ഉത്സവച്ഛായയിൽ ജില്ലാതല ശിശുദിനാഘോഷം സംഘടിപ്പിച്ചു
Perinthalmanna RadioDate: 14-11-2023മലപ്പുറം: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള ശിശുദിനാഘോഷ പരിപാടികൾ മലപ്പുറത്ത് സമാപിച്ചു. മലപ്പുറം മുനിസിപ്പാലിറ്റിയിലെ വിവിധ സ്‌കൂളുകളിൽ നിന്നായി നിരവധി കുട്ടികളാണ് മുത്തുക്കുടകളുടെയും ബാന്റ് വിദ്യത്തിന്റെയും അകമ്പടിയോടെ ശിശുദിന റാലിയിൽ അണിനിരന്നത്. കളക്ടറുടെ വസതിയുടെ മുമ്പിൽ നിന്ന് ആരംഭിച്ച റാലി ജില്ലാ കളക്ടർ വി.ആർ വിനോദ് ഫ്ലാഗ് ഓഫ് ചെയ്തു. എൻ.സി.സി, സ്‌കൗട്ട്, ഗൈഡ്, ജെ.ആർ.സി വിഭാഗങ്ങളും റോളർ സ്‌കേറ്റിങ്ങ് കുട്ടികളും റാലിയിൽ പങ്കെടുത്തു. റാലി ടൗൺ ഹാൾ പരിസരത്ത് സമാപിച്ചു. ടൗൺ ഹാളിൽ നടന്ന ശിശുദിന സംഗമത്തിന് എൽ.പി-യു.പി വിഭാഗം പ്രസംഗ മത്സരത്തിലെ വിജയികളായ കുട്ടികളുടെ പ്രസിഡൻറ് ടി.എം മുഹമ്മദ് നോഷിൻ, കുട്ടികളുടെ സ്പീക്കർ പി.കെ എമിൻ റാബിയ, കുട്ടികളുടെ പ്രധാന മന്ത്രി പി.കെ റിയ സൻഹ എന്നീ നിലകളിൽ ശിശുദിന സംഗമം നിയന്ത്രിച്ചു. അഗ്ന ആ...






