Tag: 140224

ഗ്രീൻഫീല്‍ഡ് പാതയില്‍ വരുന്നത് 48 അടിപ്പാതകളും 2 മേല്‍പാലങ്ങളും
Local

ഗ്രീൻഫീല്‍ഡ് പാതയില്‍ വരുന്നത് 48 അടിപ്പാതകളും 2 മേല്‍പാലങ്ങളും

Perinthalmanna RadioDate: 14-02-2024പാലക്കാട്- കോഴിക്കോട് ഗ്രീൻഫീല്‍ഡ് പാതയില്‍ വരുന്നത് 48 അടിപ്പാതകളും രണ്ട് റെയില്‍വേ മേല്‍പാലങ്ങളും. ദേശീയപാത സാങ്കേതിക വിഭാഗം ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കിയതാണ് ഇക്കാര്യം. ഗതാഗത തടസ്സമില്ലാതെ ചരക്ക് വാഹനങ്ങള്‍ക്ക് 100 കിലോമീറ്റർ വേഗതയില്‍ സഞ്ചരിക്കാൻ പാകത്തില്‍ പാലക്കാട് ജില്ലയിലെ മരുതറോഡ് മുതല്‍ കോഴിക്കോട് ഒളവണ്ണ വരെ വ്യാപിച്ച്‌ കിടക്കുന്ന 121 മീറ്റർ പാതയാണിത്. കോഴിക്കോടിനും പാലക്കാടിനും ഇടയില്‍ പരമാവധി യാത്ര സമയം രണ്ട് മണിക്കൂറായി കുറക്കാൻ പറ്റുമെന്ന സവിശേഷതയുണ്ട്. റോഡ് നിർമാണത്തിനായി 58,400 മെട്രിക് ടണ്‍ മണ്ണാണ് ഉപയോഗിക്കുക. ഏകദേശം 1,22,470 മരങ്ങള്‍ പദ്ധതി പ്രദേശത്ത് നിന്ന് വെട്ടിമാറ്റും. ഗ്രീൻഫീല്‍ഡ് പാത വരുന്നത് വഴി ചെന്നൈ-കോഴിക്കോട് വ്യവസായ ഇടനാഴിക്ക് ബദലാവും. 37,130 മെട്രിക് ടണ്‍ സ്റ്റീലും 1,060,610 മെട്രിക് ടണ്‍ മണലും നിർമാണത്തിന് വേണം....
ഫെബ്രുവരി 16ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകൾ
Local

ഫെബ്രുവരി 16ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകൾ

Perinthalmanna RadioDate: 14-02-2024കേന്ദ്ര സർക്കാരിൻ്റെ നയങ്ങൾക്കെതിരെ 16-ന് (വെള്ളിയാഴ്ച) ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് വിവിധ കർഷക തൊഴിലാളി സംഘടനകൾ. ബന്ദ് ആചരിക്കുമെന്ന് കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് വ്യക്തമാക്കി. സംയുക്ത കിസാൻ മോർച്ച അടക്കമുള്ള സംഘടനകൾ ബന്ദിൻറെ ഭാഗമാകും. വ്യാപാരികളും, വിള കയറ്റുമതി ചെയ്യുന്നവരും അടക്കം ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ കടയുടമകളും അന്നേ ദിവസം സ്ഥാപനങ്ങൾ അടച്ചിടണമെന്ന് രാകേഷ് ടികായത്ത് വ്യക്തമാക്കി.രാവിലെ 6 മുതൽ വൈകീട്ട് 4 വരെയാണ് ബന്ദ്. രാജ്യത്തെ എല്ലാ ദേശിയ പാതകളും നാല് മണിക്കൂർ നേരം അടച്ചിടണമെന്ന് സംയുക്ത കിസാൻ മോർച്ച നാഷണൽ കോർഡിനേഷൻ കമ്മിറ്റി അംഗം ഡോ.ദർശൻപാൽ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. ഉച്ചക്ക് 12 മുതൽ 4 വരെ കർഷകർ പ്രകടനങ്ങൾ നടത്തും. തൊഴിലുറപ്പ് പണിക്കാർ, കർഷക തൊഴിലാളികൾ, വിവിധ ഗ്രാമീണ തൊഴിലാളികൾ എന്നിവർ അന്ന് ...
ജില്ലയിൽ തീപിടിത്തം വർദ്ധിക്കുന്നു; ഈ വർഷം ഇതുവരെ 148 കേസുകൾ
Local

