Tag: 140424

സൗഹാര്‍ദ ശേഷിപ്പുകളായി മങ്കടയിലെ കോവിലകങ്ങൾ
Local

സൗഹാര്‍ദ ശേഷിപ്പുകളായി മങ്കടയിലെ കോവിലകങ്ങൾ

Perinthalmanna RadioDate: 14-04-2024മങ്കട: നാട് പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോഴും ചോരയും കണ്ണീരും വീണ് കലാപങ്ങള്‍ ഉണ്ടായപ്പോഴും സ്നേഹ സൗഹാര്‍ദങ്ങളുടെ വസന്തങ്ങള്‍ കളിയാടിയ മാനവികതയുടെ നല്ല ചരിത്രമുണ്ട് മങ്കടക്ക്. വള്ളുവനാട് എന്നറിയപ്പെടുന്ന ഭൂമികയുടെ അധികാര കേന്ദ്രമായിരുന്നു മങ്കട. വള്ളുവനാട് വംശത്തിലെ ഏറ്റവും പ്രബലമായ കുടുംബമാണ് മങ്കട കേന്ദ്രീകരിച്ച് താമസിച്ചിരുന്നത്. പന്തല്ലൂരില്‍ വസിച്ചിരുന്ന വള്ളുവനാട് ഭരണാധികാരികളുടെ പിന്മുറക്കാര്‍ മറവന്മാരുടെ ആക്രമണവും ജലക്ഷാമവും കാരണമായി കടന്നമണ്ണയിലും പിന്നീട് ഒരു ശാഖ മങ്കടയിലും ആയിരനാഴിപ്പടിയിലും അരിപ്രയിലുമായി താമസം തുടങ്ങി എന്നാണ് ചരിത്രം.1921 ആഗസ്റ്റ് 20ന് നടന്ന മലബാര്‍ കലാപം മങ്കടയിലും ഭീതി പരത്തി. നാട്ടില്‍നിന്ന് പ്രത്യേകം റിക്രൂട്ട് ചെയ്യപ്പെട്ട മുസ്‌ലിംകള്‍ അടങ്ങുന്ന സംഘം കോവിലകത്തിന് കാവല്‍നിന്നു. ഇത് പില്‍ക്കാലത്ത് ചിട്ടയായ ക...
സാധാരണക്കാരുടെ കീശ കാലിയാക്കി പച്ചക്കറിക്ക് പൊള്ളുംവില
Local

സാധാരണക്കാരുടെ കീശ കാലിയാക്കി പച്ചക്കറിക്ക് പൊള്ളുംവില

Perinthalmanna RadioDate: 14-04-2024വിലക്കയറ്റം കൊണ്ട് നട്ടംതിരിയുന്ന സാധാരണക്കാരുടെ കീശ കാലിയാക്കി പച്ചക്കറികളും. ചെറിയ പെരുന്നാളിനു പിറകെ വിഷുകൂടിയെത്തിയതോടെ പച്ചക്കറി വില കുതിച്ചുയർന്നു.പയർ, ബീൻസ്, കയ്പക്ക, പച്ചമുളക്, വെണ്ട, മത്തൻ, കാബേജ് തുടങ്ങി മിക്ക പച്ചക്കറികൾക്കും വില കുത്തനെ വർധിച്ചു. പയർ, ബീൻസ്, കയ്പക്ക, ഉണ്ടമുളക് തുടങ്ങിയവയുടെ വില കിലോയ്ക്ക് 100 കവിഞ്ഞു. വേനൽ കടുത്തതോടെ പ്രാദേശികമായുള്ള പച്ചക്കറി ഉത്പാദനം കുറഞ്ഞതും മറ്റു സംസ്ഥാനങ്ങളിലെ വിലക്കയറ്റവും കേരളത്തിലും ബാധിച്ചിട്ടുണ്ട്. ചെറിയ പെരുന്നാളും വിഷുവും വന്നതോടെ ആവശ്യകത കൂടിയതും വിലക്കയറ്റത്തിനിടയാക്കി. ആശ്വാസമായി ചന്തകളും ഉത്സവ വിപണിയും നടക്കാറുണ്ടെങ്കിലും ഇത്തവണ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ തട്ടി ഇല്ലാതായതും സാധാരണക്കാർക്ക് ഇരുട്ടടിയായിരിക്കുകയാണ്.ബീൻസും കയ്പക്കയും കാരറ്റുമാണ് ഇത്തവണ വിലക്കയറ്റത്തിൽ ഞെട്ടിച്ചത്. ബീൻസിന...
കേരളത്തിൽ ഇനി ചൂടും മഴയും; അഞ്ച് ജില്ലകളിൽ മഴക്ക് സാധ്യത
Local

