വാഹനം പൊളിക്കുന്നതിന് മുമ്പ് അനുമതി വാങ്ങണമെന്ന് മോട്ടോർ വാഹന വകുപ്പ്
Perinthalmanna RadioDate: 14-10-2024വാഹനം പൊളിക്കുന്നതിന് മുമ്പ് അനുമതി വാങ്ങണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കർശന നിർദേശം. അനുമതിക്കും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കാനുമായി അപേക്ഷ നൽകണമെന്നും പൊളിച്ചശേഷം എ.എം.വി.ഐ. പരിശോധിച്ച് മുൻ പിഴയടക്കമുള്ളവ അടച്ചുതീർത്ത് ആർ.സി. റദ്ദാക്കി എന്ന് ഉറപ്പാക്കണമെന്നുമാണ് നിർദേശം.പൊളിക്കാനായി കൈമാറുകയും എന്നാൽ, ആർ.സി. റദ്ദാക്കാത്തതുമായ സാഹചര്യം കൂടുന്നതിനാലാണ് വകുപ്പ് സാമൂഹിക മാധ്യമത്തിലൂടെയുൾപ്പെടെ ബോധവത്കരണം നടത്തുന്നത്. പൊളിക്കാൻ നൽകുന്ന വാഹനം ഉടമയറിയാതെ പുനരുപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കാൻ കൂടിയാണിത്.വാഹനം പഴക്കം മൂലവും അപകടത്തിൽപ്പെട്ടും ഉപയോഗ ശൂന്യമാകുമ്പോൾ പൊളിക്കാറുണ്ട്. ആർ.സി. റദ്ദാക്കാതെ പൊളിക്കാനായി വാഹനം കൈമാറുമ്പോൾ വാഹനത്തിന്റെ രേഖകൾ നിലനിൽക്കും.വാഹനം പൊളിക്കാതെ തകരാറുകൾ പരിഹരിച്ച് പുനരുപയോഗിക്കപ്പെട്ടേക്കാം. ഇത്തരം വ...




