Tag: 140925

മലമ്പുഴ അതീവ സുന്ദരിയാകും; മൈസൂര്‍ വൃന്ദാവൻ പോലെ

Local

മലമ്പുഴ അതീവ സുന്ദരിയാകും; മൈസൂര്‍ വൃന്ദാവൻ പോലെ

Perinthalmanna RadioDate: 14-09-2025 മലമ്പുഴ: കേരളത്തിന്റെ ഉദ്യാനറാണിയായ മലമ്പുഴ ഉദ്യാനം അടച്ചു. ഇനി മാസങ്ങള്‍ക്കു ശേഷം പുതു മോടിയിലായിരിക്കും ഉദ്യാനം തുറക്കുക. കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ 2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 75.87 കോടി രൂപ ചിലവില്‍ നവീകരണ പ്രവർത്തികള്‍ നടത്തുന്നതിനാണ് മലമ്ബുഴ ഉദ്യാനം അടച്ചിടുന്നത്. കഴിഞ്ഞമാസം ഉദ്യാനം അടയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഓണാവധി കണക്കിലെടുത്ത് മാറ്റുകയായിരുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുംവരെ ഉദ്യാനത്തിലേക്കു സന്ദർശകർക്ക് പ്രവേശനം ഉണ്ടാകില്ലെന്നും ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചിട്ടുണ്ട്. ജലസേചന വകുപ്പിന്റെ സംയുക്ത സഹകരണത്തോടെ സംസ്ഥാന ടൂറിസം വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്.മലമ്ബഴയുടെ പ്രകൃതി ഭംഗിക്ക് കോട്ടം തട്ടാതെയും സന്ദർശകരില്‍ കൂടുതല്‍ നയന മനോഹരമായ കാഴ്ചകള്‍ ഉള്‍പ്പെടുത്തിയുമാണ് ഉദ്യാനം നവീകരിക്കുന്നത്. പദ്ധതിയുടെ ഭ...
ജില്ലയിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കിയത് 95 ആശുപത്രികളിൽ

Local

ജില്ലയിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കിയത് 95 ആശുപത്രികളിൽ

Perinthalmanna RadioDate: 14-09-2025 മലപ്പുറം: ഒരു വ്യക്തിയ്ക്ക് ഒരു ഹെൽത്ത് റെക്കോർഡ് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഇ-ഹെൽത്ത് പദ്ധതി. ജില്ലയിൽ നടപ്പിലാക്കിയത് 95 ആശുപത്രികളിൽ. സംസ്ഥാനത്ത് ഇ-ഹെൽത്ത് സംവിധാനം നടപ്പിലാക്കിയ ആശുപത്രികളിൽ മലപ്പുറം ജില്ല രണ്ടാം സ്ഥാനത്താണ്. തിരുവനന്തപുരം ജില്ലയാണ് മുന്നിൽ. കുന്നമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആഗസ്റ്റ് 30ന് ഇ-ഹെൽത്ത് ആരംഭിച്ചതാണ് ജില്ലയിൽ അവസാനം നടപ്പിലാക്കിയത്. ജില്ലയിൽ 37.93 ലക്ഷം പേരാണ് പദ്ധതിയിൽ സ്ഥിര രജിസ്‌ട്രേഷൻ ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് 2.62 കോടി ജനങ്ങളും സ്ഥിര രജിസ്ട്രേഷൻ ചെയ്തു. ആറ് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങൾ, മൂന്ന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, മൂന്ന് ജില്ലാ ആശുപത്രികൾ, 55 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ജില്ലാ പബ്ലിക് ഹെൽത്ത് ലബോറട്ടറി, മഞ്ചേരി ടി.ബി സെന്റർ, 17 അർബൻ ഫാമിലി ഹെൽത്ത് സെന്ററുകൾ, മഞ്ചേരി മെഡിക്കൽ കോളേജ്, പൊന്നാനി വുമ...
നെന്മിനി ഗവ. എൽപി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

Local

നെന്മിനി ഗവ. എൽപി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

Perinthalmanna RadioDate: 14-09-2025 പട്ടിക്കാട് : സംസ്ഥാന സർക്കാരിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി ചെലവിൽ നിർമിച്ച കീഴാറ്റൂർ നെന്മിനി ഗവ. എൽപി സ്‌കൂൾ കെട്ടിടം അഡ്വ. യു.എ. ലത്തീഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വനജ, എൻ. മുഹമ്മദ്, ബിന്ദു മാത്യു, ടി.പി. രജീഷ്, എ.ഇ.ഒ. ബിന്ദു വയലിൽ, സന്തോഷ് പാറൽ, വിദ്യാഭ്യാസ ഉപഡയറക്ടർ സുരേഷ് കൊളശേരി, ശിഹാബ് വയങ്കര, ജോസ് മോഹൻ ടോം എന്നിവർ സംസാരിച്ചു.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ന്  ഇന്ത്യ-പാക് സൂപ്പര്‍ പോരാട്ടം

