Tag: 131223

സർക്കാർ ആശുപത്രികളിലെ കിടക്കകളുടെ എണ്ണത്തിൽ ജില്ല സംസ്ഥാനത്ത് പത്താം സ്ഥാനത്ത്
Local

സർക്കാർ ആശുപത്രികളിലെ കിടക്കകളുടെ എണ്ണത്തിൽ ജില്ല സംസ്ഥാനത്ത് പത്താം സ്ഥാനത്ത്

Perinthalmanna RadioDate: 13-12-2023പെരിന്തൽമണ്ണ: ജനസംഖ്യയിൽ ഏറെ മുന്നിലുള്ള മലപ്പുറം ജില്ല സർക്കാർ ആശുപത്രികളിലെ കിടക്കകളുടെ എണ്ണത്തിൽ സംസ്ഥാനത്ത് പത്താം സ്ഥാനത്ത്. ജില്ലയിലെ ഡോക്ടർ,രോഗീ അനുപാതവും കുറവാണെന്ന് കേരള പ്ലാനിങ് ബോർഡ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.2022ലെ കണക്കുകൾ പ്രകാരം സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന തിരുവനന്തപുരത്ത് 4718 കിടക്കകൾ ഉള്ളപ്പോൾ മലപ്പുറത്ത് ആകെയുള്ളത് 2103 കിടക്കയാണ്. എറണാകുളം (4518), തൃശൂർ (3477), ആലപ്പുഴ (3424), കണ്ണൂർ (2948) എന്നിവയാണ് 2 മുതൽ 5 വരെ സ്ഥാനങ്ങളിലുള്ളത്. 868 പേർക്ക് ഒരു കിടക്ക എന്ന മികച്ച ശരാശരി സംസ്ഥാന‌ം പുലർത്തുമ്പോൾ, മലപ്പുറത്ത് ഇത് 1615 പേർക്ക് ഒന്ന് എന്ന നിലയിലാണ്.ഒരു താലൂക്ക് ആശുപത്രിക്ക് ഏറ്റവും ചുരുങ്ങിയത് 250 കിടക്കകൾ വേണ്ട സ്ഥാനത്ത് പെരിന്തൽമണ്ണ, നിലമ്പൂർ, തിരൂർ എന്നീ 3 ജില്ലാ ആശുപത...
പെരിന്തല്‍മണ്ണ റവന്യു ഡിവിഷണല്‍ ഓഫീസിന് ഭീഷണിയായ മരക്കൊമ്പുകള്‍ വെട്ടിനീക്കി
Local

പെരിന്തല്‍മണ്ണ റവന്യു ഡിവിഷണല്‍ ഓഫീസിന് ഭീഷണിയായ മരക്കൊമ്പുകള്‍ വെട്ടിനീക്കി

Perinthalmanna RadioDate: 13-12-2023പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ റവന്യു ഡിവിഷണല്‍ ഓഫീസിനും ജീവനക്കാര്‍ക്കും ഭീഷണിയായതും കെട്ടിടത്തിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു തടസമായതുമായ മരക്കൊമ്പുകള്‍ വെട്ടി നീക്കി. ജില്ലാ ട്രോമാ കെയര്‍ പെരിന്തല്‍മണ്ണ സ്റ്റേഷന്‍ യൂണിറ്റ് പ്രവര്‍ത്തകരാണ് ഇവ നീക്കം ചെയ്തത്. സബ് കളക്ടര്‍ ശ്രീധന്യ സുരേഷിന്‍റെ നിര്‍ദേശ പ്രകാരമാണ് ട്രോമാ കെയര്‍ പ്രവര്‍ത്തകര്‍ ദൗത്യം ഏറ്റെടുത്തത്. യൂണിറ്റ് ലീഡര്‍ ഫവാസ് മങ്കട, ഡെപ്യൂട്ടി ലീഡര്‍ ജബ്ബാര്‍ ജൂബിലി എന്നിവരുടെ നേതൃത്വത്തില്‍ താലൂക്ക് സെക്രട്ടറി റഹീസ് കുറ്റീരി, യൂണിറ്റ് പ്രസിഡന്‍റ് ഷഫീദ് പാതായ്ക്കര, സെക്രട്ടറി ഷുഹൈബ് മാട്ടായ, വാഹിദ അബു, ഫൈസല്‍ പാറക്കല്‍മുക്ക്, റെനിന്‍ ഏലംകുളം, ഗിരീഷ് കീഴാറ്റൂര്‍, ഹുസന്‍ കക്കൂത്ത്, ഫാറൂഖ് പൂപ്പലം എന്നിവര്‍ ചേര്‍ന്നാണ് ശിഖരങ്ങള്‍ വെട്ടിനീക്കിയത്.............................................
ലോക്സഭയിൽ വന്‍ സുരക്ഷാ വീഴ്ച; സന്ദര്‍ശക ഗാലറിയില്‍ നിന്ന് രണ്ട് പേര്‍ താഴേക്ക് ചാടി
Local

