വികസന വിപ്ലവം തീര്‍ത്ത് താഴേക്കോട് ഗ്രാമപഞ്ചായത്ത്
Perinthalmanna RadioDate: 14-10-2025 താഴേക്കോട്: സമഗ്ര മേഖലയിലും നേട്ടം കൈവരിച്ച് താഴേക്കോട് ഗ്രാമ പഞ്ചായത്ത്. ആരോഗ്യ- വിദ്യാഭ്യാസ- അടിസ്ഥാന സൗകര്യ മേഖലകളില്‍ വന്‍ മുന്നേറ്റമാണ് അഞ്ച് വര്‍ഷം കൊണ്ട് പഞ്ചായത്തിന് നേടാന്‍ സാധിച്ചത്. പട്ടിക വിഭാഗക്കാര്‍ക്ക് അനുവദിച്ച ഫണ്ട് മുഴുവന്‍ ചിലവഴിച്ചതിന് സംസ്ഥാന തലത്തില്‍ അവാര്‍ഡ് നേടിയത് വലിയ നേട്ടമാണ്. ലഭ്യമായ എല്ലാ ഫണ്ടുകളും 90 ശതമാനത്തിലധികം ചെലവഴിക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞു. ലൈഫ്, മാലിന്യ നിര്‍മാര്‍ജ്ജനം, അതിദാരിദ്ര്യ മുക്ത കേരളം, സാമൂഹ്യ ക്ഷേമം എന്നിവയില്‍ എല്ലാം ഒന്നാമതാകാന്‍ പഞ്ചായത്തിന് കഴിഞ്ഞു. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ലൈഫ് പദ്ധതിയില്‍ വീടുകള്‍ അനുവദിച്ചു. 849 വീടുകളാണ് അഞ്ച് വര്‍ഷത്തിനിടെ പഞ്ചായത്തില്‍ നിര്‍മ്മിച്ചത്. മാലിന്യ നിര്‍മാര്‍ജന രംഗത്തും അഭിമാനകരമായ നേട്ടം സ്വന്തമാക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞു. ജില്ലയിലെ മികച്ച ഹരിതകര്‍മ...