Local

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ന്  ഇന്ത്യ-പാക് സൂപ്പര്‍ പോരാട്ടം

Perinthalmanna RadioDate: 14-09-2025 ദുബായിലെ ഞായറാഴ്ചത്തെ താപനിലപ്രവചനം 41 ഡിഗ്രി സെൽഷ്യസാണ്. അതിനേക്കാളേറെ ചൂടിൽ രാഷ്ട്രീയമായ കുറെ കാര്യങ്ങളും ദുബായിലെ ക്രിക്കറ്റ് പിച്ചിൽ പൊതിഞ്ഞുനിൽക്കുന്നുണ്ട്. പക്ഷേ, ആ ചൂടുകൾക്കെല്ലാമപ്പുറം നല്ലൊരു ക്രിക്കറ്റ് സംഭവിക്കണമേയെന്ന ആഗ്രഹത്തോടെ ഇന്ത്യയും പാകിസ്താനും വീണ്ടും മുഖാമുഖം വരുന്നു. ഏഷ്യാ കപ്പ് ക്രിക്കറ്റിലെ എ ഗ്രൂപ്പ് മത്സരത്തിൽ ഞായറാഴ്ച ദുബായിൽ ഇന്ത്യ പാകിസ്താനെ നേരിടും. ഒരു ഹെവി വെയ്റ്റ് മത്സരത്തിന്റെ സമ്മർദം ഇരുടീമുകൾക്കുമുള്ളപ്പോൾ കപിൽ ദേവും വസീം അക്രമും പറഞ്ഞ വാക്കുകൾ അവർ ഓർക്കുമായിരിക്കും -'പുറത്തെ ശബ്ദങ്ങൾ തത്കാലം അവഗണിക്കൂ, നിങ്ങൾ പോയിരിക്കുന്നത് ക്രിക്കറ്റ് കളിക്കാനാണ്, നിങ്ങൾ ക്രിക്കറ്റ് ആസ്വദിക്കൂ...' ആദ്യ മത്സരത്തിൽ യുഎഇയെ ഒൻപത് വിക്കറ്റിന് തകർത്താണ് ഇന്ത്യ വരുന്നതെങ്കിൽ ഒമാനെതിരേ 93 റൺസിന്റെ കൂറ്റൻ ജയവുമായാണ് പാകിസ്താന്റെ വരവ്. ഇന്ന...
വഴിയോര കച്ചവടക്കാർക്ക് ആശ്വാസമായി എംഎൽഎയുടെ ഹെൽത്ത് കാർഡ് പദ്ധതി

Local

വഴിയോര കച്ചവടക്കാർക്ക് ആശ്വാസമായി എംഎൽഎയുടെ ഹെൽത്ത് കാർഡ് പദ്ധതി

Perinthalmanna RadioDate: 14-09-2025 പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ നിർധനരായ നൂറോളം വഴിയോര കച്ചവടക്കാർക്ക് നജീബ് കാന്തപുരം എംഎൽഎ ഹെൽത്ത് കാർഡ് നൽകി. വർഷങ്ങളായി വഴിയോര കച്ചവടം ചെയ്യുന്നവരും സാമ്പത്തിക പ്രയാസങ്ങൾ കാരണം ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ തെരുവോരങ്ങളിൽ കഷ്ടപ്പെടുന്നവരുമായ വഴിയോര കച്ചവടക്കാർക്കാണ് പ്രത്യേക ഹെൽത്ത് കാർഡ് നൽകിയിരിക്കുന്നത്. നിയോജക മണ്ഡലത്തിലെ അങ്കണവാടി വർക്കർമാർ, ഹെൽപ്പർമാർ, പരിരക്ഷാ വൊളന്റിയർമാർ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ, ഹരിത കർമ്മസേനാംഗങ്ങൾ, ആംബുലൻസ് ഡ്രൈവർമാർ എന്നിവർക്ക് നേരത്തേ എംഎൽഎ ഹെൽത്ത് കാർഡ് നൽകിയിരുന്നു.പെരിന്തൽമണ്ണയിലെ പത്തോളം പ്രമുഖ സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ ചികിത്സയ്ക്ക് പല തരത്തിലുള്ള ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതാണ് എംഎൽഎ ഹെൽത്ത് കാർഡ്. ഹെൽത്ത് കാർഡിനൊപ്പം ആക്‌സിഡന്റ് ഇൻഷുറൻസ് പോളിസിയും സൗജന്യമായി ന...