Tag: 140825

അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക്: മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു

Local

അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക്: മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു

Perinthalmanna RadioDate: 14-08-2025പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് വർഷങ്ങളായി തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. ഗതാഗതക്കുരുക്കിനെ തുടർന്ന് സ്വതന്ത്ര സഞ്ചാരം, ആവശ്യമായ ചികിത്സ ലഭ്യമാക്കാനുള്ള അവകാശം എന്നിവ ഗുരുതരമായി ബാധിക്കപ്പെടുന്നു. അപകടങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടായാൽ അടിയന്തിരമായി ചികിത്സ ലഭ്യമാകാതെ ജീവഹാനിക്ക് കാരണമാകുന്നു.എന്നീ വിഷയങ്ങൾ ചൂണ്ടിക്കാട്ടി വെൽഫയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ്റെ ഇടപെടൽ.  സഞ്ചാര സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്നതാണെന്നും, അതിനെ തടസ്സപ്പെടുത്തുന്ന സാഹചര്യം ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും പരാതിയിൽ വിശദീകരിച്ചു.കഴിഞ്ഞ മാസം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ ബുധനാഴ്ച്ച തിരൂർ പി.ഡബ്ലു.ഡി റസ്റ്റ് ഹൗസിൽ വെച്ച് നടത്തിയ കമ്മീഷൻ്റെ ക്യാമ്പ് സിറ്റിംഗിൽ&nbs...
പെരിന്തൽമണ്ണ ട്രോമാ കെയർ യൂണിറ്റിന് ആരോഗ്യ മന്ത്രി ഉപഹാരം നൽകി

Local

പെരിന്തൽമണ്ണ ട്രോമാ കെയർ യൂണിറ്റിന് ആരോഗ്യ മന്ത്രി ഉപഹാരം നൽകി

Perinthalmanna RadioDate: 14-08-2025പെരിന്തൽമണ്ണ : ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഒട്ടേറെ സേവനങ്ങൾ ചെയ്ത് വരുന്ന പെരിന്തൽമണ്ണ ട്രോമാ കെയർ വളണ്ടിയർ യൂണിറ്റിന് ആരോഗ്യ മന്ത്രി വീണ ജോർജ് ഉപഹാരം കൈമാറി. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ അപകടാവസ്ഥയിലുള്ള 18 മരങ്ങൾ ട്രോമാ കെയർ വളണ്ടിയർമാരാണ് ഏറെ സമയമെടുത്ത് മുറിച്ചു നീക്കിയത്. അപകടങ്ങൾ നടക്കുമ്പോഴും അടിയന്തര ഘട്ടങ്ങളിലും ഇവരുടെ സേവനം ലഭിക്കാറുണ്ട്. മുഴുവൻ സേവനങ്ങളും മുൻനിർത്തിയാണ് മന്ത്രി ജില്ലാ ആശുപത്രിയിൽ എത്തിയ ഘട്ടത്തിൽ പെരിന്തൽമണ്ണ ട്രോമാ കെയർ യൂണിറ്റിന് ഉപഹാരം നൽകിയത്. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
നിലമ്പൂർ പാതയിലെ മെമു സർവീസ്; ഏറെ പ്രതീക്ഷകളും ഒപ്പം കുറെ ആശങ്കകളും

Local

നിലമ്പൂർ പാതയിലെ മെമു സർവീസ്; ഏറെ പ്രതീക്ഷകളും ഒപ്പം കുറെ ആശങ്കകളും

Perinthalmanna RadioDate: 14-08-2025പെരിന്തൽമണ്ണ: ഷൊർണൂർ- നിലമ്പൂർ റെയിൽ പാതയിൽ കാത്തിരിപ്പിനൊട‌ുവിൽ മെമു സർവീസ് ആരംഭിക്കുമ്പോൾ ഏറെ പ്രതീക്ഷകളും ഒപ്പം കുറെ ആശങ്കകളും. പാതയിലെ യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യമാണ് യാഥാർഥ്യമാകുന്നത്. പാതയിലെ എല്ലാ സ്‌റ്റേഷനുകളിലും മെമു സർവീസിന് ആവശ്യമായ പ്ലാറ്റ്ഫോമിന്റെ നിർമാണവും പാതയിലെ വൈദ്യുതീകരണവും വിജയകരമായ ട്രയൽ റണ്ണും ഉൾപ്പെടെ എല്ലാ മുന്നൊരുക്കങ്ങളും നടത്തി ബന്ധപ്പെട്ട അധികൃതർ കഴിഞ്ഞ മാർച്ചിൽ റെയിൽവേ ബോർഡിന് റിപ്പോർട്ട് നൽകിയിരുന്നതാണ്.ഫെബ്രുവരി 16ന് ട്രയൽ റൺ നടന്നപ്പോൾ ദിവസങ്ങൾക്കകം സർവീസ് തുടങ്ങിയേക്കുമെന്ന് അധികൃതർ പ്രതീക്ഷ നൽകിയിരുന്നതാണ്. മെമു സർവീസിന്റെ ട്രയൽ റണ്ണിനെ അന്ന് വിവിധ സ്‌റ്റേഷനുകളിൽ ഏറെ ആവേശത്തോടെയും ആഹ്ലാദത്തോടെയുമാണ് യാത്രക്കാർ സ്വീകരിച്ചത്. മേഖലയിലെ എംപിമാരും മറ്റു ജനപ്രതിനിധികളും റെയിൽവേ യാത്രക്കാരുടെയും ജീവനക്കാരുടെയും വിവിധ ക...
ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Local

ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Perinthalmanna RadioDate: 14-08-2025 സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മദ്ധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കൂടുതൽ ലഭിക്കാനും സാദ്ധ്യതയുണ്ട്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. മഴയോടൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാദ്ധ്യതയുണ്ട്.വരുന്ന മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തര...
ദേശീയപാതയിലെ ഗതാഗതക്കുരുക്ക്; വ്യാപാരി റാലിയിൽ പ്രതിഷേധമിരമ്പി

Local

ദേശീയപാതയിലെ ഗതാഗതക്കുരുക്ക്; വ്യാപാരി റാലിയിൽ പ്രതിഷേധമിരമ്പി

Perinthalmanna RadioDate: 14-08-2025പെരിന്തൽമണ്ണ:  ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി മാനത്തുമംഗലം– ഓരാടംപാലം ബൈപാസും വൈലോങ്ങര ഒരാടംപാലം ബൈപാസും ഏഴുകണ്ണിപ്പാലം റെയിൽവേ അടിപ്പാതയും ഉടൻ യാഥാർഥ്യമാക്കുക, ദേശീയപാതയിൽ സൈൻ ബോർഡുകൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരിന്തൽമണ്ണ– മങ്കട മണ്ഡലം കമ്മിറ്റികൾ ചേർന്ന് അങ്ങാടിപ്പുറത്ത് റാലിയും ധർണയും സംഘടിപ്പിച്ചു.സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി.കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്‌തു. അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ പ്രതിഷേധം ജില്ലാ കമ്മിറ്റി ഏറ്റെടുക്കുമെന്നും സമരം കടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അൽപ്പാക്കുളത്തിനു സമീപം ആരംഭിച്ച റാലി അങ്ങാടിപ്പുറം ജംക്‌ഷനിൽ സമാപിച്ചു. പെരിന്തൽമണ്ണ മണ്ഡലം പ്രസിഡന്റ്‌ യൂസഫ് രാമപുരം ആധ്യക്ഷ്യം വഹിച്ചു. ജില്ലാ നേതാക്കളായ പി.ടി.എസ് മൂസ...