ലോക്സഭയിൽ വന്‍ സുരക്ഷാ വീഴ്ച; സന്ദര്‍ശക ഗാലറിയില്‍ നിന്ന് രണ്ട് പേര്‍ താഴേക്ക് ചാടി

Perinthalmanna RadioDate: 13-12-2023ന്യൂഡല്‍ഹി: ലോക്സഭയിൽ വന്‍ സുരക്ഷാ വീഴ്ച. ലോക്‌സഭാ നടപടികള്‍ നടക്കുന്നതിനിടെ രണ്ടു പേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടി. മഞ്ഞനിറത്തിലൂള്ള സ്പ്രേ പ്രയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ എം.പിമാരും സെക്യൂരിറ്റി ജീവനക്കാരും ചേർന്നാണ് പിടികൂടിയത്. ഇതോടെ സഭാ നടപടികള്‍ രണ്ടുവരെ നിര്‍ത്തിവെച്ചിരുന്നെങ്കിലും വീണ്ടും പുനരാരംഭിച്ചു.ഭരണപക്ഷ എം.പിമാരുടെ കസേരകളിലേക്കാണ് ചാടിയത്. ഖലിസ്താൻ വാദികളാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഉത്തർപ്രദേശ് സ്വദേശികളായ അൻമോം, നീലം എന്നീപേരുകളിലുള്ള രണ്ടുപേരാണ് പിടിയിലായത്. ഇതിനിടെ പാർലമെൻറിന് പുറത്തും കളർബോംബ് പ്രയോഗിച്ച രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.എം.പിമാരെല്ലാം സുരക്ഷിതരാണ്. എന്നാൽ, വൻ സുരക്ഷാപരിശോധന നിലനിൽക്കുന്ന പാർലമെൻറിന് അകത്തേക്ക് കളർ സ്പ്രേയുമായി എങ്ങനെ എത്തിയെന്ന ചോദ്യമാണ് നിലനിൽക്കുന്ന...
പെരിന്തൽമണ്ണ നഗരസഭ വീണ്ടും പാഴ് വസ്തുക്കൾ ശേഖരിക്കും
Local

പെരിന്തൽമണ്ണ നഗരസഭ വീണ്ടും പാഴ് വസ്തുക്കൾ ശേഖരിക്കും

Perinthalmanna RadioDate: 13-12-2023പെരിന്തല്‍മണ്ണ: വീടുകളിലും കടകളിലും പരിസര പ്രദേശങ്ങളിലുമുള്ള ഉപയോഗ ശൂന്യമായ വസ്തുക്കള്‍ വാര്‍ഡുകളില്‍ നിന്ന് ശേഖരിച്ച്‌ നീക്കം ചെയ്യുന്ന രണ്ടാംഘട്ട പാഴ് വസ്തു ശേഖരണത്തിന് നഗരസഭ ഒരുങ്ങുന്നു.ഉപയോഗിക്കാനാവാത്ത ചെരിപ്പ്, തുകല്‍, ബാഗ്, ഇലക്‌ട്രോണിക് വസ്തുക്കള്‍, തുണികള്‍, കുപ്പികള്‍ മറ്റ് വസ്തുക്കള്‍ തുടങ്ങിയവയാണ് ശേഖരിക്കുന്നത്. ഇതിന് വീട്ടുകാര്‍ നഗരസഭക്ക് തൂക്കം കണക്കാക്കി പണം നല്‍കണം.കിലോക്ക് 10 രൂപയാണ് നഗരസഭ കണക്കാക്കിയ ഫീസ്. ഒന്നുമുതല്‍ 17 വരെ വാര്‍ഡുകളില്‍ നിന്ന് 16നും 17 മുതല്‍ 34 വരെയുള്ള വാര്‍ഡുകളിലേത് 17നും കടകളില്‍ നിന്നുള്ളവ 23നും ശേഖരിക്കും. കിലോക്ക് 10 രൂപ നിരക്കില്‍ ശേഖരണ കേന്ദ്രത്തില്‍ ഫീസ് നല്‍കണം.വീടുകളിലും കടകളിലുമായുള്ള പാഴ് വസ്തുക്കള്‍ നീക്കുന്നതിലൂടെ വൃത്തിയായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് ശേഖരണം നടത്തുന്നത്....
ആധാർ കാർഡ് പുതുക്കൽ മാർച്ച് 14 വരെ സൗജന്യം
Local

