Tag: 140924

ദേശീയ അംഗീകാരത്തിന്റെ നിറവിൽ എരവിമംഗലം നഗര കുടുംബാരോഗ്യ കേന്ദ്രം
Local

ദേശീയ അംഗീകാരത്തിന്റെ നിറവിൽ എരവിമംഗലം നഗര കുടുംബാരോഗ്യ കേന്ദ്രം

Perinthalmanna RadioDate: 14-09-2024പെരിന്തൽമണ്ണ:  നഗരസഭയുടെ എരവിമംഗലം നഗര കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം. രാജ്യത്തെ മികച്ച ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ ആരോഗ്യ സ്ഥാപനങ്ങൾക്ക് നൽകുന്ന നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്‌റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരമാണു ലഭിച്ചത്.എരവിമംഗലം ആരോഗ്യകേന്ദ്രത്തിന് തുടർച്ചയായി രണ്ടാം തവണയാണ് ഈ അംഗീകാരം ലഭിക്കുന്നത്. ആരോഗ്യ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനായി സംസ്ഥാന സർക്കാർ നൽകുന്ന കെഎഎസ്എച്ച് അംഗീകാരം, ആരോഗ്യസ്ഥാപനങ്ങളിലെ ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ആവിഷ്‌കരിച്ച കായകൽപ അവാർഡ്, ഇതിന്റെ ഭാഗമായ കമന്റേഷൻ പുരസ്‌കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ എരവിമംഗലം ഹെൽത്ത് സെന്ററിന് ലഭിച്ചിട്ടുണ്ട്. എൻക്യുഎഎസ് അംഗീകാരത്തോടെ 2 ലക്ഷം രൂപ വീതം 3 വർഷം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ...
നാടിൻ്റെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണാൻ മഹല്ല് കമ്മിറ്റി അടച്ചത് 1.12 ലക്ഷം രൂപ
Local

നാടിൻ്റെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണാൻ മഹല്ല് കമ്മിറ്റി അടച്ചത് 1.12 ലക്ഷം രൂപ

Perinthalmanna RadioDate: 14-09-2024പെരിന്തൽമണ്ണ: വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി ട്രാൻസ്ഫോർമറിന്റെ ശേഷി ഉയർത്തുന്നതിന് അനുവദിച്ച ഫണ്ട് മതിയാകാതെ വന്നപ്പോൾ 1.12 ലക്ഷം രൂപ നൽകി മഹല്ല് കമ്മിറ്റിയുടെ മാതൃക. പെരിന്തൽമണ്ണ നഗരസഭയിലെ പാതായ്ക്കര ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയാണ് കെ.എസ്.ഇ.ബി.യിൽ തുക അടച്ചത്. പള്ളി ഉൾപ്പെടുന്ന പ്രദേശത്തെ 115-ലേറെ ഉപഭോക്താക്കൾക്കാണ് ഇതിലൂടെ വോൾട്ടേജ് ക്ഷാമം മാറിയത്. ഏറെക്കാലമായി പള്ളിയുടെ സമീപത്തുള്ള ട്രാൻസ്ഫോർമറിനു കീഴിൽ വോൾട്ടേജ് ക്ഷാമം നേരിടുകയായിരുന്നു.പ്രതിസന്ധി രൂക്ഷമായതോടെ ട്രാൻസ്ഫോർമറിന്റെ ശേഷി വർധിപ്പിക്കുകയല്ലാതെ മാർഗമില്ലെന്നായി. ഈ പദ്ധതിക്ക് കെ.എസ്.ഇ.ബി. അധികൃതർ മൂന്നുലക്ഷം രൂപയുടെ എസ്റ്റിമേറ്റ് നൽകി.എട്ടുമാസം മുൻപ് നജീബ് കാന്തപുരം എം.എൽ.എ.യുടെ ഫണ്ടിൽനിന്ന് തുക അനുവദിച്ചു. ഇതിനിടെ എസ്റ്റിമേറ്റുകളിൽ സർക്കാർ വർധന വരുത്തിയതോടെ ചെലവ് 4.12 ലക്...
പെരിന്തൽമണ്ണ ഗേൾസ് സ്‌കൂളിൽ ചെണ്ടുമല്ലി വിളവെടുത്തു
Local

