Tag: 141223

കോഴിക്കോട് – വയനാട് തുരങ്ക പാത നിര്‍മാണം മാര്‍ച്ചില്‍ തുടങ്ങും
Local

കോഴിക്കോട് – വയനാട് തുരങ്ക പാത നിര്‍മാണം മാര്‍ച്ചില്‍ തുടങ്ങും

Perinthalmanna RadioDate: 14-12-2023കോഴിക്കോട് - വയനാട് തുരങ്ക പാത നിര്‍മാണം അ‌ടുത്ത വര്‍ഷം മാര്‍ച്ചില്‍ തുടങ്ങാനാകുമെന്ന് തിരുവമ്പാടി എം.എല്‍എ ലിന്റോ ജോസഫ്. പ്രാഥമിക ഘട്ട ടെന്‍ഡ‍ര്‍ ന‌‌‌‌ടപടികള്‍ പൂര്‍ത്തിയായി. പദ്ധതിക്കായി ഭൂമി നഷ്‌ടമാകുന്ന പ്രദേശവാസികള്‍ക്ക് ഉയര്‍ന്ന നഷ്ട പരിഹാരം നല്‍കുമെന്നും എം.എല്‍.എ പറഞ്ഞു. ഏഴ് കിലോമീറ്ററിലധികം ദൂരത്തിലാണ് ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി തുരങ്കപാത നിര്‍മിക്കുന്നത്.2020 ല്‍ പദ്ധതി പ്രഖ്യാപനം നടത്തിയ ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി തുരങ്ക പാതയാണ് യാഥാര്‍ത്ഥ്യമാകുന്നത്. വയനാട്ടിലേക്ക് താമരശ്ശേരി ചുരം റോഡിന് ബദലായി നിര്‍മിക്കുന്ന തുരങ്ക പാതക്കായി കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന്‍റെയടക്കം പ്രാഥമിക അനുമതി ലഭിച്ചു. സര്‍ക്കാർ ഏജൻസിയായ കി​റ്റ് കോ ​നടത്തിയ സാമൂഹ്യാഘാത പഠന റിപോര്‍ടനുസരിച്ച് പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവരുമായി ...
നവീകരിച്ച കീഴാറ്റൂർ പഞ്ചായത്ത് ഓഫീസ് പ്രവർത്തനം തുടങ്ങി
Local

നവീകരിച്ച കീഴാറ്റൂർ പഞ്ചായത്ത് ഓഫീസ് പ്രവർത്തനം തുടങ്ങി

Perinthalmanna RadioDate: 14-12-2023പട്ടിക്കാട് : ലൈഫ് ഭവനപദ്ധതിയിൽ വീട് ലഭ്യമാക്കാത്തതിൽ പ്രകോപിച്ച് യുവാവ് തീയിട്ട് നശിപ്പിച്ച കീഴാറ്റൂർ ഗ്രാമപ്പഞ്ചായത്ത് ഓഫീസ് നവീകരിച്ചു. മുപ്പതു ലക്ഷത്തോളം രൂപ ചെലവിൽ നവീകരിച്ച ഓഫീസ് കഴിഞ്ഞദിവസം പ്രവർത്തനമാരംഭിച്ചു.കഴിഞ്ഞ ജൂൺ 21-ന് ഉച്ചയ്ക്കാണ് കീഴാറ്റൂർ ആനപ്പാംകുഴി സ്വദേശി ചുള്ളിയിൽ മുജീബ് പെട്രോൾ ഒഴിച്ച് പഞ്ചായത്ത് ഓഫീസിൽ തീയിട്ടത്. തുടർന്ന് ആത്മഹത്യാശ്രമവും നടത്തിയിരുന്നു. ലൈഫിൽ വീട് ലഭിക്കാത്തതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. പെട്രോൾ നിറച്ച ക്യാനുമായി ഓഫീസിനകത്തു കടന്ന യുവാവ് കംപ്യൂട്ടറുകളിലും മറ്റു ഫയലുകളിലും ഒഴിച്ചതിനു ശേഷം തീ കൊടുക്കുകയായിരുന്നു. മൂന്നു ജീവനക്കാരാണ് ഈ സമയം ഓഫീസിലുണ്ടായിരുന്നത്. ഇവർ പുറത്തേക്ക്‌ ഓടി രക്ഷപ്പെട്ടു. മറ്റുള്ളവർ ഭക്ഷണംകഴിക്കുന്ന തിരക്കിലുമായിരുന്നു. ഓഫീസിലെ കംപ്യൂട്ടറുകളും ഫയലുകളും ജീവനക്കാരുടെ മൊബൈൽ ഫോണുകൾ...
ചെങ്കൽ ക്വാറികളിൽ പരിശോധന; 24 വാഹനങ്ങളും ഉപകരണങ്ങളും പിടിച്ചെടുത്തു
Local

