Tag: 140125

കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റ്
Local

കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റ്

Perinthalmanna RadioDate: 14-01-2025ഒന്നാം സെമി ഫൈനൽ (രണ്ടാം  പാദം)ഇന്നത്തെ മത്സര ഫലം:-ഫിഫാ മഞ്ചേരി-1⃣റിയൽ എഫ്.സി തെന്നല-0⃣--------------------------------------------നാളെ രണ്ടാം സെമി ഫൈനൽ (രണ്ടാം  പാദം)--------------------------------------------▪️അഭിലാഷ് എഫ്.സി കുപ്പൂത്ത്                   ▪️സൂപ്പർ സ്റ്റുഡിയോ മലപ്പുറം...............................................കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റിന്റെ കൂടുതൽ വാർത്തകളും മത്സര ഫലങ്ങളും വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/G1EZoPPO7BGKJcREbdUair---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
എഐ ക്യാമറ കണ്ണില്‍ കുടുങ്ങിയതില്‍ ഏറെയും ഹെല്‍മെറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാര
Local

എഐ ക്യാമറ കണ്ണില്‍ കുടുങ്ങിയതില്‍ ഏറെയും ഹെല്‍മെറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാര

Perinthalmanna RadioDate: 14-01-2025സംസ്ഥാനത്തെ പ്രധാന പാതകളില്‍ എഐ ക്യാമറകള്‍ സ്ഥാപിച്ച്‌ രണ്ട് വര്‍ഷത്തോട് അടുക്കുമ്പോള്‍ ഇതു വരെ പിഴ ചുമത്തിയത് 500 കോടിയിലധികം രൂപയെന്ന് വിവരം.ഏറ്റവും കൂടുതല്‍ പിഴ ചുമത്തപ്പെട്ടത് ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിച്ചവര്‍ക്കാണ്. 2023 ജൂണ്‍ 5 മുതലാണ് സംസ്ഥാനത്ത് എഐ ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങിയത്. ക്യാമറകള്‍ സ്ഥാപിച്ച്‌ 18 മാസം പൂര്‍ത്തിയാകുമ്ബോഴാണ് പിഴ ചുമത്തിയ തുക 500 കോടിയിലേറെയായത്. 565 കോടി രൂപയുടെ പിഴ ചുമത്തിയെങ്കിലും 100 കോടി രൂപയില്‍ താഴെയാണ് പിഴ തുകയായി പിരിഞ്ഞ് കിട്ടിയതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.2024 നവംബര്‍ 30 വരെയുള്ള കണക്ക് പ്രകാരം 565 കോടി 16 ലക്ഷത്തിലധികം രൂപയാണ് പിഴ ചുമത്തിയത്. 86 ലക്ഷത്തി 78000 നിയമ ലംഘനങ്ങള്‍ ഈ കാലയളവില്‍ കണ്ടെത്തി. സംസ്ഥാനത്ത് സ്ഥാപിച്ച 726 എഐ ക്യാമറകളില്‍ 661 ക്യാമറകളാണ് നിലവില...
ആലിപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് വീൽചെയർ നൽകി
Local

ആലിപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് വീൽചെയർ നൽകി

Perinthalmanna RadioDate: 14-01-2025This News Sponsored byഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 100% പഞ്ഞിക്കിടകൾ നിർമ്മിച്ചു നൽകുന്നുകൂടുതൽ ഓഫറുകൾക്ക് ഇന്ന് തന്നെ സന്ദർശിക്കുക...
കരിപ്പൂർ റൺവേ വികസനം ദ്രുതഗതിയിൽ പുരോഗമിക്കുന്നു
Local

