Tag: 140524

ഡ്രൈവിങ് സ്കൂൾ സമരം; ഒത്തുതീർപ്പ് ചർച്ചയുമായി ഗതാഗത മന്ത്രി
Local

ഡ്രൈവിങ് സ്കൂൾ സമരം; ഒത്തുതീർപ്പ് ചർച്ചയുമായി ഗതാഗത മന്ത്രി

Perinthalmanna RadioDate: 14-05-2024സംസ്ഥാനത്ത് മോട്ടോര്‍ വാഹന ലൈസൻസ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ നടത്തിവന്ന സമരത്തിനെതിരായ കടുത്ത നിലപാടിൽ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്. സമരക്കാരെ 13 ദിവസത്തെ സമരത്തിന് ശേഷം സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ഗതാഗത മന്ത്രിയാണ് എല്ലാ സംഘടനകളുടെയും ഭാരവാഹികളുമായി ചര്‍ച്ച നടത്തുക.ഈ മാസം 23 ന് സിഐടിയുവുമായി ചര്‍ച്ച നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇത് മാറ്റിയാണ് നാളെ മൂന്ന് മണിക്ക് എല്ലാ സംഘടനാ നേതാക്കളുമായും ചര്‍ച്ച ചെയ്യാനുള്ള തീരുമാനം. മന്ത്രി ചര്‍ച്ച നടത്തുമെന്ന ഉറപ്പിലാണ് നേരത്തെ സമരത്തിൽ നിന്ന് സിഐടിയു പിന്നോട്ട് പോയത്. എന്നാൽ ഈ ഉറപ്പിൽ വിശ്വാസമര്‍പ്പിക്കാതെ മറ്റ് സംഘടനകൾ സമരവുമായി മുന്നോട്ട് പോവുകയായിരുന്നു.പരിഷ്കരണം പിന്‍വലിക്കാന്‍ ഡ്രൈവിങ് സ്കൂളുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി 21 ന് പരിഗണിക്കുന്നു...
മഞ്ഞപ്പിത്തം പടരുന്നു; മലപ്പുറം ഉൾപ്പെടെ നാല് ജില്ലകളിൽ ജാഗ്രത നിർദ്ദേശം
Local

മഞ്ഞപ്പിത്തം പടരുന്നു; മലപ്പുറം ഉൾപ്പെടെ നാല് ജില്ലകളിൽ ജാഗ്രത നിർദ്ദേശം

Perinthalmanna RadioDate: 14-05-2024സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്. നിലവില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ കാര്യമായ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഈ ജില്ലകളിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. രോഗബാധിത പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസുകളിൽ ക്ലോറിനേഷൻ നടത്താനും ഹോട്ടലുകളില്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം നല്‍കാനും നിര്‍ദേശമുണ്ട്.രോഗലക്ഷണം ഉള്ളവർ നിർബന്ധമായും ചികിത്സ തേടണം. വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നവരും കുടിവെള്ളത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധ നല്‍കണം. ഐസ്, വെള്ളം എല്ലാം കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം. കാരണം വൃത്തിയില്ലാത്ത വെള്ളത്തിലൂടെ രോഗം എളുപ്പത്തില്‍ പകരാം. പാത്രങ്ങള്‍ കഴുകാനോ, ശരീരം വൃത്തിയാക്കാനോ ഉപയോഗിക്കുന്ന വെള്ളവും വൃത്തിയുള്ള...
കനത്തമഴയും മൂടല്‍ മഞ്ഞും; കരിപ്പൂരില്‍ ഇറങ്ങേണ്ട 4 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു
Local

കനത്തമഴയും മൂടല്‍ മഞ്ഞും; കരിപ്പൂരില്‍ ഇറങ്ങേണ്ട 4 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു

