അഖിലേന്ത്യാ സെവൻസ് ഫുട്ബോളിൽ ഫിഫ മഞ്ചേരിയുടെ ആറാട്ട്
Perinthalmanna RadioDate: 14-04-2025പെരിന്തൽമണ്ണ: അഖിലേന്ത്യാ സെവൻസ് ഫുട്ബോളിൽ ഫിഫ മഞ്ചേരിയുടെ ആറാട്ട്. ഏകദേശം 28 അഖിലേന്ത്യാ സെവൻസ് ടൂർണമെന്റുകൾ പൂർത്തിയായപ്പോൾ 6 കപ്പുമായി ഫിഫ മഞ്ചേരിയാണ് കിരീട നേട്ടത്തിൽ മുൻപിലുള്ള ടീം. ഒരു ടൂർണമെന്റിൽ റണ്ണേഴ്സുമായി. പെരിന്തൽമണ്ണ, എടത്തനാട്ടുകര, മീനങ്ങാടി, വേങ്ങര, കൂത്തുപറമ്പ്, ഫറോക്ക് എന്നിവിടങ്ങളിൽ നടന്ന അഖിലേന്ത്യാ ടൂർണമെന്റുകളിലാണ് ഫിഫ മഞ്ചേരി ചാംപ്യന്മാരായത്. 4 വീതം കിരീടവുമായി ലിൻഷ മെഡിക്കൽസ് മണ്ണാർക്കാടും ഇസ ഗ്രൂപ്പ് ചെർപ്പുളശ്ശേരിയുമാണ് ഫിഫ മഞ്ചേരിക്കു തൊട്ടുപിന്നിൽ. മൂന്നു വീതം കിരീടവുമായി സൂപ്പർ സ്റ്റുഡിയോ മലപ്പുറവും സബാൻ കോട്ടയ്ക്കലും രണ്ടു വീതം കിരീടവുമായി അൽമദീന ചെർപ്പുളശ്ശേരിയും കോഴിക്കോട് റോയൽ ട്രാവൽസും ഇവർക്കു പിന്നിലുണ്ട്. യുണൈറ്റഡ് എഫ്സി നെല്ലിക്കുത്ത്, കെഎംജി മാവൂർ, ഫിറ്റ്‌വെൽ കോഴിക്കോട്, കെഡിഎസ് കിഴിശ്ശേരി എന്നീ ടീമുകൾ...