ചെങ്കൽ ക്വാറികളിൽ പരിശോധന; 24 വാഹനങ്ങളും ഉപകരണങ്ങളും പിടിച്ചെടുത്തു

Perinthalmanna RadioDate: 14-12-2023പെരിന്തൽമണ്ണ: പരിയാപുരം, ചീരട്ടാമല മേഖലകളിലെ ചെങ്കൽ ക്വാറികളിൽ പോലീസ് രണ്ടു ദിവസമായി പരിശോധന നടത്തി. 24 ടിപ്പർ ലോറികളും ഏഴ് കല്ലുവെട്ടുയന്ത്രവും ഒരു മണ്ണുമാന്തിയന്ത്രവും പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്റെ നിർദേശപ്രകാരം അനധികൃത ക്വാറികൾക്കെതിരേയുള്ള നടപടിയുടെ ഭാഗമായിട്ടായിരുന്നു പരിശോധന. പെരിന്തൽമണ്ണ എസ്.എച്ച്.ഒ. എ. പ്രേംജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.അനധികൃത കല്ലുവെട്ട്, പാസില്ലാതെ കടത്ത് തുടങ്ങിയ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ടാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. ഇവ പെരിന്തൽമണ്ണ ബൈപ്പാസ് ബസ് സ്റ്റാൻഡ് പരിസരത്ത് സൂക്ഷിച്ചിരിക്കുകയാണ്. ഇവ ജില്ലാ ജിയോളജി വിഭാഗത്തിന് കൈമാറും. അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികൾ നിരീക്ഷണത്തിലാണെന്നും വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും എസ്.എച്ച്.ഒ. അറിയിച്ചു. എസ്.ഐ. ഷിജോ സി. തങ്കച്ചൻ, എ.എസ്...
മാട്ടായ- പറയൻതുരുത്ത് പാലം യാഥാര്‍ഥ്യമാകുന്നു
Local

മാട്ടായ- പറയൻതുരുത്ത് പാലം യാഥാര്‍ഥ്യമാകുന്നു

Perinthalmanna RadioDate: 14-12-2023പെരിന്തൽമണ്ണ : ഏലംകുളം പഞ്ചായത്തിലെ മാട്ടായയെയും കുലുക്കല്ലൂർ പഞ്ചായത്തിലെ പടിഞ്ഞാറെ മപ്പാട്ടുകരയെയും ബന്ധിപ്പിക്കുന്ന നിർദിഷ്ട പാലം നിർമാണത്തിന് വഴിതെളിയുന്നു. നിർമാണത്തിനുള്ള സ്ഥലം നിശ്ചയിക്കുന്നതിനുണ്ടായിരുന്ന അനിശ്ചിതത്വം നീങ്ങിയതോടെയാണ് മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന് വഴിയൊരുങ്ങുന്നത്. പെരിന്തൽമണ്ണ എം.എൽ.എ. നജീബ് കാന്തപുരത്തിന്റെയും പട്ടാമ്പി എം.എൽ.എ. മുഹമ്മദ് മുഹ്‌സിന്റെയും സാന്നിധ്യത്തിൽ കുലുക്കല്ലൂർ പഞ്ചായത്ത് ഹാളിലാണ് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സംയുക്ത യോഗം ചേർന്നത്.മാട്ടായ, പടിഞ്ഞാറെ മപ്പാട്ടുകര എന്നീ സ്ഥലങ്ങളാണ് പാലം നിർമിക്കുന്നതിനായി യോഗത്തിൽ തീരുമാനമായത്. നെല്ലായ-മാരായമംഗലം പ്രദേശങ്ങളെ മുളയങ്കാവുമായി ബന്ധിപ്പിക്കുന്നതിന് മപ്പാട്ടുകര കമാനത്തുള്ള റെയിൽവേ അടിപ്പാത വീതി കൂട്ടുന്ന പ്ര...
മേൽപ്പാലത്തിൽ ലോറി കേടായി; അങ്ങാടിപ്പുറത്ത് ഗതാഗതക്കുരുക്ക്
Local

മേൽപ്പാലത്തിൽ ലോറി കേടായി; അങ്ങാടിപ്പുറത്ത് ഗതാഗതക്കുരുക്ക്

Perinthalmanna RadioDate: 14-12-2023അങ്ങാടിപ്പുറം : മേൽപ്പാലത്തിന് മുകളിൽ ലോറി കേടായി നിന്നത് കാരണം അങ്ങാടിപ്പുറത്ത് ബുധനാഴ്ച രാത്രി രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.കോഴിക്കോട് ഭാഗത്ത് നിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് പാലം കയറുമ്പോൾ കേടായത്. രാത്രി 8.30-നാണ് സംഭവം. ഏറെ നീളമുള്ള ലോറി ആയതിനാൽ മറ്റു വാഹനങ്ങൾക്ക് പാലം കടന്നു പോകാൻ പ്രയാസം നേരിട്ടു. അര മണിക്കൂറോളം രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇതേ സമയം ആംബുലൻസുകൾ കടന്നു പോകാൻ മറ്റു വാഹനങ്ങളിൽ നിന്ന് യാത്രക്കാർ ഇറങ്ങി സൗകര്യംചെയ്തുകൊടുത്തു. 20 മിനിറ്റിനകം ലോറി മേൽപ്പാലത്തിന് മുകളിലൂടെ കടന്നു പോയെങ്കിലും ഗതാഗതക്കുരുക്ക് അഴിയാൻ വീണ്ടും സമയമെടുത്തു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------...