Perinthalmanna RadioDate: 14-05-2024കനത്ത മഴയും മൂടല്‍ മഞ്ഞും കാരണം കരിപ്പൂരിലിറങ്ങേണ്ട നാല് വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. നെടുമ്ബാശ്ശേരിയിലേക്കും കണ്ണൂരിലേക്കും കോയമ്പത്തൂരിലേക്കുമാണ് വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടത്.കനത്ത മഴയില്‍ കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. നാദാപുരം മേഖലയില്‍ കനത്ത മിന്നലില്‍ വ്യാപക നാശമാണ് റിപ്പോർട്ട് ചെയ്തത്. ഇന്ന് രാവിലെ മുതല്‍ മലപ്പുറം ജില്ലയില്‍ കനത്ത മഴയാണ്. കനത്ത മഴയും മൂടല്‍ മഞ്ഞും ആണ് കരിപ്പൂർ വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിച്ചത്.നാല് വിമാനങ്ങളാണ് നെടുമ്പാശ്ശേരിയിലേക്കും കണ്ണൂരിലേക്കും കോയമ്പത്തൂരിലേക്കും വഴിതിരിച്ച്‌ വിട്ടത്. ദുബൈ, ദമാം എന്നിവടങ്ങളില്‍ നിന്ന് വന്ന വിമാനങ്ങള്‍ കോയമ്പത്തൂരിലേക്കാണ് വഴിതിരിച്ച്‌ വിട്ടത്. കാലാവസ്ഥ അനുകൂലമായപ്പോള്‍ വിമാനങ്ങളെല്ലാം കരിപ്പൂരില്‍ തിരിച്ചെത്തി. മൂടല്‌ മഞ്ഞ...
കൊടുംചൂടിന് ആശ്വാസമായി പെരിന്തൽമണ്ണയിലും മഴ തുടരുന്നു
Local

കൊടുംചൂടിന് ആശ്വാസമായി പെരിന്തൽമണ്ണയിലും മഴ തുടരുന്നു

Perinthalmanna RadioDate: 14-05-2024പെരിന്തൽമണ്ണ: കനത്ത ചൂടിന് ആശ്വാസമായി പെരിന്തൽമണ്ണയിലും പരിസര പ്രദേശങ്ങളിലും രാവിലെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. വേനൽ മഴ ശക്തമായതോടെ കൊടും ചൂടിനും ആശ്വാസമായിട്ടുണ്ട്. ഈ മാസം ആദ്യം മുതൽ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വേനൽ മഴ ലഭിച്ചെങ്കിലും പെരിന്തൽമണ്ണയിൽ വേനൽ മഴ കിട്ടാക്കനിയായിരുന്നു. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെയാണ് പെരിന്തൽമണ്ണയിൽ വേനൽ മഴ ലഭിച്ചു തുടങ്ങിയത്. ആദ്യത്തെ മൂന്നു ദിവസങ്ങളിൽ വൈകുന്നേരം ലഭിച്ചിരുന്ന വേനൽ മഴ ഇന്നലെയും ഇന്നുമായി രാവിലെ തന്നെ പെയ്തു തുടങ്ങി. വരും ദിവസങ്ങളിലും വേനൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതോടെ അന്തരീക്ഷം കൊടും ചൂടിൽ നിന്നും തണുപ്പിലേക്ക് മാറും എന്നാണ് പ്രതീക്ഷിക്കുന്നത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് ...
വേനൽച്ചൂടിൽ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർ കുറഞ്ഞു
Local

വേനൽച്ചൂടിൽ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർ കുറഞ്ഞു

Perinthalmanna RadioDate: 14-05-2024മലപ്പുറം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഫെബ്രുവരി മുതൽ മേയ് ആദ്യവാരം വരെയുള്ള കണക്കു പ്രകാരം 30% സന്ദർശകർ കുറഞ്ഞു. ജില്ലയിലെ പ്രധാന ആകർഷണമായ കോട്ടക്കുന്നിലാണ് സഞ്ചാരികളുടെ വരവ് ഏറ്റവും കുറഞ്ഞത്. വൈകിട്ട് 6ന് ശേഷമാണ് പലയിടത്തും കുറച്ചെങ്കിലും പേരെത്തുന്നത്.പകൽ മാത്രം പ്രവർത്തിക്കുന്ന സ്ഥലങ്ങളിലെല്ലാം സഞ്ചാരികളുടെ എണ്ണത്തിൽ കുത്തനെ കുറവുണ്ടായി. കോവിഡ് പ്രതിസന്ധിക്കു ശേഷം ഏറ്റവും കുറവ് സഞ്ചാരികളെത്തിയത് ഈ വർഷമാണെന്ന് ഡിടിപിസി സെക്രട്ടറി വിപിൻ ചന്ദ്ര പറഞ്ഞു.കേരളാകുണ്ട് വെള്ളച്ചാട്ടം കാണാൻ ദിനംപ്രതി നിലവിൽ 400ൽ താഴെ പ്പേരാണ് എത്തുന്നത്. നേരത്തേ 600ൽ ഏറെപ്പേർ എത്തിയ സ്ഥാനത്താണിത്. പടിഞ്ഞാറേക്കരയിൽ 1000 പേരെങ്കിലുമെത്തിയിരുന്ന സ്ഥാനത്ത് നിലവിൽ പകുതിയായി കുറഞ്ഞു. നിള പാർക്കിലും സ്ഥിതി വ്യത്യസ്തമല്ല. കോട്ടക്കുന...