Tag: 140226

കേരളത്തിൻ്റെ ആരോഗ്യരംഗം മാതൃകാപരമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ<br>
Local

കേരളത്തിൻ്റെ ആരോഗ്യരംഗം മാതൃകാപരമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ

Perinthalmanna RadioDate: 14-02-2026 പെരിന്തൽമണ്ണ: സ്വകാര്യ ആശുപത്രികളെ ആഗോള ഭീമന്മാർ കയ്യടക്കുന്ന സാഹചര്യത്തിൽ സാധാരണക്കാരന് മികച്ച ചികിത്സ ലഭ്യമാക്കുന്ന തരത്തിൽ ആരോഗ്യ രംഗമാകെ മാതൃകാ പരമായ രീതിയിൽ സർക്കാർ മാറ്റിയെടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരിന്തൽമണ്ണയിൽ ഇ.എം.എസ് സ്മാരക സഹകരണ ആശുപത്രിയിലെ രജത ജൂബിലി കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നവജാത ശിശു മരണ നിരക്ക് സംസ്ഥാനത്ത് 5% എന്ന നിലയിലേക്ക് നമ്മൾ മാറ്റിയെടുത്തു. അമേരിക്കയിൽ ഇത് 5.6% ആണെന്നറിയുമ്പോഴാണ് കേരളത്തിൻറെ നേട്ടം നമുക്ക് ബോധ്യപ്പെടുക. പണമില്ലാത്തതിന്റെ പേരിൽ ആർക്കും ചികിത്സ ലഭിക്കാതിരിക്കാൻ പാടില്ല എന്നതാണ് സർക്കാരിൻറെ നയം. കേരളത്തിൻ്റെ ആരോഗ്യരംഗത്ത് സഹകരണ ആശുപത്രികളുടെ പ്രവർത്തനവും മാതൃകാപരമാണ്. സഹകരണ മേഖലയിൽ വലിയൊരു പ്രസ്ഥാനമായി പെരിന്തൽമണ്ണ ഇ.എം. എസ് സ്മാരക സഹകരണ ആശുപത്രി മാറിയെന്നും മുഖ്യമന്...
വെയിൽ കടുത്തു; സംസ്ഥാനത്ത് ജോലിസമയം പുനഃക്രമീകരിച്ചു<br>
Local

വെയിൽ കടുത്തു; സംസ്ഥാനത്ത് ജോലിസമയം പുനഃക്രമീകരിച്ചു

Perinthalmanna RadioDate: 14-02-2026 പകൽ താപനില ക്രമാതീതമായി ഉയർന്നതോടെ സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയുള്ള സമയത്തിനുള്ളിൽ ജോലിസമയം എട്ട് മണിക്കൂറായി നിജപ്പെടുത്തി തൊഴിൽവകുപ്പ് ഉത്തരവിറക്കി.മേയ് 20 വരെയാണ് ക്രമീകരണം. ഉച്ചക്ക് 12 മുതൽ വൈകിട്ട് മൂന്ന് വരെ വിശ്രമം അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചക്ക് ശേഷമുള്ളത് മൂന്നിന് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിച്ചു.സമുദ്രനിരപ്പിൽനിന്ന് 3,000 അടിയിൽ കൂടുതൽ ഉയരമുള്ളതും സൂര്യാഘാതത്തിന് സാധ്യതയില്ലാത്തതുമായ മേഖലകളെ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.c...
കോട്ടക്കുന്നില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഫുഡ് സ്ട്രീറ്റ് ഉദ്ഘാടനം ഇന്ന്<br>
Local

കോട്ടക്കുന്നില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഫുഡ് സ്ട്രീറ്റ് ഉദ്ഘാടനം ഇന്ന്

Perinthalmanna RadioDate: 14-02-2026 മലപ്പുറം: കോട്ടക്കുന്നില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഫുഡ് സ്ട്രീറ്റ് ഇന്ന് ശനിയാഴ്ച (ഫെബ്രുവരി 14) വൈകിട്ട് നാലിന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിക്കും. ഇ.ടി മുഹമ്മദ് ബഷീര്‍ എം പി മുഖ്യാതിഥായാവും. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ. വി റിനിഷ റഫീഖ്, കൗണ്‍സിലര്‍ നജ്മ സബീര്‍ പി എസ് എ, എഫ് എസ് എസ് എ ഐ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എന്‍ ധന്യ, ഡി.എം.ഒ  ഡോ. ടി.കെ ജയന്തി, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍ അനൂപ് എന്നിവര്‍ പങ്കെടുക്കും.മലബാര്‍ മേഖലയിലെ ഭക്ഷ്യ ടൂറിസം മേഖലക്ക് പുതുജീവന്‍ നല്‍കുന്നതിനും പ്രാദേശിക സംരംഭകര്‍ക്കും സേവന ജീവനക്കാര്‍ക്കും നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ പദ്ധതി വഴിയൊരുക്കു...
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ ഹിയറിങ്ങിനുളള സമയം ഇന്ന് അവസാനിക്കും<br>
Local

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ ഹിയറിങ്ങിനുളള സമയം ഇന്ന് അവസാനിക്കും

Perinthalmanna RadioDate: 14-02-2026 തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ ഹിയറിങ്ങിനുളള സമയം ഇന്ന് അവസാനിക്കും. ഇന്നലെ വരെ 122 നിയോജക മണ്ഡലങ്ങളിലാണ് ഹിയറിങ് പൂര്‍ത്തിയായത്. എല്ലാവരുടെയും ഹിയറിങ് നടത്തി വോട്ടര്‍ പട്ടിക പരിഷ്കരിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഹിയറിങ്ങിലൂടെ 39,297 പേരാണ് വോട്ടര്‍ പട്ടികയിൽ നിന്ന് പുറത്തായത്. ഇതിൽ 33,450 പേര്‍ താമസം മാറിയവരും 1,630 പേര്‍ വിദേശ പൗരത്വം സ്വീകരിച്ചവരുമാണ്. 4,217 പേര്‍ എന്യൂമറേഷൻ കാലഘട്ടത്തിൽ മരിച്ചവരാണ്. ഈ മാസം 21നാണ് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്ര...