Tag: 140326

മേലാറ്റൂർ മിനി എം.സി.എഫിലെ മാലിന്യം ഒടുവിൽ നീക്കി<br>
Local

മേലാറ്റൂർ മിനി എം.സി.എഫിലെ മാലിന്യം ഒടുവിൽ നീക്കി

Perinthalmanna RadioDate: 14-03-2026 മേലാറ്റൂർ: എൽ.പി. സ്‌കൂളിനു സമീപം പാതയോരത്തെ മിനി എം.സി.എഫിൽ മാസങ്ങളായി കെട്ടിക്കിടന്നിരുന്ന അജൈവമാലിന്യം നീക്കം ചെയ്തു. വെള്ളിയാഴ്‌ച രാവിലെയാണ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദേശ പ്രകാരം ഹരിതകർമ സേനാംഗങ്ങളെത്തി മാലിന്യം നീക്കിയത്. വള്ളിപ്പടർപ്പുകൾ പടർന്നുകയറിയ മിനി എം.സി.എഫും പരിസരവും വൃത്തിയാക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ ഉൾപ്പെടെയുള്ള നിരവധി യാത്രക്കാർ കാൽനടയായി പോകുന്ന പാതയോരത്താണ് മിനി എം.സി.എഫിൽ മാലിന്യം കെട്ടിക്കിടന്നിരുന്നത്. മിനി എം.സി.എഫ്. പൂട്ടിയിടാത്തതിനാൽ മാലിന്യം തെരുവുനായ്‌ക്കൾ കടിച്ച് പുറത്തേക്കിടുന്നത് പതിവായിരുന്നു.മാസങ്ങളായി കൂട്ടിയിട്ട മാലിന്യമായതിനാൽ അതിൽ ഇഴജന്തുക്കളുടെ സാന്നിധ്യമുള്ളതായും പരാതി ഉയർന്നിരുന്നു. അതുകൊണ്ടുതന്നെ കാൽനടക്കാരും സമീപവാസികളുമെല്ലാം വലിയ ആശങ്കയിലായിരുന്നു. മാലിന്യം നീക്കി എം.സി.എഫ്. വൃത്തിയാക്കിയ...
പാചകവാതകക്ഷാമം രൂക്ഷമായതോടെ ഇൻഡക്ഷൻ കുക്കറിന് ആവശ്യക്കാരേറുന്നു <br>
Local

പാചകവാതകക്ഷാമം രൂക്ഷമായതോടെ ഇൻഡക്ഷൻ കുക്കറിന് ആവശ്യക്കാരേറുന്നു

Perinthalmanna RadioDate: 14-03-2026 പെരിന്തൽമണ്ണ: പാചക വാതകത്തിന് ക്ഷാമം രൂക്ഷമായതോടെ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇൻഡക്ഷൻ കുക്കറുകൾക്ക് ആവശ്യക്കാരേറുന്നു. രണ്ടു ദിവസമായി ഇലക്ട്രോണിക്സ് കടകളിൽ ഇൻഡക്ഷൻ കുക്കറുകൾക്കായി കൂടുതൽ പേരെത്തുന്നുണ്ടെന്ന് കടയുടമകൾ പറഞ്ഞു.ഒന്നിലധികം ഇൻഡക്ഷൻ കുക്കറുകൾ വാങ്ങുന്നവരും കൂടുതലുണ്ട്. 2000 വാട്ട്സ് മുതലുള്ള ഗുണനിലവാരം കൂടിയവയും എല്ലാ പാത്രങ്ങളും ഉപയോഗിക്കാവുന്ന ഇൻഫ്രാറെഡ് കോയിൽ ഇൻഡക്ഷൻ കുക്കറുകൾക്കുമാണ് ആവശ്യക്കാരേറെ. കടകളിലും പ്രൊഡക്ഷൻ ഹൗസുകളിലും ഉൽപന്നത്തിന്റെ സ്റ്റോക്ക് കുറയുന്നതായും ബന്ധപ്പെട്ടവർ പറയുന്നു. വിൽപ്പനയിലെ ഈ വർധന വൈദ്യുതി ഉപയോഗം ഗണ്യമായി കൂട്ടാനും സാധ്യതയുണ്ട്.ഇൻഡക്ഷൻ കുക്കർ സാധാരണ കച്ചവടം നടക്കുന്നതിന്റെ ഇരട്ടി കച്ചവടമാണ് കഴിഞ്ഞ  ദിവസങ്ങളിൽ നടന്നതെന്ന് പെരിന്തൽമണ്ണ വൈറ്റ്മാർട്ട് ജനത ഹോം വേൾഡിലെ സെയിൽ മാനേജർ ഷാഫി മേക്കാടൻ പറഞ്ഞു. പാചക വാതകം ...
മങ്കടയിൽ കുന്നത്ത് മുഹമ്മദ് ഇടത് സ്വതന്ത്രനായേക്കും <br>
Local

