Tag: 150125

രാജ്യറാണി എക്സ്പ്രസില്‍ കോച്ചുകളുടെ കുറവ്; സ്റ്റേഷൻ മാസ്റ്റർക്ക് പരാതി നല്‍കി
Local

രാജ്യറാണി എക്സ്പ്രസില്‍ കോച്ചുകളുടെ കുറവ്; സ്റ്റേഷൻ മാസ്റ്റർക്ക് പരാതി നല്‍കി

Perinthalmanna RadioDate: 15-01-2025മലപ്പുറം: നിലമ്പൂർ- കൊച്ചുവേളി രാജ്യറാണി എക്സ്പ്രസില്‍ ജനറല്‍ കോച്ചുകള്‍ കൂട്ടിയപ്പോള്‍ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ച നടപടിയില്‍ വെല്‍ഫെയർ പാർട്ടി പ്രതിഷേധം രേഖപ്പെടുത്തി. ഇതുമൂലം യാത്രക്കാർക്ക് നേരിടുന്ന പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി പാർട്ടി ജില്ലാ നേതാക്കള്‍ നിലമ്പൂർ സ്റ്റേഷൻ മാസ്റ്റർക്ക് പരാതി നല്‍കി.ഇപ്പോഴത്തെ 14 കോച്ചുകളുള്ള ട്രെയിനില്‍ രണ്ട് സ്ലീപ്പർ കോച്ചുകള്‍ കുറച്ച്‌ രണ്ട് ജനറല്‍ കോച്ചുകള്‍ കൂട്ടിയത് യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കുള്ള പരിഹാരമല്ല. സ്ലീപ്പർ കോച്ചുകളുടെ കുറവ് മൂലം 150-ഓളം യാത്രക്കാർക്ക് ബെർത്ത് സൗകര്യങ്ങളോടെ ദീർഘദൂര യാത്ര നടത്താൻ കഴിയുന്നില്ല. മലബാർ മേഖലയില്‍ നിന്ന് തലസ്ഥാന നഗരിയിലേക്ക് ചികിത്സക്കായി യാത്ര ചെയ്യുന്നവർക്കും രാത്രി സമയത്ത് ദീർഘദൂര യാത്ര ചെയ്യുന്നവർക്കും ഇത് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന് വെല്‍ഫെയ...
ഒടമല മഖാം ആണ്ടുനേർച്ചയ്ക്ക് ഭക്തിനിർഭരമായ കൊടിയേറ്റ്
Local

ഒടമല മഖാം ആണ്ടുനേർച്ചയ്ക്ക് ഭക്തിനിർഭരമായ കൊടിയേറ്റ്

Perinthalmanna RadioDate: 15-01-2025പെരിന്തൽമണ്ണ:  ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഒടമല മഖാം ആണ്ടു നേർച്ച കൊടിയേറി. ദക്ഷിണ മലബാറിലെ പ്രസിദ്ധ തീർഥാടന കേന്ദ്രമായ ഒടമല മഖാമിൽ അന്ത്യ വിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് ഔലിയന്റെ നാലു മാസം നീണ്ടു നിൽക്കുന്ന നേർച്ചയ്‌ക്കാണ് സമസ്ത ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസല്യാർ പതാക ഉയർത്തിയതോടെ തുടക്കമായത്. തുടർന്നു നടന്ന പൊതുസമ്മേളനം മഹല്ല് മുദരിസ് ശരീഫ് ഫൈസി കാരക്കാട് ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് സി.കെ.മുഹമ്മദ്‌ ഹാജി ആധ്യക്ഷ്യം വഹിച്ചു. മഖാമിന്റെ സൗഹൃദ പാരമ്പര്യത്തെ ഉയർത്തി കൊടിയേറ്റിനു കയർ സംഭാവന ചെയ്ത കിഴക്കുവീട്ടിൽ കുടുംബാംഗമായ ആനമങ്ങാട് സ്വദേശി പീതാംബരൻ മുഖ്യാതിഥിയായി. നേർച്ച കൊടിയേറ്റത്തോടെ പെട്ടിവരവ് എന്ന പേരിൽ വിവിധ പ്രദേശങ്ങളിൽ നിന്ന് രാത്രി സമയങ്ങളിൽ ആളുകൾ ഇനി മഖാമിലെത്തി പ്രാർഥന നടത്തും.മേയ് രണ്ടാം വാരത്തിൽ വിവിധ ദിവസങ്ങളിലായി സ്നേഹ...
പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ 1.10 കോടിയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി
Local

പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ 1.10 കോടിയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി

Perinthalmanna RadioDate: 15-01-2025-----------------------------------------------This News Sponsored by---------------------------------------------ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 10...
പെരിന്തല്‍മണ്ണയിലെ റോഡ് തകര്‍ച്ച; വ്യാപാരികളുടെ പ്രതിഷേധ മാര്‍ച്ച്‌ ഇന്ന്
Local

പെരിന്തല്‍മണ്ണയിലെ റോഡ് തകര്‍ച്ച; വ്യാപാരികളുടെ പ്രതിഷേധ മാര്‍ച്ച്‌ ഇന്ന്

Perinthalmanna RadioDate: 15-01-2025പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ തകര്‍ന്നുകിടക്കുന്ന മുണ്ടത്തുപാലം ജംഗ്ഷനിലെയും ബൈപാസിലെയും റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പെരിന്തല്‍മണ്ണ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ നടത്തുന്ന പ്രതിഷേധ മാര്‍ച്ച്‌ ഇന്ന്. വൈകുന്നേരം നാലിന് വ്യാപാര ഭവനില്‍ നിന്നാരംഭിച്ച്‌ മുണ്ടത്തുപാലം ജംഗ്ഷനില്‍ ധര്‍ണയോടെയാണ് പ്രതിഷേധ സമരം നടക്കുക. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്യും. പെരിന്തല്‍മണ്ണ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് പി.ടി.എസ്. മൂസു അധ്യക്ഷത വഹിക്കുമെന്ന് ഭാരവാഹികളായ പ്രസിഡന്‍റ് പി.ടി.എസ്. മൂസു, സെക്രട്ടറി സി.പി. മുഹമ്മദ് ഇഖ്ബാല്‍, ട്രഷറര്‍ ലത്തീഫ് ടാലന്‍റ് എന്നിവര്‍ അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങ...
എടക്കരയിൽ കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു
Local

എടക്കരയിൽ കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു

Perinthalmanna RadioDate: 15-01-2025നിലമ്പൂർ: കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു. എടക്കര മൂത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനിയാണ് കൊല്ലപ്പെട്ടത്. ആടിനെ മേയ്ക്കാൻ പോയതായിരുന്നു.റോഡിൽനിന്ന് ഒരുകിലോമീറ്ററോളം ഉള്ളിലാണ് സംഭവം നടന്ന സ്ഥലം. നിലമ്പൂർ കരുളായി വന മേഖലയിലാണ് ഈ കോളനി സ്ഥിതി ചെയ്യുന്നത്. ഇന്ന് രാവിലെയാണ് സരോജിനി ആടിനെ മേയ്ക്കാൻ പോയത്.10 ദിവസം മുമ്പ് കരുളായി വനത്തിലെ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ ആദിവാസി യുവാവും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ചോല നായ്ക്കർ വിഭാഗത്തിൽ പെട്ട മണി (35) ആണ് ജനുവരി നാലിന് രാത്രി കൊല്ലപ്പെട്ടത്. മകളോടൊപ്പം പോകവേ കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. കുട്ടികളെ ട്രൈബൽ ഹോസ്റ്റലിൽ ആക്കി തിരിച്ച് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.............................
ഫിഫ മഞ്ചേരി കാദറലി ഫുട്ബാള്‍ ടൂർണമെന്റ് ഫൈനലിൽ
Local

