Tag: 140824

മണ്ണിടിച്ചിലിനെ തുടർന്ന് നാടുകാണി ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു
Local

മണ്ണിടിച്ചിലിനെ തുടർന്ന് നാടുകാണി ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു

Perinthalmanna RadioDate: 14-08-2024മണ്ണിടിച്ചിലിനെ തുടർന്ന് നാടുകാണി ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. 10 സ്ഥലങ്ങളിലാണ് മണ്ണിടിഞ്ഞത്. കൂടാതെ ചുരത്തിൽ മരം കടപുഴകി വീണു. ഇന്ന് രാത്രിയിൽ നാടുകാണി ചുരം വഴി വാഹനഗതാഗതം അനുവദിക്കില്ല................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/LGNq30ypgbfIwG3hGCsoS1---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
സംസ്ഥാനത്ത് ഇന്ന് രാത്രി 11 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
Local

സംസ്ഥാനത്ത് ഇന്ന് രാത്രി 11 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Perinthalmanna RadioDate: 14-08-2024സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് 7 മണി മുതല്‍ രാത്രി 11 വരെ നിയന്ത്രണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയില്‍ വന്ന വലിയ വര്‍ദ്ധനവും ജാര്‍ഖണ്ഡിലെ മൈത്തോണ്‍ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റര്‍ തകരാറിലായതിനെത്തുടര്‍ന്ന് ലഭിക്കേണ്ട വൈദ്യുതിയില്‍ വന്ന അവിചാരിതമായ കുറവും കാരണം പീക്ക് സമയത്ത് (വൈകിട്ട് 7 മണി മുതല്‍ രാത്രി 11 വരെ) വൈദ്യുതി ലഭ്യതയില്‍ 500 മെഗാവാട്ട് മുതല്‍ 650 മെഗാവാട്ട് വരെ കുറവ് പ്രതീക്ഷിക്കുന്നതായി കെഎസ്ഇബി അറിയിച്ചു. പവര്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് കുറവ് നിറവേറ്റുന്നതിനായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാം. വൈകിട്ട് 7 മണി മുതല്‍ രാത്രി 11 വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നും കെഎസ്ഇബി ആവശ്യപ്പ...
19 വർഷങ്ങൾ പിന്നിട്ട് രക്തദാനത്തിന്റെ സ്നേഹപാഠം
Local

19 വർഷങ്ങൾ പിന്നിട്ട് രക്തദാനത്തിന്റെ സ്നേഹപാഠം

Perinthalmanna RadioDate: 14-08-2024അങ്ങാടിപ്പുറം: രക്തദാനത്തിന്റെ 19 നൻമ വർഷങ്ങൾ പിന്നിട്ട് പരിയാപുരം സെന്റ്‌ മേരീസ് ഹയർ സെക്കൻഡറി സ്കൂൾ. രക്തദാനം ജീവദാനം എന്ന വചനം ഹൃദയത്തിൽ ഏറ്റുവാങ്ങിയ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും പൂർവവിദ്യാർഥികളും നാട്ടുകാരും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ രക്ത ബാങ്കിലേക്ക് ഇതിനകം നൽകിയത് 2000 കുപ്പി രക്തം.എൻഎസ്എസ്, സ്കൗട്സ് ആൻഡ് ഗൈഡ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെയാണ് രക്തദാനത്തിന്റെ 19-ാം വാർഷികം സ്കൂളിൽ നടന്നത്. പെൺകുട്ടികൾ ഉൾപ്പെടെ 70 പേരാണ് ഈ വർഷത്തെ ആദ്യ രക്തദാന ക്യാംപിൽ പങ്കാളികളായത്. ഈ വർഷം രണ്ടു രക്തദാന ക്യാംപുകൾ കൂടി സംഘടിപ്പിക്കും.2005ൽ ജില്ലയിൽ ആദ്യമായി ഹയർ സെക്കൻഡറി തലത്തിൽ രക്തദാന പ്രസ്ഥാനത്തിന് തുടക്കമിട്ടത് സെന്റ് മേരീസ് സ്കൂളിലാണ്. ഇത് മറ്റു വിദ്യാലയങ്ങൾക്കും പ്രചോദനമായി. അന്നുമുതൽ ഇന്നോളം പ്ലസ്ടു വ...
പെരിന്തൽമണ്ണയിലെ വിദ്യാലയങ്ങളിൽ ജൈവമാലിന്യ സംസ്‌കരണ പദ്ധതി
Local