പെരിന്തൽമണ്ണ ഗേൾസ് സ്‌കൂളിൽ ചെണ്ടുമല്ലി വിളവെടുത്തു

Perinthalmanna RadioDate: 14-09-2024പെരിന്തൽമണ്ണ: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ദേശീയ ഹരിതസേന ക്ലബ്ബ് സീഡ് ക്ലബ്ബുമായി ചേർന്ന് ഒരുക്കിയ ചെണ്ടുമല്ലി തോട്ടത്തിലെ പൂക്കളുടെ വിളവെടുപ്പ് നടന്നു. പ്രഥമാധ്യാപിക ടി.കെ. കുൻസു ഉദ്ഘാടനം ചെയ്തു. അങ്ങാടിപ്പുറം കൃഷി ഭവനിൽ നിന്ന് വാങ്ങിയ തൈകൾ നട്ടാണ് ചെണ്ടുമല്ലിത്തോട്ടം ഒരുക്കിയത്. എൻ.ജി.സി.- സ്ലീഡ് ക്ലബ്ബ് കോഡിനേറ്റർ കെ.ബി. ഉമ, സ്റ്റാഫ് സെക്രട്ടറി എ.പി. നന്ദകുമാർ, സീഡ് ക്ലബ്ബ് സ്റ്റുഡൻ്റ്സ് സെക്രട്ടറി ശിഖ, ക്ലബ്ബംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകh...
ഒലിങ്കര ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിലെ മലിനജല പ്രശ്നം; നാലു കോടിയുടെ പദ്ധതിക്ക് അനുമതി വേണം
Local

ഒലിങ്കര ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിലെ മലിനജല പ്രശ്നം; നാലു കോടിയുടെ പദ്ധതിക്ക് അനുമതി വേണം

Perinthalmanna RadioDate: 14-09-2024പെരിന്തൽമണ്ണ : നഗരസഭയുടെ ഒലിങ്കരയിലുള്ള ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിലെ മലിനജലപ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള നാലുകോടിയുടെ പദ്ധതിക്ക് ശുചിത്വമിഷന്റെ അനുമതിയായില്ല. വെള്ളിയാഴ്ച നഗരസഭാ കൗൺസിൽ യോഗത്തിൽ വിഷയം ചർച്ചയായപ്പോൾ നഗരസഭാധ്യക്ഷനാണ് ഈ പദ്ധതിയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് അറിയിച്ചത്. വിവിധ ഫ്ലാറ്റുകളിൽ വ്യത്യസ്ത സെപ്റ്റിക് ടാങ്കുകൾ കൂട്ടിയിണക്കി മലിനജല സംസ്കരണ യൂണിറ്റ് (എസ്.ടി.പി.) സ്ഥാപിക്കുന്ന പദ്ധതിയാണ് അംഗീകാരത്തിനായി നൽകിയത്.  അതേ സമയം നിലവിലുള്ള സെപ്റ്റിക് ടാങ്കുകൾ ഇടക്കിടെ നിറയുന്നത് ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയർത്തുന്നുമുണ്ട്. ടാങ്കുകൾ നിറഞ്ഞൊഴുകുന്നത് പരിഹരിക്കാൻ ചുറ്റുമതിൽ നിർമിക്കാനും ടാങ്കുകളിൽ പി.വി.സി. പൈപ്പുകൾ സ്ഥാപിക്കാനും നടപടിയെടുത്തതായി അധ്യക്ഷൻ അറിയിച്ചു. 6.2 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് യോഗം അംഗീകാരം...
തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്; ഇന്ന് ഉത്രാട പാച്ചിൽ
Local

തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്; ഇന്ന് ഉത്രാട പാച്ചിൽ

Perinthalmanna RadioDate: 14-09-2024തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാടെങ്ങുമുള്ള മലയാളികൾ. ഇന്ന് ഉത്രാടമാണ്. ഓണം ഗംഭീരമാക്കാനായി മലയാളികൾ ഉത്രാടപ്പാച്ചിൽ നടത്തുന്ന ദിനം. ഉത്രാട ദിനത്തിലെ തിരക്ക് പണ്ടേ പ്രസിദ്ധമാണ്. തിരുവോണത്തിനാവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാലാണ് ഉത്രാടപ്പാച്ചിൽ എന്ന ശൈലി പോലും രൂപപ്പെട്ടത്ഓണപ്പൂക്കളം ഇടലിൽ ഏറ്റവും വലിയ പൂക്കളം ഉത്രാട ദിനത്തിലാണ് ഒരുക്കുക. ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാട ദിനത്തിലൊരുക്കുന്ന കാഴ്ചക്കുലകൾ ഉത്രാടക്കാഴ്ചകളെന്നും അറിയപ്പെടും. ഉത്രാട ദിനത്തിൽ സന്ധ്യക്ക് ഉത്രാട വിളക്ക് തെളിയിക്കും. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------...