കരിപ്പൂർ റൺവേ വികസനം ദ്രുതഗതിയിൽ പുരോഗമിക്കുന്നു

Perinthalmanna RadioDate: 14-01-2025കൊണ്ടോട്ടി : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവള റൺവേ വികസന പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. നില വിലുള്ള റൺവേയോട് ചേർന്ന് രണ്ടറ്റത്തും മണ്ണിട്ട് ഉയർത്തി റിസ നിർമിക്കുന്നതിനായാണ് റൺവേ നീളം കൂട്ടുന്നത്. റൺവേയുടെ രണ്ടറ്റത്തുമായി റിസ 90 മീറ്ററിൽനിന്ന് 250 മീറ്റർ നീളം കൂട്ടുന്നതിനാണ് റൺവേ നീളം കൂട്ടുന്നത്. നെടിയിരുപ്പ്, പള്ളിക്കൽ വില്ലേജുകളിൽ നിന്നായി 12.5 ഏക്കർ ഭൂമിയാണ് ഇതിനു വേണ്ടി ഏറ്റെടുത്തത്.ഒരാഴ്‌ച മുമ്പാണ് വികസന പ്രവൃത്തികളുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. തുടർന്ന് രാപ്പകലില്ലാതെ പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒരു ദിവസം തന്നെ നൂറിലധികം ടോറസ് ലോറികളിലായി മണ്ണ് എത്തിക്കുന്നുണ്ട്. എത്തിക്കുന്ന മണ്ണ് നികത്തുന്നതിനായി ഒന്നിലധികം കൂറ്റൻ റോളറുകൾ പ്രവൃത്തിക്കുന്നുണ്ട് .റൺവേ നീളം കൂട്ടുന്നതിന് 35 ലക്ഷത്തിലധികം ക്യുബിക് മണ്ണാണ് ആവശ്യം. മണ്ണെടുക...
ആർസി ബുക്കുകൾ കിട്ടാൻ മാസങ്ങളുടെ കാത്തിരിപ്പ്; അച്ചടിക്കാതെ കെട്ടിക്കിടക്കുന്നത് 6 ലക്ഷത്തിലേറെ
Other

ആർസി ബുക്കുകൾ കിട്ടാൻ മാസങ്ങളുടെ കാത്തിരിപ്പ്; അച്ചടിക്കാതെ കെട്ടിക്കിടക്കുന്നത് 6 ലക്ഷത്തിലേറെ

Perinthalmanna RadioDate: 14-01-2025പുതിയവാഹനം വാങ്ങിയാലും സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങിയാലും സ്വന്തം പേരിലാക്കി രജിസ്റ്റർ ചെയ്ത് (ആർ.സി. ബുക്ക്) കിട്ടണമെങ്കിൽ ഇപ്പോൾ മാസങ്ങളുടെ കാത്തിരിപ്പുവേണം. ആർ.സി. ബുക്ക് കിട്ടാനുള്ള കാല താമസം വാഹന വിപണിയെ ആകെ മന്ദഗതിയിലാക്കുകയാണ്. വാഹനങ്ങൾ കൈമാറ്റം ചെയ്യാനോ വാഹനം ഈടായിവെച്ച് വായ്പയെടുക്കാനോപോലും സാധിക്കാതെ വലയുകയാണ് സംസ്ഥാനത്തെ വാഹന ഡീലർമാരും ഉപഭോക്താക്കളുമെല്ലാം.ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിനാണ് (ഐ.ടി.ഐ.) ആർ.സി. ബുക്ക് അച്ചടിക്ക് കരാർ നൽകിയിരിക്കുന്നത്. എന്നാൽ, ഏജൻസിക്ക് സർക്കാർ നൽകാനുള്ള തുകയിൽ വലിയ കുടിശ്ശിക വന്നതോടെയാണ് അച്ചടി പ്രതിസന്ധിയിലായത്. അച്ചടിമുടക്കം പതിവായതോടെ ആർ.സി. ബുക്കുകൾ കൈയിൽക്കിട്ടാൻ മാസങ്ങളുടെ കാത്തിരിപ്പുമായി. ഇപ്പോൾ ആറുമുതൽ എട്ടുമാസംവരെ കാത്തിരിക്കേണ്ട അവസ്ഥയാണെന്ന് കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾസ് ഡീലേഴ്സ് ആൻഡ് ബ്ര...
രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി നിലമ്പൂർ
Local

രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി നിലമ്പൂർ

Perinthalmanna RadioDate: 14-01-2025നിലമ്പൂർ:പി.വി. അൻവർ എം.എൽ.എ. സ്ഥാനം രാജി വെച്ചതോടെ നിലമ്പൂർ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി. താൻ മത്സരിക്കുന്നില്ലെന്നും യു.ഡി.എഫിനൊപ്പമാണെന്നും അൻവർ പ്രഖ്യാപിച്ചെങ്കിലും അത് ഇരുതല മൂർച്ചയുള്ള വാളാണെന്ന് എല്ലാവർക്കുമറിയാം. പ്രത്യേകിച്ച് ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയിയുടെ പേര് സ്ഥാനാർഥിയായി നിർദേശിക്കുകകൂടി ചെയ്തതോടെ വലിയ ചർച്ചകൾക്കാണ് അൻവർ വാതിൽ തുറന്നിട്ടത്.ഷൗക്കത്തോ ജോയിയോകെ.പി.സി.സി. ജനറൽസെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയി എന്നിവരാണ് യു.ഡി.എഫ്. പട്ടികയിൽ മുന്നിൽ. ജോയിക്ക്‌ നൽകുന്ന നിരുപാധിക പിന്തുണ ഷൗക്കത്തിനുണ്ടാകില്ലെന്ന് അൻവർ പ്രഖ്യാപിക്കുകകൂടി ചെയ്തു. നിലമ്പൂരിൽ യു.ഡി.എഫിന്റെ പരിഗണനയിലുള്ളൊരാൾ ഷൗക്കത്താണ്. സീറ്റ് ഉറപ്പാണെന്ന് മുതിർന്ന നേതാക്കളിൽനിന്ന് വാഗ്‌ദാനവും ഷൗക്കത്തിനു ലഭിച്ചിരുന്നു....
ഭിന്നശേഷിക്കാർക്ക് പ്രിവിലേജ് കാർഡ് നൽകി പെരിന്തൽമണ്ണ നഗരസഭ
Local

ഭിന്നശേഷിക്കാർക്ക് പ്രിവിലേജ് കാർഡ് നൽകി പെരിന്തൽമണ്ണ നഗരസഭ

Perinthalmanna RadioDate: 14-01-2025പെരിന്തൽമണ്ണ:  ഭിന്നശേഷി വിഭാഗക്കാർക്ക് പ്രിവിലേജ് കാർഡ് നൽകി പെരിന്തൽമണ്ണ നഗരസഭ. മന്ത്രി ഡോ.ആർ.ബിന്ദു, സാന്ത്വനം കോ ഓർഡിനേറ്റർ സലീം കിഴിശ്ശേരിക്ക് കാർഡ് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. നഗരസഭാധ്യക്ഷൻ പി. ഷാജി, കേരള സംസ്ഥാന ഭിന്നശേഷി കോർപറേഷൻ ചെയർപഴ്സൺ എം.വി.ജയഡാളി, വി.രമേശൻ, സ്ഥിരസമിതി അധ്യക്ഷൻ മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ എന്നിവർ പ്രസംഗിച്ചു.സർക്കാർ, അർധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, ആശുപത്രികൾ, വിനോദകേന്ദ്രങ്ങൾ തുടങ്ങി വിവിധ സ്ഥലങ്ങളിൽ 40 ശതമാനത്തിന് മുകളിലുള്ള ഭിന്നശേഷിക്കാർക്ക് നഗരസഭ നേരത്തെ മുൻഗണന നൽകിയിട്ടുണ്ട്. പ്രിവിലേജ് കാർഡ് ലഭ്യമാകുന്നതോടെ നിലവിലെ മുൻഗണനകൾ ലഭിക്കുന്നതിനും കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും സാധിക്കും.ഭിന്നശേഷി സൗഹൃദ നഗരസഭയായ പെരിന്തൽമണ്ണയിൽ ഭിന്നശേഷിക്കാർക്ക് വിശ്രമ സൗകര്യമൊരുക്കുന്നതിന് പെയിൻ ആൻഡ് പാലിയേറ്റീ...