ജില്ലയിൽ തീപിടിത്തം വർദ്ധിക്കുന്നു; ഈ വർഷം ഇതുവരെ 148 കേസുകൾ

Perinthalmanna RadioDate: 14-02-2024മലപ്പുറം: ജില്ലയിൽ ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത് 148 തീപിടിത്ത കേസുകൾ. മലപ്പുറം സ്റ്റേഷൻ പരിധിയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 30 കേസുകൾ. അഞ്ച് കേസുകൾ വീതം റിപ്പോർട്ട് ചെയ്ത താനൂരും നിലമ്പൂരുമാണ് പിന്നിൽ.ചപ്പു ചവറുകൾ അലക്ഷ്യമായി കൂട്ടിയിട്ട് കത്തിക്കുന്നതും സിഗരറ്റ് കുറ്റിയും അണയാത്ത തീക്കൊള്ളിയും അലക്ഷ്യമായി വലിച്ചെറിയുന്നതുമാണ് തീപിടിത്തം ഉണ്ടാകാനുള്ള പ്രധാന കാരണം. ഉണങ്ങിയിരിക്കുന്ന പുല്ലുകളിലേക്ക് ചെറിയ തീപ്പൊരി വീണാൽ ചെറിയ കാറ്റ് വീശിയാൽ പോലും പടർന്ന് പിടിക്കും. റോഡിനരികിലും മറ്റുമുണ്ടാകുന്ന തീപിടിത്തം വരണ്ട കാലാവസ്ഥയിൽ വലിയ ദുരന്തത്തിലേക്ക് നയിക്കാനിടയുണ്ടെന്ന് അഗ്നിശമന സേന മുന്നറിയിപ്പേകുന്നു.വേനൽ കടുത്തതോടെ ജില്ലയിൽ ജലസ്രോതസസ്സുകൾ വറ്റുന്നത് ഫയർഫോഴ്സിന് മുന്നിലെ മറ്റൊരു വെല്ലുവിളിയാണ്. തീയണയ്ക്കാൻ വലിയതോതിൽ വെള്ളം ആവശ്യമായി ...
അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഓട്ടോക്ക് അമിതനിരക്ക് ഈടാക്കുന്നതായി പരാതി
Local

അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഓട്ടോക്ക് അമിതനിരക്ക് ഈടാക്കുന്നതായി പരാതി

Perinthalmanna RadioDate: 14-02-2024പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് ഓട്ടോറിക്ഷക്ക് അമിത നിരക്ക് ഈടാക്കുന്നതായി പരാതി. അങ്ങാടിപ്പുറത്തെ ഓട്ടോ ജീവനക്കാരനെതിരെ നിലമ്പൂർ സ്വദേശി മങ്ങാട്ടുതൊടി സുരേഷ് പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കി. മൂന്നര കി.മീറ്റർ സർവിസിന് നിർണയിക്കപ്പെട്ട ചാർജ് 86 രൂപയാണെന്നും 90 രൂപ വരെ യാത്രക്കാർ നല്‍കാറുണ്ടെന്നും ഈ സ്ഥാനത്ത് 120 രൂപ ചോദിച്ചു വാങ്ങുകയാണെന്നും കാണിച്ചാണ് പരാതി നല്‍കിയത്. ഓട്ടോ ഡ്രൈവർക്ക് പൊലീസ് പിഴ ചുമത്തി.റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ഓട്ടോ സർവിസിന് അമിത ചാർജ് ഈടാക്കുന്നതായി കാണിച്ച്‌ ഗതാഗത വകുപ്പിനും മന്ത്രിക്കും പരാതി നല്‍കി. ഇ.എസ്.ഐ ആനുകൂല്യമുള്ള കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളും ബന്ധുക്കളായ വയോധികരും പെരിന്തല്‍മണ്ണ ടൗണിലെ സ്വകാര്യ ആശുപത്രികളില്‍ എത്തുമ്പോഴാണ് പലപ്പോഴും ഇത്തരത്തില്...
എരവിമംഗലം ആരോഗ്യ കേന്ദ്രത്തിൽ ശിശുരോഗ വിഭാഗം ഒ.പി ആരംഭിച്ചു
Local

എരവിമംഗലം ആരോഗ്യ കേന്ദ്രത്തിൽ ശിശുരോഗ വിഭാഗം ഒ.പി ആരംഭിച്ചു

Perinthalmanna RadioDate: 14-02-2024പെരിന്തൽമണ്ണ : നഗരസഭയുടെ എരവിമംഗലം അർബൻ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ശിശുരോഗ വിഭാഗം ഒ.പി ആരംഭിച്ചു. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് കുട്ടികളുടെ ഡോക്ടറുടെ സേവനം രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരു മണി വരെ ലഭ്യമാവുക. പീഡിയാട്രിക് ഒ.പി ഉദ്ഘാടനം നഗരസഭ ചെയർമാൻ പി. ഷാജി നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൻ അമ്പിളി മനോജ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഷെർലിജ സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൻ അഡ്വ. ഷാൻസി, കൗൺസിലർമാരായ പത്തത്ത് ആരിഫ്, കെ. സി. ഷാഹുൽ ഹമീദ്, സരോജ, മെഡിക്കൽ ഓഫിസർ ഷിറിൻ, ഡോ. കെ.പി. മിഷ, നഗരസഭ സെക്രട്ടറി ജി. മിത്രൻ എന്നിവർ സംസാരിച്ചു. ജില്ല ആശുപത്രി പി. ആർ.ഒ ചാന്ദിനി നന്ദി പറഞ്ഞു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശ...
116 തവണ രക്തം നൽകിയ അബ്ദുൾ അസീസിനെ ആദരിച്ചു
Local

116 തവണ രക്തം നൽകിയ അബ്ദുൾ അസീസിനെ ആദരിച്ചു

Perinthalmanna RadioDate: 14-02-2024പെരിന്തൽമണ്ണ : അൻപതു വയസ്സിനുള്ളിൽ 116 തവണ രക്തദാനം നടത്തി ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ രക്തദാനം നടത്തിയ വ്യക്തിക്കുള്ള ടാലന്റ് റെക്കോഡ്‌ ബുക്കിന്റെ നാഷണൽ റെക്കോഡ്‌ നേടിയ സാമൂഹിക പ്രവർത്തകൻ അബ്ദുൾ അസീസ് കണ്ണംതൊടിയെ ആദരിച്ചു. പെരിന്തൽമണ്ണ നഗരസഭയുടെ സാന്ത്വനം സപ്തദിന ക്യാമ്പിൽ വെച്ച് ഓൾ ഗിന്നസ് വേൾഡ് റെക്കോഡ്‌ ഓൾഡ് ഈസ് കേരളയുടെ സംസ്ഥാന ടാലന്റ് അജൂഡിറ്ററായ സത്താർ ആദൂർ, അബ്ദുൾ അസീസിന് അവാർഡ് സമ്മാനിച്ചു. പൂപ്പലം സ്വദേശിയും എ നെഗറ്റീവ് ഗ്രൂപ്പുകാരനുമായ അബ്ദുൾ അസീസ് 18-ാം വയസ്സിലാണ് രക്തം നൽകൽ തുടങ്ങിയത്. 2023 ഒക്ടോബർ 26-നുള്ളിലെ കണക്കു പ്രകാരമാണ് അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടത്. ജനുവരി 25-ന് 117-ാം തവണയും നൽകി. ടാലന്റ് ഒഫീഷ്യൽ ഡോ. വിന്നർ ഷെരീഫ്, നഗരസഭാധ്യക്ഷൻ പി. ഷാജി, സംസ്ഥാന ഭക്ഷ്യകമ്മിഷൻ അംഗം വി. രമേശൻ, എ. നസീറ, കെ. ഉണ്ണിക്കൃഷ്ണൻ, വി. ശശികുമാർ, കെ....