കേരളത്തിൽ ഇനി ചൂടും മഴയും; അഞ്ച് ജില്ലകളിൽ മഴക്ക് സാധ്യത

Perinthalmanna RadioDate: 14-04-2024കേരളത്തിൽ ചൂടും മഴയും കൂടിക്കലർന്ന കാലാവസ്ഥക്കാണ് സാധ്യതയെന്ന് പ്രവചനം. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും നാളെ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും നേരിയ തോതിൽ വേനൽമഴ പ്രതീക്ഷിക്കാമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ ജില്ലകളിലാണ് മഴ കാര്യമായി ലഭിക്കുക. എന്നാൽ, ബുധനാഴ്ച വരെ 11 ജില്ലകളിൽ ഉയർന്ന താപനില തുടരുമെന്നതിനാൽ മഞ്ഞ അലർട്ട് മുന്നറിയിപ്പുണ്ട്.ചൂടും ഈർപ്പമുള്ള വായുവും ഉണ്ടാകാനിടയുള്ളതിനാൽ അസ്വസ്ഥതയ്ക്കു സാധ്യത ഏറെയാണ്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് താപനില രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും.കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽമഴ കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലാണ് പ്രധാനമായും ലഭിച്ചത്. എന്നാൽ, സംസ്ഥ...
സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങള്‍ ക്രമാതീതമായി വർദ്ധിക്കുന്നു
Local

സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങള്‍ ക്രമാതീതമായി വർദ്ധിക്കുന്നു

Perinthalmanna RadioDate: 14-04-2024സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങള്‍ ക്രമാതീതമായി വർദ്ധിക്കുന്നു. രണ്ടുമാസത്തിനിടെ 531 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.സംസ്ഥാന ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ 2024 ഫെബ്രുവരി വരെയുള്ള മാത്രം കണക്കാണിത്. എട്ടുവർഷത്തിനിടെ 6761 കേസുകള്‍. കഴിഞ്ഞവർഷം 3155 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ സൈബർ കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത് കഴിഞ്ഞവർഷമാണ്. 2016ല്‍ 283 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ഓരോ ദിവസവും സൈബർ തട്ടിപ്പുകളുടെ ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ജോലി വാഗ്ദാനം ചെയ്ത് ആളുകളെ തട്ടിക്കുന്നതാണ് ഭൂരിഭാഗം കേസുകളും. സൈബർ തട്ടിപ്പില്‍ നിരവധി പേർക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്. ആള്‍മാറാട്ടം, ഫിഷിംഗ് തട്ടിപ്പുകള്‍, സൈബർ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവയും നിരവധിയാണ്. പാർട്ട് ടൈം ജോലി, ഓണ്‍ലൈൻ ഗെയിം തുടങ്ങിയ കേസുകളിലും മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും തട്ടിപ്...
സ്കൂളുകളിൽ കളിസ്ഥലങ്ങൾ നിർബന്ധം എന്ന് ഹൈക്കോടതി
Local

സ്കൂളുകളിൽ കളിസ്ഥലങ്ങൾ നിർബന്ധം എന്ന് ഹൈക്കോടതി

Perinthalmanna RadioDate: 14-04-2024സ്കൂളുകളിൽ കളിസ്ഥലങ്ങൾ നിർബന്ധം എന്ന് ഹൈക്കോടതി. കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് കളി സ്ഥലങ്ങളില്ലാത്ത സ്കൂളുകൾക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിര്‍ദ്ദേശം നൽകി. സ്കൂളുകൾ അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ്  ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ സർക്കാരിന് നിർദ്ദേശം നൽകിയത്. സ്കൂളുകളിൽ കളിസ്ഥലങ്ങൾ ഏത് അളവിൽ വേണം എന്നതിനെക്കുറിച്ച് സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കണം. കളി സ്ഥലങ്ങളിൽ ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ചും സർക്കുലറിൽ വ്യക്തമാക്കണം. നാലുമാസത്തിനുള്ളിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കൊല്ലം തെവായൂർ ഗവൺമെന്റ് വെൽഫെയർ എൽ പി സ്കൂളിൽ സ്കൂളിൽ  കളിസ്ഥലത്ത് വാട്ടർ ടാങ്ക് നിർമ്മിക്കുന്നത് ചോദ്യം ചെയ്തു പിടിഎ പ്രസിഡന്‍റ്   നൽകിയ ഹർജിയിൽ ആണ് നിർദ്ദേശം. വാട്ടർ ടാങ്ക് നി...