പെരിന്തൽമണ്ണയിലെ വിദ്യാലയങ്ങളിൽ ജൈവമാലിന്യ സംസ്‌കരണ പദ്ധതി

Perinthalmanna RadioDate: 14-08-2024പെരിന്തൽമണ്ണ ∙ സ്വഛ് ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി പെരിന്തൽമണ്ണ നഗരസഭയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുമ്പൂർമുഴി മാതൃകയിൽ വിപുലമായ ജൈവമാലിന്യ സംസ്‌കരണ പദ്ധതികൾ നടപ്പാക്കും.പെരിന്തൽമണ്ണ ജിജിഎച്ച്എസ്എസ്, ജിബിഎച്ച്എസ്എസ്, പാതായ്‌ക്കര പിടിഎം ഗവ. കോളജ്, കുന്നപ്പള്ളി എഎംയുപിഎസ്, പാതായ്‌ക്കര എഎംയുപിഎസ്, എരവിമംഗലം എഎംയുപിഎസ്, പെരിന്തൽമണ്ണ ജിഎംഎൽപിഎസ്, പൊന്ന്യാകുർശി എഎംഎൽപിഎസ്, എകെഎംഎംയുപിഎസ് പെരിന്തൽമണ്ണ സൗത്ത് തുടങ്ങിയ സ്‌കൂളുകളിലാണ് പദ്ധതി നട‌പ്പാക്കാൻ ലക്ഷ്യമിടുന്നത്.കൂടാതെ ഒലിങ്കര ലൈഫ് മിഷൻ ഫ്ലാറ്റ്, പെരിന്തൽമണ്ണ മിനി സിവിൽ സ്‌റ്റേഷൻ എന്നിവിടങ്ങളിലും സംസ്‌കരണ യൂണിറ്റുകൾ സജ്ജമാക്കും.എയറോബിക് കംപോസ്‌റ്റിങ് യൂണിറ്റുകളാണ് സജ്ജമാക്കുന്നത്. ഇവയുടെ ഒരു അറയിൽ പരമാവധി 1000 കിലോ വരെ മാലിന്യം നിക്ഷേപിക്കാൻ സൗകര്യം ഉണ്ടാകും. 90 ദിവസം കഴിഞ്ഞാൽ ഈ ...
കടകളിലെയും വാഹനങ്ങളിലെയും ബാറ്ററി മോഷ്ടിക്കുന്നയാൾ അറസ്റ്റിൽ
Local

കടകളിലെയും വാഹനങ്ങളിലെയും ബാറ്ററി മോഷ്ടിക്കുന്നയാൾ അറസ്റ്റിൽ

Perinthalmanna RadioDate: 14-08-2024പെരിന്തൽമണ്ണ: രാത്രിയിൽ ടൗണിലും പരിസരങ്ങളിലും ചുറ്റിക്കറങ്ങി കടകളിലെയും വാഹനങ്ങളിലെയും ബാറ്ററി, ഇൻവർട്ടർ മുതലായവ മോഷ്ടിക്കുന്നയാൾ പെരിന്തൽമണ്ണ പോലീസിന്റെ പിടിയിലായി. പാലക്കാട് കൊല്ലങ്കോട് ഹനീഫ മൻസിലിൽ അബ്ദുൾ റസാഖ്(40) ആണ് പിടിയിലായത്. കഴിഞ്ഞദിവസം പുലർച്ചെ വലിയങ്ങാടി സ്വദേശിയുടെ കടയിൽ വെച്ചിരുന്ന ബാറ്ററിയും ഇൻവർട്ടറും കാണാതായതിനെത്തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് അന്വേഷണം തുടങ്ങിയ പോലീസ് പെരിന്തൽമണ്ണ ബൈപ്പാസിൽ നിന്നു തൊണ്ടിമുതൽ സഹിതം പിടികൂടുകയായിരുന്നു. സമാനമായ കേസുകൾ പാലക്കാട് ജില്ലയിൽ ഉണ്ടെന്ന് പോലീസ് പറഞ്ഞു. പെരിന്തൽമണ്ണ ടൗണിലും പരിസരങ്ങളിലുമുണ്ടായ സമാന സംഭവങ്ങളിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്നും രാത്രി പട്രോളിങ് ശക്തമാക്കുമെന്നും എസ്.എച്ച്.ഒ. സുമേഷ് സുധാകർ അറിയിച്ചു. എസ്.ഐ. ഉദയൻ, സീനിയർ സി.പി.ഒ. ജയേഷ്...
അങ്ങാടിപ്പുറം- വളാഞ്ചേരി റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള കൾവർട്ട് നിർമാണം തുടങ്ങി
Local

അങ്ങാടിപ്പുറം- വളാഞ്ചേരി റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള കൾവർട്ട് നിർമാണം തുടങ്ങി

Perinthalmanna RadioDate: 14-08-2024അങ്ങാടിപ്പുറം: അങ്ങാടിപ്പുറം- വളാഞ്ചേരി സംസ്ഥാന പാതയുടെ ശേഷിക്കുന്ന ഭാഗത്തെ നവീകരണത്തിന്റെ ഭാഗമായുള്ള കൾവർട്ട് നിർമാണം തുടങ്ങി. മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കുന്ന എടയൂർ റോഡ് ജംഗ്ഷനിലാണ് കൾവർട്ട് സ്ഥാപിക്കുന്നത്. കൾവർട്ടുകളും അഴുക്കു ചാലുകളും ആവശ്യമായി വരുന്ന സ്ഥലങ്ങളിൽ പുതിയത് നിർമിച്ചും നിലവിലുള്ളവ നവീകരിച്ചും റോഡിലെ വെള്ളക്കെട്ടുകൾക്ക് പരിഹാരം കണ്ടെതിന് ശേഷം റബ്ബറൈസ് ചെയ്ത് നവീകരിക്കും. മാലാപറമ്പ് പാലച്ചോട് മുതൽ വെങ്ങാട് ഗോകുലം വരെ എട്ട് കിലോ മീറ്റർ ഭാഗമാണ് നവീകരിക്കുന്നത്. പ്രവൃത്തികൾക്കായി 12 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങള...