Tag: 141124

പെരിന്തൽമണ്ണയിൽ ലോക പ്രമേഹ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു
Local

പെരിന്തൽമണ്ണയിൽ ലോക പ്രമേഹ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

Perinthalmanna RadioDate: 14-11-2024പെരിന്തൽമണ്ണ: ലോക പ്രമേഹ ദിനമായ നവംബർ 14 ന് "തടസ്സങ്ങൾ നീക്കം വിടവുകൾ നികത്താം" എന്ന വിഷയവുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണയിൽ ജില്ലാ ആശുപത്രി, ഐഎംഎ പെരിന്തൽമണ്ണ എന്നിവയുടെ നേതൃത്വത്തിൽ ലയൺസ് ക്ലബ് ടൗൺ പെരിന്തൽമണ്ണ, സോൾസ് ഓഫ് പെരിന്തൽമണ്ണ എന്നിവരുടെ സഹകരണത്തോടെ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ 7 മണിക്ക് ഐഎംഎ സ്ക്വയറിൽ നിന്നും ആരംഭിച്ച കൂട്ട നടത്തം  ഐഎംഎ പെരിന്തൽമണ്ണ ബ്രാഞ്ച് പ്രസിഡണ്ട് ഡോ.സന്തോഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ഐഎംഎ സ്ക്വയറിൽ നിന്നും ആരംഭിച്ച് പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയം വരെ ഉണ്ടായിരുന്ന കൂട്ട നടത്തത്തിൽ രാഷ്ട്രീയ, സാമൂഹിക പ്രവർത്തകർ, ഐഎംഎ പെരിന്തൽമണ്ണ അംഗങ്ങൾ, പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ഡോക്ടർമാർ, ജീവനക്കാർ, പെരിന്തൽമണ്ണ ടൗൺ ലയൺസ് ക്ലബ് അംഗങ്ങൾ, സോഴ്സ് ഓഫ് പെരിന്തൽമണ്ണ ടീം അംഗങ്ങൾ, സായി സ്നേഹതീരം കുട്ടികൾ (അന്തേവാസികൾ)...
പെരിന്തൽമണ്ണ നഗരസഭയിലെ ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിലെ ജീവിതം ദുരിതമെന്നു പരാതി
Local

പെരിന്തൽമണ്ണ നഗരസഭയിലെ ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിലെ ജീവിതം ദുരിതമെന്നു പരാതി

Perinthalmanna RadioDate: 14-11-2024പെരിന്തൽമണ്ണ : പെരിന്തൽമണ്ണ നഗരസഭയുടെ പൂർണ നിയന്ത്രണത്തിലുള്ള പതിനാറാം വാർഡ് ഒലിങ്കര പ്രദേശത്തുള്ള മുന്നൂറിൽപ്പരം കുടുംബങ്ങൾ താമസിക്കുന്ന ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിലുള്ളവരുടെ ജീവിതം ദുരിതത്തിലെന്ന് പരാതി. ഫ്ലാറ്റിലെ ശൗചാലയത്തിന്റെ പൈപ്പുകൾ പൊട്ടിയൊലിച്ചും മാലിന്യ ടാങ്കുകൾ നിറഞ്ഞ് കവിഞ്ഞ് വീടുകളുടെ പരിസരത്തുകൂടിയും പൊതു റോഡിലൂടെയും ഒഴുകിയും ദുരിതപൂർണമായ സാഹചര്യമാണെന്നാണ് പരാതി. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ വ്യാപകമായ സാഹചര്യത്തിൽ നഗരസഭയിൽ പരാതി നൽകിയിട്ടും പരിഹാരം കാണാൻ സാധിച്ചിട്ടില്ലെന്നാണ് ആക്ഷേപം. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി പെരിന്തൽമണ്ണ നഗരസഭാ പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂഖ് ജില്ലാകളക്ടർക്കും ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർക്കും പരാതി നൽകി. പരിഹാരം ഉണ്ടായില്ലെങ്കിൽ നഗരസഭയ്ക്കു മുമ്പിൽ ശക്തമായ സമരം നടത്തുമെന്നും അറിയിച്ചു.ഫ്ല...
മാലാപറമ്പ് എടത്തറ ചോലയിലെ ചെക്ക് ഡാമിൽ ശുചിമുറി മാലിന്യം തള്ളി
Local