ആധാർ കാർഡ് പുതുക്കൽ മാർച്ച് 14 വരെ സൗജന്യം

Perinthalmanna RadioDate: 13-12-2023ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി. 2024 മാര്‍ച്ച് 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം.ഡിസംബര്‍ 14 ആയിരുന്നു നേരത്തെ പറഞ്ഞിരുന്ന സമയ പരിധി. സമയ പരിധി അവസാനിക്കാറായതോടെ അക്ഷയ കേന്ദ്രങ്ങളിലും മറ്റും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. തിയ്യതി നീട്ടിയ സാഹചര്യത്തില്‍ തിരക്കു കൂട്ടേണ്ടതില്ല.സൗജന്യമായി ആധാര്‍ പുതുക്കാന്‍ കഴിയുക  myAadhaar പോർട്ടൽ വഴി മാത്രമാണ്. ആധാർ കേന്ദ്രത്തിൽ എത്തി പുതുക്കാൻ 50 രൂപ ഫീസ് നല്‍കണം. പേര്, ജനന തിയ്യതി, വിലാസം മുതലായ വിവരങ്ങളാണ് ഓൺലൈൻ ആയി തിരുത്താൻ സാധിക്കുക. ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെങ്കിൽ ആധാർ കേന്ദ്രങ്ങളിൽ പോകണം.https://chat.whatsapp.com/Dh50VB5MWGy5FkMpa4yo0910 വര്‍ഷത്തില്‍ ഒരിക്കലെ...
പെരിന്തൽമണ്ണയിലെ വനിത വിശ്രമകേന്ദ്രം തുറന്നു പ്രവര്‍ത്തിപ്പിക്കും
Local

പെരിന്തൽമണ്ണയിലെ വനിത വിശ്രമകേന്ദ്രം തുറന്നു പ്രവര്‍ത്തിപ്പിക്കും

Perinthalmanna RadioDate: 13-12-2023പെരിന്തല്‍മണ്ണ: ഒരു കോടി ചെലവിട്ട് നഗരമധ്യത്തില്‍ നഗരസഭ 2020ല്‍ നിര്‍മിച്ച വനിത വിശ്രമ കേന്ദ്രം പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കും. യാത്രക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിശ്രമ കേന്ദ്രമെന്ന നിലയിലാണിത് നിര്‍മിച്ചത്. നേരേത്ത തുറന്ന് പ്രവര്‍ത്തിപ്പിക്കാൻ നല്‍കിയെങ്കിലും പ്രവര്‍ത്തന നഷ്ടം മൂലമാണ് മുമ്പ് കരാറെടുത്തയാള്‍ ഉപേക്ഷിച്ചു പോയത്.സ്ത്രീകളുടെയും പുരുഷന്മാരുടെയും കംഫര്‍ട്ട് സ്റ്റേഷന്‍, കഫറ്റീരിയ, വനിത വിശ്രമകേന്ദ്രം എന്നിവ ഒരു വര്‍ഷത്തേക്ക് നടത്താന്‍ 26ാം വാര്‍ഡിലെ തേജസ് അയല്‍ക്കൂട്ടാംഗവുമായി കരാറുണ്ടാക്കി. പുതിയ വ്യവസ്ഥ പ്രകാരം യൂസര്‍ ഫീയുടെ 22 ശതമാനമെന്നത് ഒഴിവാക്കി വര്‍ഷം 3,78,000 രൂപ മൂന്ന് തുല്യ ഗഡുക്കളായി അടക്കാമെന്ന വ്യവസ്ഥയിലാണ് കരാര്‍ വെക്കുന്നതെന്നും അറിയിച്ചു................................................കൂടുതൽ വാ...