്. മേൽ പാലത്തിന്റെ കൈവരി ഇതിനകം പല ഭാഗത്തും വാഹനങ്ങൾ ഇടിച്ചു തകർത്തിട്ടുണ്ട്................................................കൂടുതൽ...
സന്തോഷ് ട്രോഫി നിയന്ത്രിക്കാൻ പരിയാപുരത്ത് നിന്നും മെൽബിൻ തോമസ്
Local

സന്തോഷ് ട്രോഫി നിയന്ത്രിക്കാൻ പരിയാപുരത്ത് നിന്നും മെൽബിൻ തോമസ്

Perinthalmanna RadioDate: 13-11-2024അങ്ങാടിപ്പുറം: രാജസ്ഥാനിലെ ജയ്പൂരിൽ ഇന്ന് (13, ബുധൻ) തുടങ്ങുന്ന സന്തോഷ് ട്രോഫി യോഗ്യതാ മത്സരങ്ങളിൽ റഫറിയായി പരിയാപുരം ഫാത്തിമ യുപി സ്കൂളിലെ കായികാധ്യാപകൻ മെൽബിൻ തോമസും.2022-23 വർഷത്തെ സംസ്ഥാനത്തെ മികച്ച ഫുട്ബോൾ റഫറിയായും കേരള ഫുട്ബോൾ ഫെഡറേഷൻ മെൽബിനെ തിരഞ്ഞെടുത്തിരുന്നു. മികച്ച ഫുട്നോൾ കളിക്കാരൻ കൂടിയായ മെൽബിൻ ഐ ലീഗ് സെക്കൻഡ് ഡിവിഷൻ മത്സരങ്ങൾ ഉൾപ്പെടെ നിരവധി ദേശീയ മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. കൂടരഞ്ഞി പറപ്പുള്ളിയിൽ തോമസിൻ്റെയും ബീനയുടെയും മകനാണ്, കുട്ടികളുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ട മെൽബിൻ മാഷ്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പ...
മങ്കട കരിമലയിൽ കണ്ടത് പുലിയെ തന്നെയാകാൻ സാധ്യതയെന്ന് ഉദ്യോഗസ്ഥർ
Local

മങ്കട കരിമലയിൽ കണ്ടത് പുലിയെ തന്നെയാകാൻ സാധ്യതയെന്ന് ഉദ്യോഗസ്ഥർ

Perinthalmanna RadioDate: 13-11-2024മങ്കട: കരിമലയിൽ ടാപ്പിങ് തൊഴിലാളി പുലിയെ കണ്ട സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലം പരിശോധിച്ചു. കാൽപാടുകളും മറ്റും പരിശോധിച്ചതിൽ കണ്ടതു പുലിയെ തന്നെയാകാനാണു സാധ്യതയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണു റബർ ടാപ്പിങ്ങിനിടെ തൊഴിലാളിയായ വലമ്പൂർ സ്വദേശി കലമ്പറമ്പിൽ സൈനുദ്ദീൻ പുലിയെ കണ്ടത്.ജനങ്ങൾ ഭീതി പുലർത്തേണ്ട കാര്യമില്ലെന്നും ഏകദേശം രണ്ടു വർഷമായി പുലിയെ മുള്യാകുർശി, വലമ്പൂർ ഭാഗങ്ങളിൽ കണ്ടു വരുന്നതായും പുലി പൂർണ ആരോഗ്യവാനാണ് എന്നതിനാൽ മനുഷ്യനെ ആക്രമിക്കാൻ സാധ്യത കുറവാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ടാപ്പിങ് തൊഴിലാളികൾ ടോർച്ചും പുലിയെ വിരട്ടി ഓടിക്കുന്നതിനു പടക്കവും കയ്യിൽ കരുതുന്നതു നന്നാവുമെന്ന് അധികൃതർ പറഞ്ഞു. കരുവാരകുണ്ട് ഫോറസ്റ്റ് ഓഫിസർ അരുൺ ദേവും സംഘവുമാണു സംഭവസ്ഥലം സന്ദർശിച്ചത്.സന്ദർശനം സംബന്ധിച്ചു റിപ്പോർട്ട് ജില്ലാ ഫോറസ്...
വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി; പ്രതീക്ഷയോടെ സ്ഥാനാർഥികളും മുന്നണികളും
Local

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി; പ്രതീക്ഷയോടെ സ്ഥാനാർഥികളും മുന്നണികളും

Perinthalmanna RadioDate: 13-11-2024വയനാട്​ ലോക്സഭ മണ്ഡലത്തിലും ചേലക്കര നിയമസഭ മണ്ഡലത്തിലും വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് ​വൈകീട്ട്​ ആറിന് അവസാനിക്കും​​. ഹൈവോൾട്ടേജ്​ പ്രചാരണത്തിനൊടുവിലാണ് വയനാടിലും ചേലക്കരയിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. പൊലീസ്​ സുരക്ഷ സംവിധാനങ്ങളും ശക്​തമാക്കിയിട്ടുണ്ട്​.വയനാട്ടിൽ നിന്ന്​ ലോക്സഭയിലേക്ക്​ പോകാൻ ആഗ്രഹിച്ച്​ പ്രിയങ്ക ഗാന്ധി (യു.ഡി.എഫ്​), സത്യൻ ​മൊകേരി (എൽ.ഡി.എഫ്​), നവ്യ ഹരിദാസ്​ (എൻ.ഡി.എ) എന്നിവരുൾപ്പെടെ 16 പേരുണ്ട്​. പ്രിയങ്ക ഗാന്ധി ഉൾപ്പെടെ 11 പേർ ഇതര സംസ്ഥാനത്തു നിന്നുള്ളവരാണ്​ എന്നതാണ്​ മറ്റൊരു കൗതുകം. വയനാട്ടിൽ 14,71,742 വോട്ടര്‍മാരാണുള്ളത്.ചേലക്കരയിൽ യു.ആർ. പ്രദീപ്​ (എൽ.ഡി.എഫ്​), രമ്യ ഹരിദാസ്​ (യു.ഡി.എഫ്​), കെ. ബാലകൃഷ്ണൻ (എൻ.ഡി.എ) എന്നിവരുൾപ്പെടെ ആറു പേരാണ്​ മത്സരരംഗത്തുള്ളത്​. മണ്ഡലത്തിൽ ആകെ 2.13 ലക്ഷം വോട...