ഫിഫ മഞ്ചേരി കാദറലി ഫുട്ബാള്‍ ടൂർണമെന്റ് ഫൈനലിൽ

Perinthalmanna RadioDate: 15-01-2025പെരിന്തൽമണ്ണ : ഫിഫ മഞ്ചേരി കാദറലി ഫുട്ബാൾ ഫൈനലിൽ പ്രവേശിച്ചു. ഇന്നലെ നടന്ന ആവേശകരമായ സെമി ഫൈനൽ മത്സരത്തിൽ റിയൽ എഫ്സി തെന്നലയെ മറുപടിയില്ലാത്ത ഒരു ഗോളിനു പരാജയപ്പെടുത്തിയാണു ഫൈനലിൽ പ്രവേശിച്ചത്. ഇന്നു ടൂർണമെന്റിന്റെ അവസാന സെമി ഫൈനൽ മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം, കാർഗിൽ ജൂബിലി അഭിലാഷ് കുപ്പൂത്തും തമ്മിൽ ഏറ്റുമുട്ടും. ഇന്നത്തെ മത്സരത്തിലെ വിജയികളും ഫിഫ മഞ്ചേരിയും കാദറലി ഫുട്ബാൾ ടൂർണമെൻ്റിൻ്റെ ഫൈനലിൽ ഏറ്റുമുട്ടും................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/G1EZ...
മേലാറ്റൂരിൽ മുടങ്ങിക്കിടന്ന റോഡുപണി പുനരാരംഭിച്ചു
Local

മേലാറ്റൂരിൽ മുടങ്ങിക്കിടന്ന റോഡുപണി പുനരാരംഭിച്ചു

Perinthalmanna RadioDate: 15-01-2025മേലാറ്റൂർ: ജനകീയ സമര സമിതിയുടെ റോഡ് ഉപരോധം ഫലം കണ്ടു. മേലാറ്റൂരിൽ പാത നവീകരണം തുടങ്ങി. ചോലക്കുളം മുതൽ ഒലിപ്പുഴ വരെയുള്ള പ്രവൃത്തിയാണ് ദ്രുതഗതിയിൽ പുരോഗമിക്കുന്നത്. പുലാമന്തോൾ - മേലാറ്റൂർ - ഒലിപ്പുഴ റോഡിന്റെ നവീകരണ പ്രവൃത്തി മാസങ്ങളായി നിലച്ചതിനാൽ കഴിഞ്ഞ 7ന് ജനകീയ സമര സമിതി മേലാറ്റൂർ ജംക്‌ഷനിൽ റോഡ് ഉപരോധിച്ചിരുന്നു. സമരത്തിനിടെ സ്ഥലത്തെത്തിയ പ്രവൃത്തിയുടെ കരാർ ഏറ്റെടുത്ത ആന്ധ്രപ്രദേശിലെ കമ്പനി പ്രൊജക്ട് മാനേജറുമായി മേലാറ്റൂർ പൊലീസ് സ്റ്റേഷനിൽ സിഐയുടെ നേതൃത്വത്തിൽ സമരസമിതി ചർച്ച നടത്തിയിരുന്നു.ഇതിൽ ഒരാഴ്ചയ്ക്കകം മേലാറ്റൂർ മുതൽ ഒലിപ്പുഴ വരെ ഒരു ലെയർ ടാറിങ് നടത്തുകയും ഒരു മാസത്തിനകം മേലാറ്റൂർ ഭാഗം പണി പൂർത്തിയാക്കുമെന്നും അറിയിച്ചിരുന്നു. നേരത്തെ റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ജനകീയ സമിതി കുറ്റിപ്പുറം കെഎസ്ടിപി ഓഫിസിലുമെത്തി സമരം നടത്തിയിര...