മാലാപറമ്പ് എടത്തറ ചോലയിലെ ചെക്ക് ഡാമിൽ ശുചിമുറി മാലിന്യം തള്ളി

Perinthalmanna RadioDate: 14-11-2024കൊളത്തൂർ: പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ, ഒട്ടേറെ സഞ്ചാരികളെ ആകർഷിക്കുന്ന മാലാപറമ്പ് എടത്തറ ചോലയിൽ സാമൂഹിക വിരുദ്ധർ ശുചിമുറി മാലിന്യം തള്ളി. പെരിന്തൽമണ്ണ- വളാഞ്ചേരി റൂട്ടിലുള്ള എടത്തറ ചോല ടൂറിസം മാപ്പിൽ ഉൾപ്പെടുത്തണമെന്ന് ഏറെ കാലമായി ആവശ്യപ്പെടുന്നതാണ്. വേനലിലും വറ്റാത്ത ഇവിടുത്തെ നീരുറവ പ്രകൃതി മനോഹരമാണ്. മാത്രമല്ല ഒട്ടേറെ പ്രദേശവാസികൾ കുടിവെള്ളമായും മറ്റും ഉപയോഗിക്കുന്നുമുണ്ട്. മാലാപറമ്പ് മിനി ചെക്ക്‌ഡാമിലെ വെള്ളത്തിലും മാലിന്യം കലർന്ന നിലയിലാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ മാലിന്യം വാഹനത്തിൽ എത്തിച്ച് തള്ളിയതായാണ് കരുതുന്നത്.കുരുവമ്പലം പൂതാനിക്കുളമ്പ്, അടിവാരം, കണ്ടഹാർ, കോരങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലെ പൊതു ജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് ഈ ചോലയിലെ വെള്ളമാണ്.വർഷങ്ങൾക്കു മുൻപാണ് ഈ ചോലയിൽ ചെക്ക്ഡാം നിർമിച്ച് മാലാപറമ്പിന് ...
തണുപ്പിലേക്ക് ഉണർന്ന് കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രം
Local

തണുപ്പിലേക്ക് ഉണർന്ന് കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രം

Perinthalmanna RadioDate: 14-11-2024പെരിന്തൽമണ്ണ : മൺസൂൺ കഴിഞ്ഞാൽ കൊടികുത്തി മലയിലെ പ്രധാന ടൂറിസ്റ്റ് സീസൺ കോടപുതഞ്ഞ് കിടക്കുന്ന ഈ നവംബർ - ഡിസംബർ കാലമാണ്. ഋതുക്കൾക്കൊപ്പം കൊടികുത്തി മലയും തണുപ്പിനെ പുണർന്നു തുടങ്ങുമ്പോൾ സഞ്ചാരികളും ഇവിടേക്ക് ഒഴുകിയെത്തും. രാവിലെ എട്ടിന് സന്ദർശന സമയം തുടങ്ങുമ്പോൾത്തന്നെ എത്തുന്നവരെ കാത്ത് തണുപ്പും കോടയും കാത്തിരിപ്പുണ്ട് ഈ പുൽമേട്ടിൽ. വൈകീട്ടാണെങ്കിൽ അസ്തമയ സൂര്യനും അനന്തമായ ദൂരക്കാഴ്ചകളും.പെരിന്തൽമണ്ണയിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിലുള്ള കൊടികുത്തിമല നഗര പരിധിയിൽ വരുന്ന അപൂർവം ഹിൽസ്റ്റേഷനുകളിലൊന്നാണ്. രണ്ടു വർഷം കൊണ്ട് രണ്ടര ലക്ഷത്തിലേറെ സഞ്ചാരികളെത്തുകയും മൂന്നു വർഷം കൊണ്ട് ടിക്കറ്റ് വിൽപ്പനയിലൂടെ ഒരു കോടിയിലേറെ വരുമാനം കണ്ടെത്തുകയും ചെയ്തു എന്നത് കൊടികുത്തി മലയുടെ ജനപ്രീതി വ്യക്തമാക്കുന്നു.പെരിന്തൽമണ്ണയിൽ നിന്ന് പാലക്കാട് റോഡിൽ അഞ്ച് കി...