മങ്കടയിൽ കുന്നത്ത് മുഹമ്മദ് ഇടത് സ്വതന്ത്രനായേക്കും

Perinthalmanna RadioDate: 14-03-2026 മങ്കട: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മങ്കട മണ്ഡലത്തിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെടുന്നു. മുസ്ലിം ലീഗ് മങ്കട മണ്ഡലം പ്രസിഡന്റ് കുന്നത്ത് മുഹമ്മദിനെ സി.പി.എം സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തിറക്കാൻ നീക്കം നടത്തുന്നതായാണ് സൂചനകൾ. വർഷങ്ങൾക്ക് മുമ്പ് മഞ്ഞളാംകുഴി അലിയിലൂടെ പയറ്റിയ അതേ രാഷ്ട്രീയ തന്ത്രം കുന്നത്ത് മുഹമ്മദിലൂടെ ആവർത്തിക്കാനാണ് സി.പി.എം ലക്ഷ്യമിടുന്നത്.മഞ്ഞളാംകുഴി അലി തന്നെ മങ്കടയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാവുകയാണെങ്കിൽ, കുന്നത്ത് മുഹമ്മദ് ഇടത് പക്ഷത്തോടൊപ്പം ചേർന്ന് മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് കരുതുന്നത്.അതേസമയം, ഇത്തരം നീക്കങ്ങളെ ലീഗ് നേതൃത്വം തള്ളിക്കളഞ്ഞു. പാർട്ടിയിൽ നിൽക്കുമ്പോൾ മാത്രമാണ് വ്യക്തികൾക്ക് വിലയുണ്ടാവുകയെന്നും പാർട്ടിക്ക് പുറത...
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം 25 മുതൽ ഏപ്രിൽ 4 വരെ നടക്കും<br>
Local

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം 25 മുതൽ ഏപ്രിൽ 4 വരെ നടക്കും

Perinthalmanna RadioDate: 14-03-2026 അങ്ങാടിപ്പുറം∙ വള്ളുവനാട്ടിലെ പൂരങ്ങളുടെ പൂരമായി അറിയപ്പെടുന്ന തിരുമാന്ധാംകുന്ന് പൂരം 25 മുതൽ ഏപ്രിൽ 4 വരെ 11 ദിവസങ്ങളിലായി നടക്കും. പൂരനാളുകളിൽ രാവിലെയും രാത്രിയിലുമുള്ള ഭഗവതിയുടെ ആറാട്ടെഴുന്നള്ളിപ്പുകളാണ് വിശേഷം. പൂരാഘോഷത്തിന് മുന്നോടിയായി 16 മുതൽ 23 വരെ ദ്രവ്യകലശം നടക്കും. 24ന് തിരുമാന്ധാംകുന്ന് ദേവസ്വം കീഴേടം വേട്ടയ്‌ക്കരൻ ക്ഷേത്രത്തിൽ തന്ത്രി പന്തലക്കോടത്ത് നാരായണൻ നമ്പൂതിരി, സജി നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ നടക്കും.തിരുമാന്ധാംകുന്ന് ക്ഷേത്രം ശ്രീമൂലസ്ഥാനത്ത് രാവിലെ 6 മുതൽ ലളിതാ സഹസ്രനാമ ലക്ഷാർച്ചനയും രാത്രി 8ന് രോഹിണിപ്പാട്ടും ഉണ്ടാകും. 25ന് രാവിലെ 10ന് ആണ് പൂരം പുറപ്പാട്. 26ന് രണ്ടാം പൂരനാളിൽ വൈകിട്ട് 5.30നു സാംസ്‌കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ.വാസു ഉദ്ഘാടനം ചെയ്യും. മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ടി.സി.ബിജ...